This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍ബാവാ മുസലിയാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞന്‍ബാവാ മുസലിയാര്‍

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഒരു മതപണ്ഡിതനും അറബി മലയാള സാഹിത്യകാരനും. പൊന്നാനി മൂദര്‍ രിസായിരുന്ന കുഞ്ഞന്‍ബാവ മുസലിയാര്‍ "അബ്‌ദുറഹിമാന്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. അക്കാലത്ത്‌ പള്ളി ദര്‍സുകളിലാണ്‌ മതപഠനം നടത്തിയിരുന്നത്‌. ഇദ്ദേഹം മതപഠനം നേടിയതും പണ്ഡിതനായി ഉയര്‍ന്നതും പൊന്നാനിയിലെ പള്ളി ദര്‍സുകളില്‍ ആയിരുന്നു. പ്രധാന ഗുരു കൊങ്ങണാവീട്ടില്‍ സൈനുദ്ദീന്‍ മുസലിയാര്‍ ആയിരുന്നു. ആധുനിക വിദ്യാഭ്യാസ പ്രചരണത്തില്‍ താത്‌പര്യം പ്രകടിപ്പിച്ച മുസലിയാര്‍ അറബിയിലും അറബി-മലയാളത്തിലും പല കൃതികളും എഴുതിയിട്ടുണ്ട്‌. ഇള്‌ഹാറുള്‍ ഹഖ്‌, ഹഖുല്‍ മുബീന്‍ നൂറല്‍ ഇസ്‌ലാം മുതലായവ അവയില്‍ ചിലതാണ്‌. സലാഹുല്‍ ഇഖ്‌വാന്‍ പത്രത്തില്‍ ഇദ്ദേഹം മതപരമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഇദ്ദേഹം ഹിജ്‌റ 1341-ല്‍ തന്റെ 68-ാമത്തെ വയസ്സില്‍ പൊന്നാനിയില്‍ വച്ച്‌ നിര്യാതനായി. മികച്ച ഒരു അറബി കവിയും ഉര്‍ദു, പാര്‍സി, തമിഴ്‌ ഭാഷാപണ്ഡിതനും ഒട്ടധികം ഖണ്ഡകാവ്യങ്ങളുടെ രചയിതാവുമായ അബു റഹ്മത്ത്‌ മുഹമ്മദ്‌ മൗലവി സാഹിബ്‌ ഇദ്ദേഹത്തെ സംബന്ധിച്ച്‌ ഒരു വിലാപകാവ്യം എഴുതിയിട്ടുണ്ട്‌.

(സി.എന്‍. അഹമ്മദ്‌ മൗലവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍