This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർമീരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിര്‍മീരന്‍

പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രചണ്ഡനായ ഒരു രാക്ഷസന്‍. ബകന്‍ എന്ന രാക്ഷസന്റെ സഹോദരനും ഹിഡുംബന്റെ സ്‌നേഹിതനുമായിരുന്നു. മഹാഭാരതം വനപര്‍വം 11-ാം അധ്യായത്തില്‍ കിര്‍മീരന്റെ കഥ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഭീമസേനന്‍ ബകനെ വധിച്ച വിവരം അറിഞ്ഞപ്പോള്‍ മുതല്‍ കിര്‍മീരന്‍ പകവീട്ടാന്‍ തക്കം നോക്കി കാമ്യകവനത്തില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ദുര്യോധനന്‍ ഏര്‍പ്പെടുത്തിയ കള്ളച്ചൂതില്‍ പരാജയമടഞ്ഞു നാടും നഗരവും നഷ്‌ടപ്പെട്ട പാണ്ഡവന്മാര്‍ വനവാസത്തിനു പുറപ്പെട്ടു; മൂന്നുരാവും മൂന്നുപകലും സഞ്ചരിച്ചു കാമ്യകവനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ച്‌ കിര്‍മീരന്‍ അവരെ തടയുകയും ഭീമസേനന്‍ കിര്‍മീരനുമായി ഏറ്റുമുട്ടി തീവ്രമായ മുഷ്‌ടിയുദ്ധത്തില്‍ ഇവനെ കൊല്ലുകയും ചെയ്‌തു. ഈ ഇതിവൃത്തത്തെ ആസ്‌പദമാക്കി കോട്ടയത്തു തമ്പുരാന്‍ കിര്‍മീരവധം (ആട്ടക്കഥ) എന്ന പേരില്‍ ഒരു പ്രൗഢകൃതി രചിച്ചിട്ടുണ്ട്‌. കിര്‍മീരന്‍ എന്ന പദത്തിന്‌ വിചിത്രവര്‍ണങ്ങള്‍ ഉള്ളവന്‍ എന്നും അര്‍ഥമുണ്ട്‌.

(മുതുകളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍