This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുപണിക്കർ, കോമത്ത്‌ (1862 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞുപണിക്കര്‍, കോമത്ത്‌ (1862 - 1919)

മലയാളകവി. മാവേലിക്കര മുട്ടത്തു കോമത്തുവീട്ടില്‍ വെളുമ്പിയമ്മയുടെയും ആലുംമൂട്ടില്‍ കുഞ്ഞുശങ്കരന്‍ ചാന്നാരുടെയും പുത്രനായി 1862-ല്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ വളരെ ചെറുപ്പത്തിലേ മരിച്ചുപോകയാല്‍ ജ്യേഷ്‌ഠന്‍ കേശവപ്പണിക്കരുടെ സംരക്ഷണയിലാണ്‌ വളര്‍ന്നത്‌. കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ പത്രാധിപത്യത്തിലുള്ള "മനോരമ'യിലെ കവിതാപംക്തിയില്‍ പയറ്റിത്തെളിഞ്ഞു. സമസ്യാപൂരണങ്ങള്‍, തിരുനാള്‍ ആശംസകള്‍, ലഘുകൃതികള്‍, കവിതപ്പോരുകള്‍ എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു.

""ഏറ്റം പ്രാബല്യമേറും കവിനിരപൊടിപാറ്റീടിലും 
				കൂസലെന്യേ
	തോറ്റും തോല്‍ ക്കാതെയും നിന്നനവധി കവിതാ-
				ശസ്‌ത്രസംഘം പൊഴിച്ച്‌
	കൂറ്റാരെപ്പറ്റിയത്യുത്‌കടതര കൃപയെപ്പൂണ്ടുകൊണ്ടു
				ന്മദത്തോ-
	ടൂറ്റന്‍ കോമത്തുമേവും കവി കരിഗമനേ, കേള്‍ക്ക
				ധ്രൂമ്രാക്ഷനത്ര''.
 

എന്നിങ്ങനെ "ധ്രൂമ്രാക്ഷ'ന്റെ സ്ഥാനമാണ്‌ മൂലൂര്‍ തന്റെ കവിരാമായണ'ത്തില്‍ കുഞ്ഞുപണിക്കര്‍ക്കു നല്‌കിയത്‌. ദാക്ഷായണി (നോവല്‍ ), വിദ്യുല്ലതിക (ചെറുകഥ), ജനോവാ (നാടകം), രുക്‌മിണീസ്വയംവരം (നാടകം), താതോപദേശം (മണിപ്രവാളം), ഹരിശ്ചന്ദ്രശതകം (മണിപ്രവാളം) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ചക്കുകുളങ്ങര ഒ. കല്യാണിക്കുട്ടി എന്ന തന്റെ മകള്‍ക്കുവേണ്ടി എഴുതിയതാണ്‌ താതോപദേശം.1919 ഡി. 3-ന്‌ ഇദ്ദേഹം അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍