This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുക്കുർബിറ്റേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുക്കുർബിറ്റേസി

Cucurbitaceae

കുക്കുര്‍ബിറ്റേസി സസ്യകുടുംബത്തില്‍ പ്പെട്ട പാവല്‍

ഒരു സസ്യകുടുംബം. നൂറോളം ജീനസുകളിലായി എണ്ണൂറിലധികം സ്‌പീഷീസുകളിലുള്ള സസ്യങ്ങള്‍ ഈ കുടുംബത്തിലുള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. സയോപ്പോണിയ, മെലോത്രിയ, സൈക്രാന്‍തെറ, ട്രക്കോസാറന്തസ്‌ തുടങ്ങിയവയാണ്‌ പ്രധാന ജീനസുകള്‍. മത്തന്‍, വെള്ളരി, കുമ്പളം, മഞ്ഞള്‍, പാവല്‍ തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്‌. ആഗോള വ്യാപകത്വമുള്ള കുക്കുര്‍ബിറ്റേസി സസ്യങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്നത്‌ ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌.

ഈ കുടുംബത്തിലെ ഭൂരിപക്ഷം സസ്യങ്ങളും ആരോഹികളോ തറയില്‍ പടര്‍ന്നു വളരുന്നവയോ ആണ്‌. കുക്കുര്‍ബിറ്റേസി സസ്യകുടുംബത്തിലെ മിക്കവാറും എല്ലാചെടികളുടെയും കാണ്ഡങ്ങള്‍ മൃദുവായിരിക്കും. സാധാരണയായി കാണ്ഡത്തില്‍ അഞ്ചു കോണുകള്‍ കാണാം. പര്‍വങ്ങളില്‍ നിന്നും വേരുകള്‍ ഉണ്ടാകുന്നു. ഇലകള്‍ സരളങ്ങളും വീതിയേറിയവയുമാണ്‌. ഏകാന്തരരീതിയിലാണിവ കാണപ്പെടുന്നത്‌. ഇലകള്‍ക്കെല്ലാംതന്നെ നീണ്ട ഇലഞെട്ടുകള്‍ കാണാം. ഇലഞെട്ടിന്റെ മുകളിലായി വര്‍ത്തുളാകൃതിയില്‍ ചുറ്റിപ്പിരിഞ്ഞ പ്രതാനങ്ങള്‍ (tendrils) കാണാം. മിക്കവയുടെയും ഇലകള്‍ അഞ്ചുപാളികളാ(lobes)യി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. സാധാരണയായി സസ്യങ്ങളില്‍ ആണ്‍-പെണ്‍ പുഷ്‌പങ്ങള്‍ വെണ്ണേറെ കാണപ്പെടുന്നു. സൈമോസ്‌ എന്ന ഇനമോ അതിന്റെ വകഭേദങ്ങളോ ആയിരിക്കും പുഷ്‌പമഞ്‌ജരി. പൂക്കള്‍ക്കെല്ലാം തന്നെ മൂന്നു മുതല്‍ അഞ്ചുവരെ ബാഹ്യദളങ്ങളും മൂന്ന്‌ മുതല്‍ അഞ്ച്‌ വരെ ദളങ്ങളും ഉണ്ടായിരിക്കും. ദളങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന്‌ ഒരു മണിയുടെ ആകൃതിയിലായിരിക്കും കാണപ്പെടുന്നത്‌. ഒന്നു മുതല്‍ അഞ്ചുവരെ കേസരങ്ങള്‍ (മിക്കപ്പോഴും 3) ആണ്‍പുഷ്‌പങ്ങളിലുണ്ടായിരിക്കും.

കേസരകുല(Androecium)ത്തിന്റെ ക്രമീകരണം നാല്‌ വ്യത്യസ്‌ത രീതിയില്‍ കാണപ്പെടുന്നു. മൂന്നുകോശങ്ങളുള്ള അണ്ഡാശയവും നിരവധി അവികസിത അണ്ഡകങ്ങളും ചേര്‍ന്നതാണ്‌ പെണ്‍പുഷ്‌പം. അധമാണ്ഡാശയമാണ്‌ ഉള്ളത്‌. അണ്ഡപര്‍ണങ്ങളുടെ അത്രയും എണ്ണം പരാഗണസ്ഥലവും ഉണ്ടായിരിക്കും. കായ്‌ "ബെറി' (ചെറിയ അരികളുള്ള ഫലങ്ങളുടെ പൊതുനാമം) ആയിരിക്കും. ഇത്‌ "പെപ്പോ' എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കുടുംബത്തിലെ സസ്യങ്ങളില്‍ പലതും ഔഷധങ്ങളായും ചിലതിന്റെ പൂക്കളും കായ്‌കളും മറ്റും ആഹാരസാധനങ്ങളായും ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍