This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലശേഖരവർമന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുലശേഖരവര്‍മന്‍

സംസ്‌കൃത സാഹിത്യകാരനായ ഒരു കേരള രാജാവ്‌. കുലശേഖരന്‍ എന്നത്‌ അഭിഷേകകാലത്ത്‌ സ്വീകരിച്ചിരുന്ന സ്ഥാനപ്പേരാണെന്ന്‌ ഉള്ളൂര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം അജ്ഞാതമാണ്‌. ഇദ്ദേഹം മൂന്നു നാടകങ്ങള്‍ നിര്‍മിച്ചിട്ടുള്ളതായി കേള്‍വിയുണ്ട്‌. അവയില്‍ തപതീസംവരണവും സുഭദ്രാധനഞ്‌ജയവും മാത്രമേ കിട്ടിയിട്ടുള്ളൂ. മൂന്നാമത്തേതിന്റെ പേര്‍ വിച്ഛിന്നാഭിഷേകമെന്നാണ്‌. പ്രസ്‌തുത കൃതികളില്‍ നിന്ന്‌ ഇദ്ദേഹം മഹോദയപുരത്ത്‌ (തിരുവഞ്ചിക്കുളത്ത്‌) രാജ്യഭാരം ചെയ്‌തിരുന്ന ഒരു കേരളരാജാവായിരുന്നു എന്നും ഇദ്ദേഹത്തിന്‌ സംഗീതത്തിലും സാഹിത്യത്തിലും അസാമാന്യമായ പാടവവും മഹാവിഷ്‌ണുവില്‍ അപരിമേയമായ ഭക്തിയും കാളിദാസനെപ്പറ്റി അപാരമായ ആദരവും മഹാഭാരതത്തില്‍ അന്യാദൃശമായ പ്രതിപത്തിയും ഉണ്ടായിരുന്നു എന്നും സ്‌പഷ്‌ടമാകുന്നു. ധനഞ്‌ജയന്റെ വ്യംഗ്യവ്യാഖ്യയിലും ഇദ്ദേഹത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. തപതീസംവരണവും സുഭദ്രാധനഞ്‌ജയവും രണ്ടു രത്‌നങ്ങളാണെന്നാണ്‌ ഉള്ളൂര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അവയുടെ ഇതിവൃത്തം പുരാണ പ്രസിദ്ധങ്ങളാണ്‌. കുലശേഖരവര്‍മന്‍ ഈ നാടകങ്ങള്‍ക്കു പുറമേ ആശ്ചര്യമഞ്‌ജരി എന്നൊരു ഗദ്യകാവ്യവും രചിച്ചിട്ടുണ്ട്‌. കുലശേഖരവര്‍മനും കുലശേഖര ആഴ്‌വാരും ഒരാളാണെന്ന്‌ ചില പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍