This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരകോവിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരകോവില്‍

കുമാരകോവില്‍

തമിഴ്‌നാട്ടിലെ ഒരു പുരാതന സുബ്രഹ്മണ്യക്ഷേത്രം. കന്യാകുമാരി ജില്ലയില്‍ പുലിയൂര്‍ക്കുറിച്ചി എന്ന സ്ഥലത്തിനു സമീപമുള്ള വേളിമലയുടെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്നു. ഇവിടത്തെ സുബ്രഹ്മണ്യവിഗ്രഹത്തിനു 3 മീ. പൊക്കമുണ്ട്‌. വെള്ളിയാഴ്‌ചതോറും ധാരാളം ഭക്തജനങ്ങള്‍ ആരാധനയ്‌ക്ക്‌ എത്താറുള്ള ഈ ക്ഷേത്രത്തില്‍ കാവടിക്കെട്ട്‌ വഴിപാടുകള്‍ മിക്കദിവസവും നടത്തിവരുന്നു. കുമാരകോവിലില്‍ നിന്ന്‌ പ്രസാദമായി നല്‌കപ്പെടുന്ന കഞ്ഞി ഭക്തിപൂര്‍വം കുടിക്കുന്നവര്‍ക്ക്‌ രോഗവിമുക്തി ഉണ്ടാകുമെന്നുള്ള ഒരു വിശ്വാസം നിലവിലുണ്ട്‌.

കുമാരകോവില്‍ ക്ഷേത്രാത്‌പത്തിയെ സംബന്ധിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. വീരപുത്ര സൗഭാഗ്യമുണ്ടായിരുന്ന നാഞ്ചിപ്രദേശങ്ങളിലെ കുറവവംശ രാജാവായ സുന്ദരരാജന്‍ എന്ന നമ്പിരാജന്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി ശിവനെ തപസ്സുചെയ്‌തു. ശിവാനുഗ്രഹത്താല്‍ അടുത്തുള്ള കാട്ടില്‍നിന്ന്‌ വള്ളി എന്ന ഒരു പെണ്‍കുഞ്ഞ്‌ അദ്ദേഹത്തിനു ലഭിച്ചു. ദിവ്യകന്യകയായി വളര്‍ന്നുവന്ന വള്ളിയെ കുമാരന്‍ (സുബ്രഹ്മണ്യന്‍) ഇവിടെവച്ചു വേളികഴിച്ചു. അതിനാല്‍ ഈ മലയ്‌ക്ക്‌ വേളിമല എന്ന പേര്‍ സിദ്ധിച്ചു. ഈ തൃക്കല്യാണത്തിന്റെ അനുസ്‌മരണമാണ്‌ ഇവിടത്തെ വാര്‍ഷികോത്സവം.

പണ്ട്‌ ഇതൊരു ബുദ്ധവിഹാരമായിരുന്നു എന്നും പില്‌ക്കാലത്ത്‌ സുബ്രഹ്മണ്യക്ഷേത്രമായി രൂപാന്തരപ്പെട്ടുവെന്നും ഒരു അഭിപ്രായഗതിയും നിലവിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍