This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരിയാത്‌-സെഫർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിരിയാത്‌-സെഫർ

Kiryat Sefer

ബൈബിള്‍ പ്രസിദ്ധമായ കനാന്‍ ദേശത്തെ ആദ്യകാല നിവാസികളുടെ ഒരു പ്രധാന പട്ടണം. ജൂഡേയന്‍ കുന്നില്‍ സ്ഥിതിചെയ്‌തിരുന്ന ഈ പ്രദേശം പില്‌ക്കാലത്ത്‌ "ദെബീര്‍' എന്ന പേരില്‍ അറിയപ്പെട്ടു. "അനാക്കീം' (Anakim) എന്ന ജനവിഭാഗമായിരുന്നു ഇവിടത്തെ ആദിവാസികള്‍. പിന്നീട്‌ കെനിസൈയിറ്റ്‌സ്‌ (Kenizzites) വര്‍ഗക്കാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. ദഹിറിയ (Dhahiriya) എന്ന സ്ഥലത്തെയാണ്‌ കിരിയാത്‌-സെഫര്‍ ആയി ആദ്യകാലത്ത്‌ കരുതിയിരുന്നത്‌; നിരീക്ഷണങ്ങളില്‍ നിന്ന്‌ ഇവിടം ഒരു കാനെനൈറ്റ്‌സ്‌ (ഇസ്രയേല്‍ കാര്‍ക്ക്‌ മുമ്പ്‌ പാലസ്‌തീനില്‍ വസിച്ചിരുന്ന ജനങ്ങള്‍ക്ക്‌ പൊതുവില്‍ പറയുന്ന പേര്‍) സങ്കേതമല്ലെന്നു പിന്നീട്‌ വ്യക്തമായി. ഹെബ്രാണി (Hebron)ന്റെ തെക്കു-പടിഞ്ഞാറായി 19 കി.മീ. അകലെ സ്ഥിതിചെയ്യുന്ന "ടെല്‍ -ബീറ്റ്‌-മിര്‍സിം' (Tell-Beit-Mirsim) ഭൂപ്രദേശമാണ്‌ ഈ സ്ഥലം എന്നാണ്‌ ഇപ്പോഴത്തെ നിഗമനം. 1924-ല്‍ അല്‍ ബ്രറ്റ്‌ (Albright) ആണ്‌ ഇതിനുള്ള തെളിവുകള്‍ ശേഖരിച്ചു വ്യക്തമാക്കിയത്‌. ഇവിടെ നടത്തിയ പര്യവേക്ഷണങ്ങള്‍ താഴെപ്പറയുന്ന നിഗമനങ്ങളില്‍ കൊണ്ടെത്തിച്ചു. ഈ സ്ഥലത്തിന്‌ ഏകദേശം 9 ഏക്കര്‍ വിസ്‌തൃതി ഉണ്ടായിരുന്നു. പരിഷ്‌കൃത വെങ്കല സംസ്‌കാരത്തിന്റെ ഉടമകളായിരുന്ന പുരാതന ഈജിപ്‌തിലെ ഒരു ഭരണവര്‍ഗമാണ്‌ (Syro-Semitic-Origin) ഇവിടെ വസിച്ചിരുന്നത്‌. ആക്രമണത്തില്‍ ഇവിടം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ താഴ്‌ന്ന സാംസ്‌കാരിക നിലവാരമുള്ള മറ്റൊരു ജനവിഭാഗം ഇവിടെ ആധിപത്യം ഉറപ്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍