This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Monkey)
(Monkey)
വരി 22: വരി 22:
[[ചിത്രം:Vol7p684_Gorilla-monkeys.jpg|thumb|ഗോറില്ല]]
[[ചിത്രം:Vol7p684_Gorilla-monkeys.jpg|thumb|ഗോറില്ല]]
ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. മധ്യഅമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്‌ ഈ കുരങ്ങുകളുള്ളത്‌. അകലത്തിൽ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങളും 36 പല്ലുകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയിലെ എല്ലാ ഇനങ്ങളും മരത്തിൽ അധിവസിക്കുന്നവരാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെപ്പോലെ യഥേഷ്‌ടം തിരിക്കാന്‍ കഴിയുന്ന തള്ളവിരലല്ല ഇവയുടേത്‌. നിറം, ആകൃതി, വലുപ്പം എന്നിവയിൽ വ്യത്യസ്‌തരാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. ഹൗളർ, സ്‌പൈഡർ കുരങ്ങ്‌ തുടങ്ങിയവയ്‌ക്ക്‌ വാൽ ഉപയോഗിച്ച്‌ വസ്‌തുക്കളെ പിടിച്ചുവയ്‌ക്കാനുള്ള കഴിവുണ്ട്‌. കുരങ്ങുകളെല്ലാംതന്നെ സാമൂഹ്യജീവിതം നയിക്കുന്നവയാണ്‌. ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍ മിക്കവാറും 20 അംഗങ്ങളുള്ള സമൂഹമായാണ്‌ കാണപ്പെടുന്നതെങ്കിൽ, ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങ്‌ സമൂഹത്തിൽ 30 മുതൽ 100 വരെ അംഗങ്ങളുണ്ടാകാം. പ്രധാനമായും മൂന്ന്‌ വിധത്തിലുള്ള സമൂഹമാണ്‌ കുരങ്ങുകള്‍ക്കിടയിൽ കണ്ടുവരുന്നത്‌. പ്രായപൂർത്തിയായ ആണ്‍കുരങ്ങും പെണ്‍കുരങ്ങും അവരുടെ കുഞ്ഞും മാത്രമുള്‍പ്പെടുന്ന കുടുംബങ്ങളുടെ സമൂഹമാണ്‌ ഒന്ന്‌. പെണ്‍കുരങ്ങുകളും അവയുടെ ഇരട്ടിയിലധികം വരുന്ന ആണ്‍കുരങ്ങുകളും കുഞ്ഞുങ്ങളും അടങ്ങിയ സമൂഹമാണ്‌ മറ്റൊന്ന്‌. കപ്പൂച്ചിന്‍, ഹൗളർ, സ്‌പൈഡർ കുരങ്ങ്‌ തുടങ്ങി മിക്കവാറും ന്യൂവേള്‍ഡ്‌ കുരങ്ങുകളും ഇത്തരം സമൂഹജീവിതം നയിക്കുന്നവയാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ ഇടയിൽ ബബൂണ്‍, മക്കാക്ക്‌, ലാംഗൂർ എന്നിവരും ഇതിന്‌ ഉദാഹരണങ്ങളാണ്‌. മറ്റൊരുവിധം സമൂഹത്തിൽ പ്രായപൂർത്തിയായ ഒരു ആണ്‍കുരങ്ങ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പെണ്‍കുരങ്ങുകളെയും കുഞ്ഞുങ്ങളെയും നയിക്കുന്നത്‌ ഈ ആണ്‍കുരങ്ങായിരിക്കും.

-
 
+
<gallery>
 +
Image:Vol7p741_golden langur.jpg|ഗോള്‍ഡന്‍ ലംഗൂർ
 +
Image:Vol7p741_wooly-monkey.jpg|വൂളി മങ്കി
 +
Image:Vol7p741_Patas_Monkey.jpg|പാട്ടാസ്‌
 +
</gallery>
ഓരോ ഇനം കുരങ്ങുകളുടെയും ഗർഭകാലം വ്യത്യസ്‌തമായിരിക്കും. സാധാരണയായി പ്രസവത്തിൽ ഒരു കുഞ്ഞ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപൂർവമായി ഇരട്ടകളും ഉണ്ടാകാറുണ്ട്‌. സ്വന്തമായി നടക്കാറാകുന്നതുവരെ കുഞ്ഞുങ്ങളെ ശരീരത്തിലേറ്റി നടക്കുന്നവരാണ്‌ മിക്കവാറും ഇനം കുരങ്ങുകളും. എന്നാൽ മാർമോസെറ്റ്‌, ഡൗറോകോളിസ്‌, റ്റിറ്റിസ്‌ എന്നീ ന്യൂവേള്‍ഡ്‌ കുരങ്ങുകളിൽ ആണ്‍കുരങ്ങുകളാണ്‌ കുഞ്ഞുങ്ങളെ ചുമക്കുന്നത്‌.

[[ചിത്രം:Vol7p741_varnavanaran.jpg|thumb|വർണവാനരന്‍]]
വർഗീകരണം
വർഗീകരണം
-
 
+
[[ചിത്രം:Vol7p741_Alouatta_palliata,_Costa_Rica.jpg|thumb|കുരയ്‌ക്കുന്ന കുരങ്ങ്‌]]
ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. കാറ്ററൈന്‍ എന്ന വർഗത്തിൽ ഉള്‍പ്പെട്ടിരിക്കുന്ന ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെ സെർക്കോപിത്തെസിഡേ(cercopithecidae)എന്ന കുടുംബത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 21 ജീനസുകളിലായി നൂറിലധികം സ്‌പീഷീസുകളാണ്‌ ഈ വിഭാഗത്തിലുള്ളത്‌.

[[ചിത്രം:Vol7p741_Callithrix_jacchus.jpg|thumb|മാർമോസൈറ്റ്‌]][[ചിത്രം:Vol7p741_aotus-trivirgatus.jpg|thumb|ഡൗറോകൗളി]]
കുടുംബം: സെർക്കോപിത്തെസിഡേ
കുടുംബം: സെർക്കോപിത്തെസിഡേ
ഉപകുടുംബം: സെർക്കോപിത്തെസിനേ. ഈ ഉപകുടുംബത്തിൽ 11 ജീനസുകളിലായി 63-ലധികം സ്‌പീഷീസുകളുണ്ട്‌.
ഉപകുടുംബം: സെർക്കോപിത്തെസിനേ. ഈ ഉപകുടുംബത്തിൽ 11 ജീനസുകളിലായി 63-ലധികം സ്‌പീഷീസുകളുണ്ട്‌.
വരി 51: വരി 55:
(gelada monkey)
(gelada monkey)
  </nowiki>
  </nowiki>
-
 
+
[[ചിത്രം:Vol7p741_Macaca_nemestrina.jpg|thumb|റിസസ്‌ കുരങ്ങ്‌]]
യ. ഉപകുടുംബം: കോളോബിനേ. 10 ജീനസ്സുകളിലായി 40-ലധികം സ്‌പീഷീസാണ്‌ ഇതിലുള്ളത്‌.
യ. ഉപകുടുംബം: കോളോബിനേ. 10 ജീനസ്സുകളിലായി 40-ലധികം സ്‌പീഷീസാണ്‌ ഇതിലുള്ളത്‌.
  <nowiki>
  <nowiki>

05:46, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുരങ്ങ്‌

Monkey

പ്രമേറ്റ്‌ വർഗത്തിലുള്‍പ്പെട്ട സസ്‌തനി. മൃഗങ്ങളുടെ കൂട്ടത്തിൽ സവിശേഷമായ ഒരു സ്ഥാനമാണ്‌ ഇവയ്‌ക്കുള്ളത്‌. പക്ഷേ ശാരീരികഘടനയിൽ മറ്റു പല സസ്‌തനികളെയുമപേക്ഷിച്ച്‌ പ്രകടമായ മേന്മ കുരങ്ങുകള്‍ക്കുണ്ടെന്ന്‌ തീർത്തു പറയാനാവില്ല. തലച്ചോറിന്റെ ഘടനയിലും ബുദ്ധിവൈഭവത്തിന്റെ കാര്യത്തിലും കുരങ്ങുകള്‍ മറ്റു മൃഗങ്ങളെക്കാള്‍ ഒരു പടിയെങ്കിലും മുന്നിലാണ്‌. പക്ഷേ എല്ലായിനം കുരങ്ങുകളും ബുദ്ധിപരമായ കഴിവിന്റെ കാര്യത്തിൽ ഒരുപോലെ ഉന്നതന്മാരല്ല. എന്നു മാത്രമല്ല, ചില കുരങ്ങുകള്‍ ഇക്കാര്യത്തിൽ മറ്റു വിഭാഗങ്ങളിൽപ്പെടുന്ന പല സസ്‌തനികളോളം എത്തുന്നുമില്ല. എന്നാൽ പ്രമേറ്റുകള്‍ക്കെല്ലാം സമാനമായ ഒരു സവിശേഷതയുണ്ട്‌. അന്യവസ്‌തുക്കളിൽ കയറിപ്പിടിക്കാന്‍ ഉതകുമാറ്‌ സംവിധാനം ചെയ്യപ്പെട്ട കൈകാലുകള്‍ ആണ്‌ പ്രമേറ്റുകളെ സംബന്ധിച്ചിടത്തോളം തീർത്തും പറയാവുന്ന പൊതു അവയവ ഘടന.

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍

സ്‌പീഷീസ്‌ വൈവിധ്യത്താൽ സമ്പന്നമാണ്‌ കുരങ്ങുകള്‍. 200-ലധികം സ്‌പീഷീസ്‌ കുരങ്ങുകളാണുള്ളത്‌. മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളാണ്‌ ഇവയുടെ ആവാസകേന്ദ്രം. വനങ്ങളിലും പുൽമേടുകളിലും ഇവയെ കാണാം. വലുപ്പത്തിന്റെ കാര്യത്തിൽ കുരങ്ങുകള്‍ക്കിടയിൽ വ്യത്യാസമുണ്ട്‌. പിഗ്‌മി മാർമൊസെറ്റ്‌ എന്ന ഏറ്റവും ചെറിയ കുരങ്ങന്റെ ശരീരത്തിന്‌ (വാൽ ഒഴികെ) വെറും 15 സെ.മീ. നീളമാണുള്ളത്‌. എന്നാൽ, മാന്‍ഡ്രിൽ എന്ന ഇനത്തിനാകട്ടെ ഏകദേശം ഒരു മീറ്ററോളം നീളമുണ്ടായിരിക്കും.

മരത്തിൽ ജീവിക്കുന്നതിന്‌ അനുയോജ്യമായ ശരീരഘടനയാണ്‌ കുരങ്ങുകളുടേത്‌. എന്നാൽ ജീവിതത്തിന്റെ ഭൂരിഭാഗവും നിലത്ത്‌ കഴിച്ചുകൂട്ടുന്ന കുരങ്ങുകളുമുണ്ട്‌. നീളമേറിയതും ബലിഷ്‌ഠവുമായ കൈകാലുകള്‍ കുരങ്ങുകളുടെ പ്രത്യേകതയാണ്‌. നിറങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള കാഴ്‌ചശക്തിയേറിയ കണ്ണുകള്‍, പരിസരത്തെക്കുറിച്ചുള്ള അറിവ്‌ പ്രദാനം ചെയ്യുന്നു. മിക്കവാറും ഇനം കുരങ്ങുകള്‍ക്കും വളരെകുറച്ചുസമയത്തേക്ക്‌ രണ്ട്‌ കാലിൽ നടക്കാനുള്ള ശേഷിയുണ്ട്‌. മരത്തിൽ അധിവസിക്കുന്ന ഇനങ്ങള്‍ക്കാണ്‌ താരതമ്യേന നീളംകൂടിയ വാലുള്ളത്‌. മിശ്രഭോജികളാണ്‌ കുരങ്ങുകള്‍. ഇലകള്‍ ഭക്ഷിക്കുന്ന ഇനങ്ങള്‍ക്ക്‌ പ്രത്യേക ദന്തസംവിധാനമാണുള്ളത്‌.

ശരീരഘടന, പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്‌ത്രജ്ഞർ കുരങ്ങുകളെ ന്യൂവേള്‍ഡ്‌, ഓള്‍ഡ്‌ വേള്‍ഡ്‌ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. പരസ്‌പരം അടുത്ത്‌ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങള്‍, 32 പല്ലുകള്‍ എന്നിവ ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ സവിശേഷതയാണ്‌. യഥേഷ്‌ടം ചലിപ്പിക്കാന്‍ കഴിയുന്ന തള്ളവിരലാണ്‌ (thumb) ഇവയുടെ മറ്റൊരു പ്രത്യേകത. മരത്തിലും നിലത്തും ജീവിക്കാന്‍ കഴിയുന്ന ഇവയ്‌ക്ക്‌ വാൽ ഉപയോഗിച്ച്‌ വസ്‌തുക്കള്‍ പിടിക്കാന്‍ കഴിയില്ല. ഭക്ഷണം ശേഖരിച്ചുവയ്‌ക്കാനായി വായ്‌ക്കുള്ളിൽ പ്രത്യേക അറയുള്ള (Cheekpouch) ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്‌.

ഗോറില്ല

ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. മധ്യഅമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്‌ ഈ കുരങ്ങുകളുള്ളത്‌. അകലത്തിൽ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങളും 36 പല്ലുകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയിലെ എല്ലാ ഇനങ്ങളും മരത്തിൽ അധിവസിക്കുന്നവരാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെപ്പോലെ യഥേഷ്‌ടം തിരിക്കാന്‍ കഴിയുന്ന തള്ളവിരലല്ല ഇവയുടേത്‌. നിറം, ആകൃതി, വലുപ്പം എന്നിവയിൽ വ്യത്യസ്‌തരാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. ഹൗളർ, സ്‌പൈഡർ കുരങ്ങ്‌ തുടങ്ങിയവയ്‌ക്ക്‌ വാൽ ഉപയോഗിച്ച്‌ വസ്‌തുക്കളെ പിടിച്ചുവയ്‌ക്കാനുള്ള കഴിവുണ്ട്‌. കുരങ്ങുകളെല്ലാംതന്നെ സാമൂഹ്യജീവിതം നയിക്കുന്നവയാണ്‌. ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍ മിക്കവാറും 20 അംഗങ്ങളുള്ള സമൂഹമായാണ്‌ കാണപ്പെടുന്നതെങ്കിൽ, ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങ്‌ സമൂഹത്തിൽ 30 മുതൽ 100 വരെ അംഗങ്ങളുണ്ടാകാം. പ്രധാനമായും മൂന്ന്‌ വിധത്തിലുള്ള സമൂഹമാണ്‌ കുരങ്ങുകള്‍ക്കിടയിൽ കണ്ടുവരുന്നത്‌. പ്രായപൂർത്തിയായ ആണ്‍കുരങ്ങും പെണ്‍കുരങ്ങും അവരുടെ കുഞ്ഞും മാത്രമുള്‍പ്പെടുന്ന കുടുംബങ്ങളുടെ സമൂഹമാണ്‌ ഒന്ന്‌. പെണ്‍കുരങ്ങുകളും അവയുടെ ഇരട്ടിയിലധികം വരുന്ന ആണ്‍കുരങ്ങുകളും കുഞ്ഞുങ്ങളും അടങ്ങിയ സമൂഹമാണ്‌ മറ്റൊന്ന്‌. കപ്പൂച്ചിന്‍, ഹൗളർ, സ്‌പൈഡർ കുരങ്ങ്‌ തുടങ്ങി മിക്കവാറും ന്യൂവേള്‍ഡ്‌ കുരങ്ങുകളും ഇത്തരം സമൂഹജീവിതം നയിക്കുന്നവയാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ ഇടയിൽ ബബൂണ്‍, മക്കാക്ക്‌, ലാംഗൂർ എന്നിവരും ഇതിന്‌ ഉദാഹരണങ്ങളാണ്‌. മറ്റൊരുവിധം സമൂഹത്തിൽ പ്രായപൂർത്തിയായ ഒരു ആണ്‍കുരങ്ങ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പെണ്‍കുരങ്ങുകളെയും കുഞ്ഞുങ്ങളെയും നയിക്കുന്നത്‌ ഈ ആണ്‍കുരങ്ങായിരിക്കും.

ഓരോ ഇനം കുരങ്ങുകളുടെയും ഗർഭകാലം വ്യത്യസ്‌തമായിരിക്കും. സാധാരണയായി പ്രസവത്തിൽ ഒരു കുഞ്ഞ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപൂർവമായി ഇരട്ടകളും ഉണ്ടാകാറുണ്ട്‌. സ്വന്തമായി നടക്കാറാകുന്നതുവരെ കുഞ്ഞുങ്ങളെ ശരീരത്തിലേറ്റി നടക്കുന്നവരാണ്‌ മിക്കവാറും ഇനം കുരങ്ങുകളും. എന്നാൽ മാർമോസെറ്റ്‌, ഡൗറോകോളിസ്‌, റ്റിറ്റിസ്‌ എന്നീ ന്യൂവേള്‍ഡ്‌ കുരങ്ങുകളിൽ ആണ്‍കുരങ്ങുകളാണ്‌ കുഞ്ഞുങ്ങളെ ചുമക്കുന്നത്‌.

വർണവാനരന്‍

വർഗീകരണം

കുരയ്‌ക്കുന്ന കുരങ്ങ്‌

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. കാറ്ററൈന്‍ എന്ന വർഗത്തിൽ ഉള്‍പ്പെട്ടിരിക്കുന്ന ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെ സെർക്കോപിത്തെസിഡേ(cercopithecidae)എന്ന കുടുംബത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 21 ജീനസുകളിലായി നൂറിലധികം സ്‌പീഷീസുകളാണ്‌ ഈ വിഭാഗത്തിലുള്ളത്‌.

മാർമോസൈറ്റ്‌
ഡൗറോകൗളി

കുടുംബം: സെർക്കോപിത്തെസിഡേ ഉപകുടുംബം: സെർക്കോപിത്തെസിനേ. ഈ ഉപകുടുംബത്തിൽ 11 ജീനസുകളിലായി 63-ലധികം സ്‌പീഷീസുകളുണ്ട്‌.

1.	സെർക്കോപിത്തെക്കസ്‌ 	20-ലധികം ആഫ്രിക്കന്‍
	(guenons)	സെ്‌പീഷീസ്‌
2.	മക്കാക്ക (Macaques)		20-െലധികം ഏഷ്യന്‍, ആഫ്രിക്കന്‍ സ്‌പീഷീസ്‌
3.	പാപ്പിയോ (baboons)5 ആെഫ്രിക്കന്‍, അറേബ്യന്‍ സ്‌പീഷീസ്‌
4.	ലോഫോസെബസ്‌ 	3 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(Mangabeys)
5.	മാന്‍ഡ്രില്ലസ്‌ 	2 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(drills & mandrills)
6.	മിയോപിത്തെക്കസ്‌ 	2 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(talapoins)
7.	അല്ലെനോപിത്തെക്കസ്‌ 	1 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(Allen's swamp monkey)
8.	ക്ലോറോസെബസ്‌ 	1-6 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(vervet or green monkey)
9.	എറിത്രാസെബസ്‌ 	1 ആഫ്രിക്കന്‍ 	സ്‌പീഷീസ്‌
	(patas)
10.	തീറോപിത്തെക്കസ്‌ 	1  ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(gelada monkey)
 
റിസസ്‌ കുരങ്ങ്‌

യ. ഉപകുടുംബം: കോളോബിനേ. 10 ജീനസ്സുകളിലായി 40-ലധികം സ്‌പീഷീസാണ്‌ ഇതിലുള്ളത്‌.

1. 	ട്രാക്കിപിത്തെക്കസ്‌ 	10-ലധികം തെക്കുകിഴക്കനേഷ്യന്‍
	(brow ridged langur)സ്‌പീഷീസ്‌
2.	പ്രസ്‌ബിറ്റിസ്‌ 	8 തെക്കുകിഴക്കനേഷ്യന്‍ 
	(leaf monkey)	സ്‌പീഷീസ്‌
3.	പ്രാ കോളോബസ്‌ 	5-10 ആഫ്രിക്കന്‍ സ്‌പീഷീസ്‌
4.	കോളോബസ്‌ 	5 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(black & white colobus)
5.	റൈനോപിത്തെക്കസ്‌ 	4 ഏഷ്യന്‍ സ്‌പീഷീസ്‌
	(snub-nosed)
6.	പിഗാത്രിക്‌സ്‌ 	3 തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്‌പീഷീസ്‌
7.	സെംനോപിത്തെക്കസ്‌ 	ഹനുമാന്‍ കുരങ്ങന്‍ ഉള്‍പ്പെടെ 2-8 ഏഷ്യന്‍ സ്‌പീഷീസ്‌
8.	നാസാലിസ്‌ 	1 ഇന്തോനേഷ്യന്‍ സ്‌പീഷീസ്‌
	(proboscis monkey)
9.	പ്രാകോളോബസ്‌ 	1 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(red colobus)
10.	സിമിയസ്‌ 	1 ഇന്തോനേഷ്യന്‍ സ്‌പീഷീസ്‌
	(pig tailed langur)
 
ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. പ്ലാറ്റിറൈനി വർഗത്തിലാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ട്രാപ്പിക്കൽ, മധ്യ, തെക്കേ അമേരിക്കയിലാണിവ കൂടുതലായുള്ളത്‌. അഞ്ചു കുടുംബങ്ങളിലായി നൂറോളം സ്‌പീഷീസുകള്‍ ഉണ്ട്‌. കുടുംബം: (a) കാലിട്രിക്കിഡേ (marmosets and tamarinus). നാല്‌ ജീനസുകളിലായി 27-ലധികം സ്‌പീഷീസുകള്‍

1.	സാഗ്വിനസ്‌ (tamarins)	12-ലധികം സ്‌പീഷീസ്‌
2.	കാലിത്രിക്‌സ്‌ 	10-20 സ്‌പീഷീസ്‌
	(true marmosets)
3.	ലിയോണ്‍ഡോപിത്തെക്കസ്‌ 	4 സ്‌പീഷീസ്‌
	(Lion tamarins)
4.	കാലിമിക്കോ	1 സ്‌പീഷീസ്‌
 
കുടുംബം:(b) പിത്തെസിഡേ. നാല്‌ ജീനസുകളിലായി 29-ഓളം സ്‌പീഷീസുകള്‍ ഉപകുടുംബം: കാലിസെബിനേ കാലിസെബസ്‌ (titis) 20 സെ്‌പീഷീസ്‌ ഉപകുടുംബം: പിത്തെസിനേ

1.	പിത്തെസിയ(sakis)	5 സെ്‌പീഷീസ്‌
2.	ചിറോപോട്ടെസ്‌ (bearded sakis)	2 സെ്‌പീഷീസ്‌
3.	കക്കാജാവോ (uakaris)	2 സെ്‌പീഷീസ്‌
 
കുടുംബം: (c) അറ്റെലിഡേ അഞ്ച്‌ ജീനസുകളിലായി 20-ഓളം സ്‌പീഷീസ്‌ ഉപകുടുംബം: അറ്റെലിനേ

1.	എറ്റെലിസ്‌ (spider monkey)	4-8 സ്‌പീഷീസ്‌
2.	ലഗോത്രിസ്‌ (wooly monkey)	4 സ്‌പീഷീസ്‌
3.	ബ്രാക്കിടെലിസ്‌ (wooly spider monkey)	2 സ്‌പീഷീസ്‌
4.	ഒറിയോണാക്‌സ്‌ (yellow tailed wooly monkey)
 
കുടുംബം: (d) സെബിഡേ(capuchin & squirrel monkey) രണ്ട്‌ ജീനസുകളിലായി 10-ലധികം സ്‌പീഷീസ്‌

1.	സെബസ്‌ (capuchin)	5-8 സ്‌പീഷീസ്‌
2.	സെയ്‌മിരി (squirrel monkey)	5-8 സ്‌പീഷീസ്‌
 
കുടുംബം: (e) ഓട്ടിഡേ ഓട്ടസ്‌ (douroucoulis)) 9 സെ്‌പീഷീസ്‌ ഗോറില്ല, ചിമ്പാന്‍സി, ഒറാങ്‌ ഉട്ടാന്‍, ഗിബ്ബണ്‍ തുടങ്ങിയവ ഹോമിനോയ്‌ഡെ എന്ന സൂപ്പർ കുടുംബത്തിലെ അംഗങ്ങളാണ്‌. വാലില്ലാക്കുരങ്ങുകള്‍ (apes)എന്നാണ്‌ അറിയപ്പെടുന്നതെങ്കിലും ഇവയെ കുരങ്ങുകളുടെ കുടുംബത്തിലല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കുരങ്ങുകളെക്കാള്‍ ബുദ്ധിശക്തി കൂടുതലാണിവയ്‌ക്ക്‌. വാലിന്റെ അഭാവം, അപ്പെന്‍ഡിക്‌സിന്റെ സാന്നിധ്യം എന്നിവ ഇവയുടെ സവിശേഷതകളാണ്‌. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്‌ണമേഖലാ മഴക്കാടുകളിലാണിവയെ കണ്ടുവരുന്നത്‌.

ഗിബ്ബണ്‍

നാടന്‍ കുരങ്ങെന്നും വെള്ളമന്തി എന്നും നാം വിളിക്കാറുള്ള ബോണറ്റ്‌ മക്കാക്കിന്‌ (Macaca radiata) ഏറിയാൽ 60 സെ.മീ. ഉയരമേ കാണുകയുള്ളൂ. ഏറ്റവും വലുതിന്‌ 9 കിലോഗ്രാമോളം ഭാരവും കണ്ടേക്കും. സിംഹവാലന്‍ തുടങ്ങി മറ്റു മക്കാക്കുകളെ അപേക്ഷിച്ച്‌ വാലിന്‌ നീളക്കൂടുതലുള്ള ഒരിനമാണ്‌ വെള്ളമന്തി. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്‌ ഇവ ധാരാളമായുള്ളത്‌. തെക്കേ ഇന്ത്യന്‍ വാനരനെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. കാക്കാലന്മാരും മറ്റും കളിപ്പിച്ചുകൊണ്ടു നടക്കുന്ന ഈ കുരങ്ങുവർഗം അനേകംപേർക്ക്‌ ഉപജീവനമാർഗമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വനത്തിലും ഒക്കെ ഇതിനെ കാണാന്‍ കഴിയും. ഇലയും തണ്ടും കായും ചെറുപ്രാണികളായ പൂച്ചിയും ചിലന്തിയും ഒക്കെ ഇതിന്റെ ആഹാരത്തിൽപ്പെടുന്നു. വർഷത്തിൽ മിക്കവാറും എല്ലാ മാസങ്ങളിലും ഇവ ഇണചേരുകയും പ്രസവിക്കുകയും ചെയ്യുമെന്നു വരികിലും പ്രധാനമായും ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ്‌ ഇവ കൂടുതലായും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്‌. മാർച്ച്‌ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പ്രസവം നടക്കുന്നു. രണ്ടര വയസ്സിനും മൂന്നുവയസ്സിനുമിടയ്‌ക്ക്‌ പ്രായപൂർത്തിയെത്തും. നാടന്‍ കുരങ്ങിന്റെ ശരാശരി ആയുർദൈർഘ്യം പതിനഞ്ചു വർഷമാണ്‌.

ഹിമാലയത്തിലും അസമിലും മധ്യ-ഉത്തര ഭാരതത്തിലെ മറ്റുചില ഇടങ്ങളിലും കാണപ്പെടുന്ന ഒരു ഇന്ത്യന്‍ വാനരനാണ്‌ റിസസ്‌ കുരങ്ങുകള്‍ (Macaca mulatta). ഉത്തരേന്ത്യക്കാരുടെ നാടന്‍ കുരങ്ങാണിത്‌. നിലത്തിരിക്കുമ്പോള്‍ 60 സെന്റിമീറ്ററോളം ഉയരംവരുന്ന ഇതിന്‌ വളർച്ച പൂർത്തിയാകുമ്പോള്‍ 10 കിലോഗ്രാം ഭാരം കാണും. ഹിമാലയത്തിൽ വളരുന്നവയ്‌ക്കാണ്‌ താരതമ്യേന വലുപ്പക്കൂടുതൽ. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും അമ്പലപരിസരങ്ങളിലും കുളക്കരയിലും മറ്റും ഇവ കൂട്ടത്തോടെ താവളമുറപ്പിക്കുന്നു. വനത്തിൽ കഴിയുമ്പോഴും ഒരിക്കലും ഇവ കാടിന്റെ ഉള്ളിലേക്കു കടന്നുചെല്ലാറില്ല. തുറസ്സായ ഇടങ്ങളോട്‌ പ്രത്യേക മമത കാണിക്കുന്ന ഒരിനം കുരങ്ങാണിത്‌. തീവണ്ടി സ്റ്റേഷനുകളിലും മനുഷ്യർ തിങ്ങിക്കൂടുന്ന മറ്റിടങ്ങളിലും മനുഷ്യരോട്‌ തികഞ്ഞ സഹവർത്തിത്വത്തോടെ ഇവ ജീവിക്കുന്നു. മതപരമായ കാരണങ്ങളാലാവണം മനുഷ്യർ ഇക്കൂട്ടരെ ഉപദ്രവിക്കാറില്ല. പക്ഷേ, ലബോറട്ടറികളിൽ പരീക്ഷണങ്ങള്‍ നടത്തുന്നതിലേക്കായി ഭാരതത്തിൽനിന്ന്‌ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കപ്പെട്ടതുമൂലം ഇവയുടെ അംഗസംഖ്യ ഇന്ന്‌ വളരെ കുറഞ്ഞുപോയിട്ടുണ്ട്‌.

സൈലന്റ്‌വാലിയുമായി ബന്ധപ്പെടുത്തി കേരളത്തിൽ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒരു വാനരനാണ്‌ സിംഹവാലന്‍ കുരങ്ങ്‌ (Macaca silenus). ശിങ്കളം എന്ന പേരിലും അറിയപ്പെടുന്ന ഈ കുരങ്ങിന്റെ ജന്മദേശം പശ്ചിമഘട്ട വനങ്ങളാണ്‌. വടക്കന്‍ കർണാടകം മുതൽ തെക്ക്‌ കന്യാകുമാരി വരെയുള്ള കാടുകളിൽ ഇവയെ അപൂർവമായെങ്കിലും കാണാന്‍ കഴിയും. കറുത്ത പുറംചട്ടയും സമൃദ്ധമായ താടിരോമവും സിംഹത്തിന്റേതുപോലുള്ള വാലുമാണ്‌ ഈ കുരങ്ങിന്റെ പ്രത്യേകതകള്‍. ഇതിന്റെ വാലിന്‌ ഏതാണ്ട്‌ 40 സെ.മീ. നീളം കാണും. സമുദ്രനിരപ്പിൽനിന്ന്‌ 600 മീ. മുതൽ 1000 മീ. വരെ ഉയരമുള്ള ഇടതൂർന്ന വനങ്ങളിൽ കഴിയാനാണ്‌ ഇവയ്‌ക്കിഷ്‌ടം. ഇരുപതോളം എണ്ണമുള്ള സംഘമായി കാട്ടിൽ ഇരതേടി അലയും. സെപ്‌തംബർ മാസത്തിലാണ്‌ സാധാരണയായി പെണ്‍സിംഹവാലന്‍ കുരങ്ങ്‌ പ്രസവിക്കുന്നത്‌. കാടു വെട്ടിത്തെളിച്ചതുകൊണ്ടും, മനുഷ്യരുടെ അനിയന്ത്രിതമായ വേട്ടയാടൽകൊണ്ടും വംശനാശത്തിന്റെ വക്കത്തെത്തി നില്‌ക്കുന്ന ഒരു വാനരനാണ്‌ സിംഹവാലന്‍.

നീണ്ടകാലുകളും, നീണ്ടവാലും കറുത്ത മുഖവുമുള്ളവയാണ്‌ ഹനുമാന്‍കുരങ്ങ്‌ എന്ന പേരിലറിയപ്പെടുന്ന വാനരന്മാർ (Presbytis entellus). ഇരിക്കുമ്പോള്‍ 75 സെ.മീ. ഉയരം വരുന്ന ഇവയ്‌ക്കു 10 കിലോഗ്രാം മുതൽ 15 കിലോഗ്രാം വരെ ഭാരം കാണും. ഇന്ത്യയിൽ, വടക്ക്‌ ഹിമാലയം മുതൽ തെക്ക്‌ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ ഈ കുരങ്ങുകളെ കാണാന്‍ കഴിയും. മരുഭൂമികളിൽ ഇവ കാണപ്പെടാറില്ല. പൊതുവേ, മരത്തിൽ ഓടിയും ചാടിയും കാലം പോക്കാനാണിഷ്‌ടമെന്നു വരികിലും ചില പ്രദേശങ്ങളിൽ ഇവ പാറക്കൂട്ടങ്ങള്‍ക്കിടയിലും വെള്ളച്ചാട്ടത്തിനു സമീപവുമൊക്കെ താവളമുറപ്പിക്കുന്നു. ഹിമാലയത്തിൽ സമുദ്രനിരപ്പിൽനിന്ന്‌ 3,600 മീ. ഉയരമുള്ള മലകളിൽപ്പോലും ഹനുമാന്‍ കുരങ്ങുകളുണ്ട്‌. ഹിന്ദുക്കള്‍ ആരാധനാമനോഭാവത്തോടെ ഇക്കൂട്ടരെ സമീപിക്കുന്നതിലാവണം മനുഷ്യരെ ഇവ ഒട്ടും ഭയപ്പെടാറില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ ഇവ കൂട്ടത്തോടെ സ്വൈരവിഹാരം നടത്തുന്നതു കാണാം. ഒരു തികഞ്ഞ സസ്യഭുക്കായ ഹനുമാന്‍ കുരങ്ങ്‌ ഇലകളും പൂക്കളും കായ്‌കനികളും മാത്രം തിന്ന്‌ വിശപ്പടക്കുന്നു. കാട്ടിലെ പുലിയാണ്‌ ഹനുമാന്‍ കുരങ്ങിന്റെ മുഖ്യശത്രു. പൊതുവേ ഇവ ഏപ്രിൽ-മേയ്‌ മാസങ്ങളിലാണ്‌ ഇണചേരുന്നത്‌. ഫെബ്രുവരിയിൽ പെണ്ണ്‌ പ്രസവിക്കുന്നു. ആകൃതിയിലും സ്വഭാവവിശേഷങ്ങളിലും ഏകദേശം ഹനുമാന്‍ കുരങ്ങിനെപ്പോലെയാണെങ്കിലും സ്വർണവർണത്തിലെ പുറംചട്ടയായതിനാൽ വേറൊരിനമായി അറിയപ്പെടുന്നവയാണ്‌ ഗോള്‍ഡന്‍ ലംഗൂർ (Presbytis geis). നോ. കരിംകുരങ്ങ്‌ ചില വിദേശ വാനരന്മാർ. കമ്പിളി ആടിന്റെ പുറംചട്ടയെ ഓർമിപ്പിക്കുന്ന രോമക്കുപ്പായമണിഞ്ഞ വാനരനാണ്‌ വൂളി മങ്കി (Wooly Monkey) എന്ന കമ്പിളിക്കുരങ്ങ്‌ (Lagothrix lagotricha). ആമസോണ്‍ നദീതടങ്ങള്‍ സ്വന്തമാക്കിയ ഇത്‌ ഒരു വന്യജീവി എന്നതിനെക്കാളേറെ മൃഗശാലകളിലെ അന്തേവാസി എന്ന നിലയിലാണറിയപ്പെടുന്നത്‌. പാതിരിക്കുരങ്ങിനോട്‌ സാമ്യമുള്ള ഈ വാനരന്‌ 60 സെന്റിമീറ്ററോളം നീളവും, അത്രയുംതന്നെ നീളമുള്ള രോമസമൃദ്ധമായ വാലുമുണ്ട്‌. വാലിനറ്റത്തായി അടിവശത്തുള്ള ചുക്കിച്ചുളിഞ്ഞ തൊലിപ്പുറം മനുഷ്യരുടെ കൈരേഖകളെ ഓർമിപ്പിക്കുന്നു. മരക്കൊമ്പുകളിലും മറ്റും തെന്നിപ്പോകാതെ ബലമായി ചുറ്റിപ്പിടിച്ചു തൂങ്ങിക്കിടക്കാന്‍ ഈ പുച്ഛാഗ്രം സഹായിക്കുന്നു. ഇവയുടെ ഗർഭധാരണകാലം ഏഴു മാസമാണ്‌. ഒരു പ്രസവത്തിൽ ഒറ്റക്കുട്ടിയേ ഉണ്ടാകാറുള്ളൂ. കമ്പിളിക്കുരങ്ങന്മാരെ അമേരിക്കയിൽ പലരും കൂട്ടിലടച്ചു വളർത്തുന്നുണ്ട്‌.

ആഫ്രിക്കന്‍ സ്വദേശിയാണ്‌ പാട്ടാസ്‌ എന്ന പട്ടാളക്കുരങ്ങ്‌ (Erythrocebus patas). വേട്ടപ്പട്ടികളെ ഓർമിപ്പിക്കുന്ന ശരീരഘടന, വേഗത്തിൽ ഓടാന്‍ ഉതകുന്ന നീണ്ട ബലമുള്ള കാലുകള്‍, കുറിയ വിരലുകള്‍, ദേഹം നിറയെ സമൃദ്ധമായ രോമം, വെളുത്ത മുഖവും വയറും പിന്‍കാലുകളുമൊഴികെ ദേഹമാകെ ചുവപ്പുനിറം, മുഖത്ത്‌ പിന്നിലേക്ക്‌ ചീകിവച്ചതുപോലെ നരച്ച താടിരോമങ്ങള്‍, ഇതൊക്കെച്ചേർന്നാൽ പട്ടാളക്കുരങ്ങായി. പെണ്ണിന്റെ ഇരട്ടിവലുപ്പമുള്ള ആണിന്‌ പ്രായപൂർത്തിയെത്തുമ്പോള്‍ ഒരു മീറ്റർ നീളം വയ്‌ക്കും. അത്രതന്നെ നീളമുള്ള ഒരു വാലുമുണ്ട്‌. 10-14 കിലോഗ്രാം ഭാരം കാണും. സാവന്നാ പുൽക്കാടുകളിൽ മിക്കവാറും എല്ലായിടത്തും ഇക്കൂട്ടരെ കാണാന്‍ കഴിയും. പുൽക്കാടുകളുടെ മറവിൽ മറ്റാരുമറിയാതെ ജീവിതം നയിക്കുന്ന നിശ്ശബ്‌ദജീവികളാണ്‌ പട്ടാളക്കുരങ്ങുകള്‍. പുല്ലും പച്ചിലയും പഴവുമൊക്കെയാണ്‌ ഇവയുടെ മുഖ്യാഹാരം. ഇടയ്‌ക്കിടെ ഇവ ചെറിയ പ്രാണികളെയും പിടിച്ചു തിന്നാറുണ്ട്‌. കുമിളുകള്‍ ഈ കുരങ്ങുകള്‍ക്ക്‌ വലിയപഥ്യമാണ്‌. കുമിളിനായി സംഘാംഗങ്ങള്‍ തമ്മിൽ പലപ്പോഴും കടിപിടി കൂടാറുണ്ട്‌. മനുഷ്യരോട്‌ വളരെവേഗം ഇണങ്ങുന്ന ഇവയെ പലരും വീടുകളിൽ വളർത്താറുണ്ട്‌.

സിംഹത്തിന്റെ ഗർജനം ചെന്നെത്തുന്ന ദൂരം വരെ സ്വന്തം കുരയുടെ ശബ്‌ദവീചികള്‍ എത്തിക്കുവാന്‍ കഴിവുള്ള ഒരു വാനരനാണ്‌ ഹൗളർ മങ്കി എന്ന കുരയ്‌ക്കുന്ന കുരങ്ങ്‌ (Aloutta palliata). വളരെ ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കാന്‍ കഴിയുമാറ്‌ ഇവയുടെ തൊണ്ടയിലും കഴുത്തിലുമുള്ള എല്ലുകളും മാംസപേശികളും സംവിധാനം ചെയ്‌തിരിക്കുന്നു. നാക്ക്‌ താങ്ങിനിർത്തിയിരിക്കുന്ന അസ്ഥി സാമാന്യം വലിയ ഒരു അറയുടെ മാതൃകയിലുള്ളതാണ്‌. "പ്രതിധ്വനിപേടകം' എന്നു വിശേഷിപ്പിക്കുന്ന ഈ അവയവമാണ്‌ ഉച്ചത്തിൽ കുരയ്‌ക്കുവാന്‍ ഇവയ്‌ക്ക്‌ കരുത്തു നല്‌കുന്നത്‌. നല്ല ബലമുള്ള കീഴ്‌ത്താടിയെല്ലും ഒപ്പം സഹായത്തിനെത്തുന്നുണ്ട്‌. അമേരിക്കന്‍ വാനരന്മാരുടെ കൂട്ടത്തിൽ വലുപ്പത്തിൽ ഒന്നാമന്‍ ഒന്നേകാൽ മീറ്ററോളം നീളമുള്ള ഹൗളർ മങ്കി ആണ്‌. ചുവപ്പ്‌, തവിട്ട്‌, കറുപ്പ്‌ എന്നീ നിറങ്ങളിൽ ആകെ അഞ്ചു സ്‌പീഷീസുകള്‍ ഇവയ്‌ക്കുണ്ട്‌. ജീവിതം മുഴുവന്‍ മരച്ചില്ലകളിൽ കഴിച്ചുകൂട്ടുന്ന ഈ കുരങ്ങന്മാരുടെ കാലുകള്‍ നാലും യഥാർഥത്തിൽ കൈകളുടെ ഉപയോഗമാണ്‌ നിർവഹിക്കുന്നത്‌. വൃക്ഷശിഖരങ്ങളിൽ കായികാഭ്യാസപ്രകടനം നടത്താന്‍ ഏറെ ഉപകരിക്കുന്ന ഇവയുടെ ബലിഷ്‌ഠമായ വാലിനെ അഞ്ചാമത്തെ കൈ എന്നു വിശേഷിപ്പിക്കാറുണ്ട്‌. വാലിൽ തൂങ്ങിക്കിടക്കുക എന്നത്‌ ഒരു സഹജഭാവമായി മാറുകമൂലം വാലിന്റെ അഗ്രഭാഗത്ത്‌ കൈരേഖകള്‍പോലും രൂപപ്പെട്ടുവന്നതായി ചില ശാസ്‌ത്രജ്ഞന്മാർ പറയുന്നു. പച്ചിലകളും പഴങ്ങളുമാണ്‌ ഇവയുടെ മുഖ്യാഹാരം. തികഞ്ഞ സസ്യഭുക്കായ ഈ വാനരന്‍ ഒരു ദിവസം രണ്ടു കിലോഗ്രാമോളം പച്ചിലകള്‍ ഉള്ളിലാക്കും.

തലയിൽ ഒരിനം വട്ടത്തൊപ്പി ധരിക്കുന്ന കത്തോലിക്കാ പുരോഹിതന്മാർ കപ്പൂച്ചിന്‍ പാതിരിമാരെന്നറിയപ്പെടുന്നു. കാഴ്‌ചയിൽ ഒരു കപ്പൂച്ചിന്‍ പുരോഹിതനെ ഓർമിപ്പിക്കുന്ന കേശാലങ്കാരമുള്ളതുകൊണ്ട്‌ "കപ്പൂച്ചിന്‍ മങ്കി' എന്ന പേർ ലഭിച്ച ഒരു അമേരിക്കന്‍ വാനരനാണ്‌ "പാതിരിക്കുരങ്ങ്‌'(Cebus sp.) കോസ്റ്റാറിക്ക മുതൽ പരാഗ്വേ വരെയുള്ള തെക്കേ അമേരിക്കന്‍ വനങ്ങളാണ്‌ പാതിരിക്കുരങ്ങിന്റെ ജന്മദേശം. അമേരിക്കയിലും യൂറോപ്പിലും ഇവ ഓമനയായ ഒരു വളർത്തുമൃഗമായി പരിഗണിക്കപ്പെടുന്നു. ഒരു ഡസനിൽപ്പരം ജാതികളുള്ള കപ്പൂച്ചിന്‍ കുരങ്ങുകളുടെ കൂട്ടത്തിൽ 30 മുതൽ 60 സെ.മീ. വരെ നീളമുള്ളവയുമുണ്ട്‌. വാലിന്‌ അര മീറ്ററോളം വലുപ്പം കാണും. ശരാശരി ഭാരം രണ്ടര കിലോഗ്രാമാണ്‌. നാലു കാലുകളുടെയും വലുപ്പം തുല്യമാണ്‌. വാൽനിറയെ സമൃദ്ധമായ രോമങ്ങളുണ്ട്‌. കൈകൊണ്ടെന്നപോലെ ഈ വാലുപയോഗിച്ചും ഇവ പഴങ്ങളും മറ്റും പറിച്ചെടുക്കുന്നു. വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും വലിയ ചിമ്പാന്‍സിയുടേതിനോളം ബുദ്ധിശക്തിയുള്ള വാനരനാണ്‌ കപ്പൂച്ചിന്‍. ഓരോ പ്രവൃത്തിയും ആലോചിച്ചു ചെയ്യുന്ന ഒരു മൃഗമാണിത്‌. തീറ്റിസാധനം അല്‌പം അകലെ കിടക്കുകയാണെങ്കിൽ കമ്പെടുത്ത്‌ അതു നീക്കി അടുപ്പിക്കും. ഏത്‌ കാലാവസ്ഥയിലും ജീവിക്കാന്‍ കഴിവുള്ള കപ്പൂച്ചിന്‍ ലോകത്തെ മിക്ക മൃഗശാലകളിലും ആരോഗ്യവാന്മാരായി വളരുന്നു. വാഴപ്പഴം, ഓറഞ്ച്‌, ആപ്പിള്‍, കാരറ്റ്‌, ഉരുളക്കിഴങ്ങ്‌, കാബേജ്‌, റൊട്ടി, പാൽ, മുട്ട എന്നിവ അടങ്ങുന്ന റേഷനാണ്‌ മൃഗശാലകളിൽ ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. അതിശയകരമായ വർണവിശേഷംകൊണ്ട്‌ വാനരന്മാരുടെ കൂട്ടത്തിൽ ശ്രദ്ധേയനായി മാറിയ ഒന്നാണ്‌ മാന്‍ഡ്രിൽ എന്ന ബഹുവർണവാനരന്‍ (Mandrillus sphinx). ഈ കുരങ്ങ്‌ ആഫ്രിക്കന്‍ വനത്തിന്റെ സന്തതിയാണ്‌. സസ്‌തനികളുടെ കൂട്ടത്തിൽ ഇത്ര കടുത്ത ചായക്കൂട്ടോടു കൂടിയ വദനഭംഗിയുള്ള മറ്റൊരു മൃഗവും ഇന്നു ജീവിച്ചിരിപ്പില്ല. ഒരു കുരങ്ങിനെ പിടിച്ചു പല നിറത്തിലുള്ള ഇനാമൽ പെയിന്റുപയോഗിച്ച്‌ മേക്കപ്പ്‌ ചെയ്‌തിരിക്കുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. പൂർണവളർച്ചയെത്തിയാൽ മുക്കാൽ മീറ്ററോളം നീളംവയ്‌ക്കുന്ന മാന്‍ഡ്രിലിന്റെ തല, ഉടലിനോടനുപാതം പുലർത്താത്തവണ്ണം വലുതാണ്‌. മരംകേറാന്‍ വലിയ താത്‌പര്യമില്ലാത്ത ഇതിന്റെ വാലിന്‌ കഷ്‌ടിച്ച്‌ 10 സെ.മീ. നീളമേയുള്ളൂ. മുഖവും പൃഷ്‌ഠഭാഗവും ഒഴികെ ദേഹം മുഴുവന്‍ പൊതുവേ തവിട്ടുനിറത്തിലുള്ള രോമമാണ്‌; മാംസപേശികളിലും ശരീരത്തിനടിഭാഗത്തും വെളുത്ത രോമവും. മുഖവും പൃഷ്‌ഠവുമാണ്‌ കടുത്തനിറം കൊണ്ടലങ്കരിച്ച ശരീരഭാഗങ്ങള്‍. പിറകുവശത്ത്‌ നീലനിറവും മുഖത്ത്‌ പല നിറങ്ങളുടെ ഒരു സമ്മേളനവുമാണ്‌. മൂക്കിന്‌ കടും ചുവപ്പും കവിളിലെ നീണ്ട വരമ്പുകള്‍ക്ക്‌ നീലനിറവുമാണ്‌. ഏതാണ്ട്‌ ഒമ്പതു വയസ്സു പ്രായമുള്ള ആരോഗ്യവാനായ ആണിന്‌ പൂർണമായ വർണപ്പൊലിമ ഉണ്ടായിരിക്കും. പെണ്ണ്‌ ആണിനോളം വളരുന്നില്ല. അവന്റെ മുഖലാവണ്യവും അവള്‍ക്കില്ല. ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമേ മാന്‍ഡ്രിലിനു ജനിക്കാറുള്ളൂ. മൃഗശാലകളിലും ഇവ ഇണചേരുകയും പ്രസവിക്കുകയും ചെയ്യുന്നു. സാധാരണഗതിയിൽ മുപ്പതുവർഷത്തോളം ആയുസ്സുള്ള ഇവയിൽ ചിലത്‌ നാല്‌പത്താറു വയസ്സുവരെ ജീവിച്ചിരിക്കുന്നതിന്‌ തെളിവുകളുണ്ട്‌.

ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരു കുരങ്ങാണ്‌ ബബൂണ്‍ (Papio cynocephalus). ഇതിന്റെ അഞ്ചിനങ്ങള്‍ ഇന്നു ജീവിച്ചിരിപ്പുണ്ട്‌. നാലുകാലിൽ നില്‌ക്കുമ്പോള്‍ അരമീറ്റർ ഉയരവും മുക്കാൽ മീറ്ററോളം നീളവുമുള്ള ബബൂണിന്‌ 50 കിലോഗ്രാം വരെ ഭാരം കാണും. വലിയ തലയുള്ള ഈ കുരങ്ങിന്റെ മൂക്ക്‌ കൂർത്തിരിക്കുന്നു. ഇതിന്‌ നെറ്റിക്കു താഴെ രണ്ടു കയങ്ങളിൽ ജ്വലിച്ചുനില്‌ക്കുന്ന ചെറിയ കണ്ണുകളും കുറിയ കാതുകളും ഒതുങ്ങിയ ശരീരവും ബലമുള്ള കാലുകളുമാണ്‌ ഉള്ളത്‌. ആണിന്‌ സമൃദ്ധമായ താടിരോമങ്ങളുണ്ട്‌. കാമോന്മാദത്തിന്റെ അവസരങ്ങളിൽ പെണ്ണിന്റെ പുറകുവശം ചുവന്നുവീർത്തുവരും. ബബൂണിന്റെ അസാധാരണ വലുപ്പമുള്ള കോമ്പല്ലുകള്‍ക്ക്‌ പിച്ചാത്തിയുടെ മൂർച്ചയാണുള്ളത്‌. ഉള്ളി, കിഴങ്ങുകള്‍, പഴവർഗങ്ങള്‍, പച്ചില എന്നിവയാണ്‌ മുഖ്യാഹാരം എന്നുവരികിലും ചിലപ്പോള്‍ ഇവ മാംസവും ഭക്ഷിക്കാറുണ്ട്‌. ചെറിയ നച്ചെലികളെ പിടിച്ചുതിന്നുന്ന ഇവയ്‌ക്ക്‌ പക്ഷികളുടെ മുട്ടയും പഥ്യമാണ്‌. ആഫ്രിക്കയിലെ സ്റ്റെപ്പി പുൽപ്രദേശങ്ങളിൽ കൂട്ടത്തോടെ വളരുന്ന ഇവയെ ചിലപ്പോള്‍ കാടുകളിലും പാറക്കെട്ടുകള്‍ക്കിടയിലും കാണാന്‍ കഴിയും. കൃഷിസ്ഥലങ്ങള്‍ കൈയേറാന്‍ ബബൂണിന്‌ വലിയ താത്‌പര്യമാണ്‌. ലോകത്തുള്ള മിക്കവാറും മൃഗശാലകളിൽ ബബൂണിനെ കാണാം. അവ ബന്ധനത്തിലും മടികൂടാതെ ഇണചേരുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്‌.

മനുഷ്യന്റെ കൈവിരലിനെക്കാള്‍ ചെറിയ കുരങ്ങുകളും ഇന്ന്‌ ലോകത്ത്‌ ജീവിച്ചിരിക്കുന്നു. മിനിക്കുരങ്ങുകള്‍ എന്നു പറയാറുള്ള മാർമൊസൈറ്റുകളിലെ ഒരിനമായ പിഗ്മി മാർമൊസൈറ്റാണ്‌ ഏറ്റവും ചെറിയ കുരങ്ങ്‌ (Callithrix jacchus). കോമണ്‍, സില്‌ക്കി, ആമസോണ്‍, സിൽവറി, പിഗ്മി എന്നീ അഞ്ചിനം മാർമൊസൈറ്റുകളാണ്‌ ഇന്നുള്ളത്‌. എലിയുടെ വലുപ്പമുള്ള ഈ കുരങ്ങുകള്‍ തെക്കേ അമേരിക്കന്‍ വനങ്ങളിലെ വലിയ മരങ്ങളിൽ ഒളിച്ചുകഴിയുന്നു. ദേഹമാസകലം നീണ്ടു നേർത്ത രോമപാളികളും ചെവിക്കു പിന്നിൽ വെഞ്ചാമരംപോലെ സമൃദ്ധമായ രോമക്കൂട്ടവും നീണ്ട വാലും ആണ്‌ ഇവയ്‌ക്കുള്ളത്‌. പിറന്ന്‌ ആറുമാസത്തിനുള്ളിൽ ഇവയുടെ വളർച്ച പൂർത്തിയാകുന്നു.കരിംകുരങ്ങിനെപ്പോലെയോ, ചിമ്പന്‍സിയെപ്പോലെയോ ഇവയ്‌ക്ക്‌ വിരലുകളിൽ നഖമില്ല. പകരം വിരലിനറ്റത്ത്‌ മരത്തിൽ അള്ളിപ്പിടിച്ചു കയറാന്‍ പാകത്തിന്‌ നഖരങ്ങള്‍ അഥവാ മുള്ളുകള്‍ ആണുള്ളത്‌. ഈ മുള്ളുകള്‍ മരത്തിന്റെ തൊലിപ്പുറത്തെ വിള്ളലുകളിലുടക്കി അണ്ണാനെപ്പോലെ ഇവ മരത്തിൽ കയറിപ്പോകുന്നു. വർഷത്തിലെ എല്ലാ മാസങ്ങളിലും പിഗ്മിക്കുരങ്ങുകള്‍ ഇണചേരാറുണ്ട്‌. പെണ്ണിന്‌ മാസംതോറും ആർത്തവമുണ്ടാകുന്നു. ഇരുപത്‌ ആഴ്‌ചയോളം ഗർഭിണിയായി കഴിയുന്ന പെണ്ണ്‌ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കുകയാണ്‌ പതിവ്‌. ചിലപ്പോള്‍ ഒരു കുട്ടിയേ ജനിക്കാറുള്ളൂ; അപൂർവമായി മൂന്നും. പ്രസവം കഴിഞ്ഞ്‌ ഒന്നോ രണ്ടോ ദിവസങ്ങള്‍മാത്രം കുഞ്ഞുങ്ങള്‍ തള്ളയൊടൊത്ത്‌ കഴിയും. പിന്നെ സദാ സമയവും അച്ഛനുമൊരുമിച്ച്‌ കളിച്ചുനടക്കുന്ന അവ മുലപ്പാൽ കുടിക്കണമെന്നുള്ളപ്പോള്‍ മാത്രം തള്ളയെ സമീപിക്കും.

തെക്കേ അമേരിക്കയിലെ ഉഷ്‌ണമേഖലാവനങ്ങള്‍ താവളമാക്കിയിട്ടുള്ളവയാണ്‌ ഡൗറോകൗളി എന്ന മൂങ്ങക്കുരങ്ങ്‌ (Aotus trivirgatus). ഇതിന്‌ വളർച്ച മുറ്റുമ്പോള്‍ 35 സെ.മീ. നീളം വയ്‌ക്കുന്നു. അര മീറ്ററോളം നീളമുള്ള ഒരു വാലും ഇതിനുണ്ട്‌. നീണ്ടു നേർത്ത കാലുകളും കുറിയ, വീതികൂടിയ കൈകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. ഉരുണ്ട തലയിൽ വലിയ രണ്ടു വട്ടക്കണ്ണുകളുണ്ട്‌. കൊച്ചുചെവികളാകട്ടെ രോമക്കൂട്ടിൽ ഒളിച്ചിരിക്കുന്നു. ദേഹമാകെ തവിട്ടുകലർന്ന കറുപ്പുനിറമാണ്‌. നിശ്ശബ്‌ദത നിറഞ്ഞ രാത്രികളിൽ മറ്റ്‌ വന്യജീവികളെ അമ്പരപ്പിക്കുമാറ്‌ ഇടയ്‌ക്കിടെ ഇടിമുഴക്കംപോലെ ഒച്ചയുണ്ടാക്കുന്ന ചെറിയ ജീവികളാണ്‌ മൂങ്ങക്കുരങ്ങുകള്‍. ഇത്ര ശോഷിച്ച രൂപത്തിൽനിന്നുമാണ്‌ കർണകഠോരമായ ഈ ശബ്‌ദം പുറപ്പെടുന്നത്‌ എന്നു പറഞ്ഞാൽ ആർക്കും അദ്‌ഭുതം തോന്നും. കണ്‌ഠനാളത്തോടു ബന്ധിച്ചിരിക്കുന്ന കവിളിന്റെ വശങ്ങളിലുള്ള സഞ്ചിയാണ്‌ ഇങ്ങനെ ഒച്ചയുണ്ടാക്കാന്‍ ഇവയെ സഹായിക്കുന്നത്‌. പകൽസമയം തലകുനിച്ച്‌ കൈകാലുകള്‍ ഒടിച്ചുമടക്കി കൂനിക്കൂടിയിരുന്നു വിശ്രമിക്കുന്ന മൂങ്ങക്കുരങ്ങിനെ കണ്ടാൽ ഒരു കറുത്ത രോമക്കെട്ടു കിടക്കുകയാണെന്നേ തോന്നൂ. രാത്രി സഞ്ചാരികളായതുമൂലമാകണം ഇവയുടെ ജീവിതചര്യകളെക്കുറിച്ച്‌ വളരെ കുറച്ചു പഠനങ്ങളേ ഉണ്ടായിട്ടുള്ളൂ. രാത്രികാലങ്ങളിൽ ഇരതേടി ജീവിക്കുന്ന മറ്റ്‌ എല്ലാജീവികള്‍ക്കുമുള്ളതിനെക്കാള്‍ കാഴ്‌ചശക്തി ഈ കുരങ്ങിനുണ്ടെന്നു പറയപ്പെടുന്നു. പകൽ സമയങ്ങളിൽ കുരുടന്മാരെപ്പോലെ ഇവ തപ്പിത്തടഞ്ഞാണ്‌ നടക്കുന്നത്‌. ബന്ധനത്തിൽ കഴിയാന്‍ തീരെ ഇഷ്‌ടമില്ലാത്ത ഒരു മൃഗമാണ്‌ മൂങ്ങക്കുരങ്ങ്‌. സാന്‍ഡിയാഗോ, വാഷിങ്‌ടണ്‍, ഫ്രാങ്ക്‌ഫർട്ട്‌ എന്നിവിടങ്ങളിലെ മൃഗശാലകളിൽ ഇവ ഇണചേർന്ന്‌ പ്രസവിച്ചിട്ടുള്ളതായി ചില രേഖകളിൽ കാണുന്നുണ്ട്‌. മിക്കവാറും ഒരു പ്രസവത്തിൽ രണ്ടുകുട്ടികളാണുണ്ടാവുക. കുഞ്ഞുങ്ങള്‍ക്ക്‌ പൂർണവളർച്ചയെത്താന്‍ രണ്ടുമാസക്കാലം മതി. ചില മൃഗശാലകളിൽ മൂങ്ങക്കുരങ്ങുകള്‍ ആറുവർഷംവരെ ജീവിച്ചിരുന്നിട്ടുണ്ട്‌. നോ. ചിമ്പാന്‍സി; ഗോറില്ല; ഒറാങ്‌ ഉട്ടാന്‍

(കെ. രാജേന്ദ്രബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍