This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടജാരിഷ്‌ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടജാരിഷ്‌ടം

ഒരു ആയുര്‍വേദ ഔഷധം. വന്യവൃക്ഷത്തില്‍ പ്പെടുന്ന സംഗ്രാഹിദ്രവ്യമായ കുടകപ്പാലയുടെ വേരാണ്‌ ഈ അരിഷ്‌ടത്തിലെ പ്രധാന ചേരുവ. കുടജാരിഷ്‌ടം തയ്യാറാക്കേണ്ടവിധം സഹസ്രയോഗത്തില്‍ ഇപ്രകാരം പ്രതിപാദിച്ചിരിക്കുന്നു.

""തുലാം കുടജമൂലസ്യമൃദ്വീകാര്‍ധ തുലാംതഥാ
	മധൂകപുഷ്‌പ കാശ്‌മര്യോര്‍ ഭാഗാന്‍ ദശപലോന്മിതാന്‍
	ചതുര്‍ദ്രാണ്യം ഭസഃ പക്ത്വാദ്രാണം ചൈ വാവ 
						ശേഷയേത്‌
	ധാതക്യാ വിംശതിപലം ഗുഡസ്യചതുലാംക്ഷിപേത്‌
	മാസമാത്രം സ്ഥിതോ ഭാണ്ഡേ കുടജാരിഷ്‌ട സംജ്ഞിതഃ''
 

ധകുടകപ്പാലവേരിന്‍തൊലി 100 പലം, മുന്തിരിങ്ങാപ്പഴം 50 പലം, ഇരിപ്പപ്പൂവും കുമിഴിന്‍വേരും (കുമിഴിന്‍ പഴമെന്നും പക്ഷമുണ്ട്‌) 10 പലം വീതം. ഇവയെല്ലാം കൂടി ചതച്ച്‌ 64 ഇടങ്ങഴി വെള്ളത്തില്‍ കഷായംവച്ച്‌ 16 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ചെടുത്തതില്‍ 20 പലം താതിരിപ്പൂവു പൊടിച്ചതും 100 പലം ശര്‍ക്കരയും ചേര്‍ത്ത്‌ അടച്ചുകെട്ടിവച്ച്‌ ഒരു മാസം കഴിഞ്ഞു തെളിച്ചരിച്ചെടുത്താല്‍ കുടജാരിഷ്‌ടമായി.പ വിധിപ്രകാരം തയ്യാറാക്കിയാല്‍ എത്രകാലമിരുന്നാലും ഗുണവീര്യാദികള്‍ക്കു കുറവുവരികയില്ല. ഒരു മാത്ര നിശ്ചയിച്ചു സേവിച്ചാല്‍ ഇതു സര്‍വവിധ ജ്വരങ്ങളും ശമിപ്പിക്കും. അഗ്നിബലം വര്‍ധിപ്പിക്കും, കഠിനമായ ഗ്രഹണിയും രക്താതിസാരവും ശമിപ്പിക്കുകയും ചെയ്യും.

""ജ്വരാന്‍ പ്രശമയേത്‌ സര്‍വാന്‍
	കുര്യാത്തീക്ഷണം ധനഞ്‌ജയം
	ദുര്‍വാരാം ഗ്രഹണീം ഹന്തി
	രക്താതിസാരമുദ്‌ബണം''  (സഹസ്രയോഗം)
 

കുടജാരിഷ്‌ടം സേവിക്കുമ്പോള്‍ ഉഷ്‌ണസാധനങ്ങള്‍ വര്‍ജിക്കുകയും നിബന്ധനകളധികമില്ലാത്ത ഇച്ഛാപഥ്യം ആചരിക്കുകയും ചെയ്യണം. നോ. അരിഷ്‌ടം, പഥ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍