This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞമ്പു, കാന്തലോട്ടു (1916 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞമ്പു, കാന്തലോട്ടു (1916 - 2004)

കാന്തലോട്ടു കുഞ്ഞമ്പു

കേരളത്തിലെ ഒരു രാഷ്‌ട്രീയനേതാവും മുന്‍മന്ത്രിയും. കണ്ണൂര്‍ ജില്ലയില്‍ 1916 ഡി. 8-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1932-ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയപ്രവര്‍ത്തകനായി. 1935-ല്‍ ഒരു മില്‍ തൊഴിലാളിയായി ജീവിതമാരംഭിച്ച കുഞ്ഞമ്പുവിന്‌ പണിമുടക്കിനെത്തുടര്‍ന്ന്‌ ജോലി നഷ്‌ടപ്പെട്ടു. 1940-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയംഗത്വം നേടിയതോടെ ഒരു മുഴുവന്‍ സമയ ട്രേഡ്‌ യൂണിയന്‍ നേതാവായിട്ടാണ്‌ കുഞ്ഞമ്പു അറിയപ്പെട്ടത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിയമവിരുദ്ധമാക്കപ്പെട്ട കാലത്ത്‌ ഒളിവില്‍ പ്രവര്‍ത്തിച്ചു. 1948 മേയില്‍ കുഞ്ഞമ്പു അറസ്റ്റിലായി. 1952 അവസാനം ജയില്‍ വിമുക്തനായി. സംസ്ഥാനകര്‍ഷകസംഘം സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാന്തലോട്ടു കുഞ്ഞമ്പു, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ 1964-ല്‍ ഉണ്ടായ പിളര്‍പ്പോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി(സി.പി.ഐ.)യിലേക്കു മാറി. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മുന്നണി മന്ത്രിസഭയില്‍ 1977 ഏപ്രില്‍ മുതല്‍ 78 ഒക്‌ടോബര്‍ വരെ വനംവകുപ്പുമന്ത്രിയായി പ്രവര്‍ത്തിച്ചു. 2004 ജനു. 16-ന്‌ അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍