This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്‍സ്റ്റ്‌ഹിസ്റ്റോറിഷെസ്‌ മ്യൂസിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുണ്‍സ്റ്റ്‌ഹിസ്റ്റോറിഷെസ്‌ മ്യൂസിയം

Kunsthistorisches Museum

വിയന്ന (ആസ്റ്റ്രിയ)യിലെ ആര്‍ട്ട്‌ മ്യൂസിയം. ഹാബ്‌സ്‌ബുര്‍ഗ്‌ രാജവംശത്തിന്റെ കലാശേഖരങ്ങള്‍കൊണ്ട്‌ സമ്പന്നമായ ഈ കലാഭവനം 16-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ മാക്‌സിമിലിയന്‍ ക ആണ്‌ സ്ഥാപിച്ചത്‌. 1781-ല്‍ പൊതുജനങ്ങള്‍ക്കുവേണ്ടി ഇതു തുറന്നുകൊടുത്തു. 1891-ലാണ്‌ ഈ സ്ഥാപനത്തിന്‌ "കുണ്‍സ്റ്റ്‌ ഹിസ്റ്റോറിഷെസ്‌ മുസേയം' എന്ന പേര്‌ നല്‌കപ്പെട്ടത്‌. "ബരോക്‌' കലാരചനകള്‍കൊണ്ട്‌ പ്രശസ്‌തിയാര്‍ജിച്ച ഈ മ്യൂസിയത്തില്‍ ലോകപ്രശസ്‌തരായ മിക്ക ചിത്രകാരന്മാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്‌. റൂബെന്‍സ്‌, ബ്രൂഗെല്‍ എന്നിവരുടെ മിക്ക മികച്ച രചനകളും ഇവിടെയാണുള്ളത്‌. ഇവിടത്തെ ചിത്രശേഖരങ്ങളില്‍ പ്പെട്ട പ്രമുഖ ചിത്രങ്ങളാണ്‌ ടിഷ്യന്റെ എക്കെഹോമെ, ടിന്റൊറെറ്റോയുടെ സൂസന്ന ആന്‍ഡ്‌ ദി എല്‍ ഡേഴ്‌സ്‌ എന്നിവ. 2003-ല്‍ ഇവിടെ നിന്ന്‌ സെല്ലിനിയുടെ ഒരു പ്രശസ്‌ത ശില്‍ പമായ "സെല്ലിനി സാള്‍ട്ട്‌ സെല്ലാര്‍' മോഷണം പോവുകയുണ്ടായെങ്കിലും "ശില്‌പകലയിലെ മൊണാലിസ' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ ശില്‍ പം 2006-ല്‍ വീണ്ടെടുത്തു. ചിത്രങ്ങള്‍, ശില്‌പങ്ങള്‍, കരകൗശല വസ്‌തുക്കള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഏഴു വലിയ ഗ്യാലറികള്‍ ഈ മ്യൂസിയത്തിലുണ്ട്‌.

ചിത്ര-ശില്‌പശേഖരങ്ങള്‍ക്കു പുറമേ പ്രാചീനകാലത്തെ അമൂല്യങ്ങളായ പല വസ്‌തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പ്രാചീനകാലത്തെ കലാവസ്‌തുക്കള്‍, അലങ്കരണസാമഗ്രികള്‍, ആയുധങ്ങള്‍, പടച്ചട്ടകള്‍, സംഗീതോപകരണങ്ങള്‍, ദേവാലയങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങള്‍, രാജകീയ വാഹനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കാണാന്‍ വിദേശരാഷ്‌ട്രങ്ങളില്‍ നിന്നുപോലും കലാസ്വാദകര്‍ ഇവിടെ എത്താറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍