This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമരപ്പ, ഭരതന്‍ (1886 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമരപ്പ, ഭരതന്‍ (1886 - 1958)

ഒരു സാമൂഹ്യസേവകനും വിദ്യാഭ്യാസവിചക്ഷണനുമായ എഴുത്തുകാരന്‍. ജെ.സി. കുമരപ്പയുടെ സഹോദരനായ ഇദ്ദേഹം ദേശീയവാദിയായ ഒരു ഭാരതീയ ക്രിസ്‌ത്യാനിയായിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി പഠിച്ച്‌ തത്ത്വശാസ്‌ത്രത്തില്‍ ഉന്നതബിരുദം നേടി, നാലുവര്‍ഷക്കാലം തത്ത്വശാസ്‌ത്രാധ്യാപകനായി കഴിഞ്ഞു. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തില്‍ അടിയുറച്ച വിശ്വാസം പുലര്‍ത്തിയ ഇദ്ദേഹം ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിജിയുടെ അനുയായിയും ശിഷ്യനുമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ ഫലമായി രണ്ടുപ്രാവശ്യം (1932-33-ലും 1942-45-ലും) ജയില്‍വാസം അനുഭവിച്ചു. വാര്‍ധായിലെ ആള്‍ ഇന്ത്യാ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ അസോസിയേഷന്റെ (അഖിലഭാരത ഗ്രാമോദ്യാഗസംഘടനയുടെ) സഹായക കാര്യദര്‍ശിയായി പത്തുകൊല്ലക്കാലം (1935-45) സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

കുമരപ്പ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്‌. കാപ്പിറ്റലിസം, സോഷ്യലിസം ഓര്‍ വില്ലേജിസം (Capitalism, Socialism or Villageism-1955), ഇന്ത്യന്‍ ലിറ്ററേച്ചര്‍ ടുഡേ (Indian Literature today-1957), ഇന്ത്യന്‍ സ്റ്റ്രഗിള്‍ ഫോര്‍ ഫ്രീഡം ത്രൂ വെസ്റ്റേണ്‍ ഐസ്‌ (Indian Struggle for freedom through Western eyes-1938), മൈ സ്‌ററുഡന്റ്‌ ഡേസ്‌ ഇന്‍ അമേരിക്ക(My Student days in America-1945), ഓണ്‍ ടൂര്‍ വിത്ത്‌ ഗാന്ധിജി (On Tour with Gandhiji-1947) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഇദ്ദേഹം ഗാന്ധിജിയുടെ ചില കൃതികളെ സംഗ്രഹിച്ച്‌ പ്രകാശനം ചെയ്‌തിട്ടുമുണ്ട്‌. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ ആവിഷ്‌കരണത്തിലും പ്രചാരണത്തിലും മുഖ്യമായ പങ്കുവഹിച്ച കുമരപ്പ ചെറുകിട ഗ്രാമീണവ്യവസായങ്ങളുടെ വികസനത്തില്‍ക്കൂടിയാണ്‌ തൊഴിലില്ലായ്‌മ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തേണ്ടതെന്നു ദൃഢമായി വിശ്വസിച്ചിരുന്നു. 1958-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍