This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, കോങ്ങോട്ട് (1883 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, കോങ്ങോട്ട് (1883 - 1943)

മലയാളസാഹിത്യകാരന്‍. പാലക്കാട്ടു ജില്ലയിലെ കോങ്ങോട്ടു തറവാട്ടില്‍ തില്ലുവമ്മയുടെയും കാമ്പ്രത്ത് ഈശ്വരമേനോന്റെയും മകനായി 1883-ല്‍ ജനിച്ചു. ജ്യോതിഷി, സംസ്കൃതപണ്ഡിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്.

ഇദ്ദേഹം, കാളിദാസന്റെ ഋതുസംഹാരത്തിന് ഋതുമഞ്ജരി എന്ന പേരില്‍ ഗാഥാരീതിയില്‍ ഒരു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്. ഇതിനു പുറമേ വ്യവഹാരഭ്രമം അഥവാ കണ്ടന്‍മേനോന്റെ ഒസ്യത്ത് (നോവല്‍), ശ്രീദേവീഹരണം, വീരരവിവര്‍മചക്രവര്‍ത്തി (ചരിത്രനാടകങ്ങള്‍), ഭാവകുതൂഹലം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനം എന്നിവയും കൃഷ്ണന്‍നായരുടെ സംഭാവനകളാണ്. 1943 ന. 25-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍