This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിയോസ്‌ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിയോസ്‌ക്‌

Kiosk

കിയോസ്‌ക്‌-ഗ്രീസ്‌

പബ്ലിക്‌ പാര്‍ക്കുകളിലും വ്യാപാര വീഥികളിലും പൊതുസ്ഥലങ്ങളിലും വൃത്താകൃതിയിലോ ചതുരാകൃതിയിലോ നിര്‍മിച്ചിട്ടുള്ള ആകര്‍ഷകമായ ചെറുമണ്ഡപം. മനോഹരമായ കമാനവും അതിനെ താങ്ങിനിര്‍ത്തുന്ന ചെറിയതൂണുകളുമായി ഇസ്‌ലാമിക വാസ്‌തുശില്‌പങ്ങളില്‍ വൃത്താകൃതിയില്‍ പണിതിട്ടുള്ള തുറസ്സായ മണ്ഡപങ്ങളാണ്‌ "കിയോസ്‌കി'ന്‌ മാതൃകയായത്‌. പിന്നീട്‌ പല ഡിസൈനുകളില്‍ ആവശ്യമനുസരിച്ച്‌ ഇത്തരം ചെറിയ മണ്ഡപങ്ങള്‍ ലോകത്ത്‌ പലയിടത്തും നിര്‍മിക്കപ്പെട്ടു. തുര്‍ക്കിസുല്‍ ത്താന്മാരുടെ വേനല്‍ ക്കാലവസതികള്‍ "കിയോസ്‌ക്‌' എന്ന പേരില്‍ അറിയപ്പെടുന്നു. പഴയ പേര്‍ഷ്യന്‍ പള്ളികളുടെ വാസ്‌തുശില്‌പ ഡിസൈന്‍ അനുസരിച്ച്‌, ഒത്തനടുക്ക്‌ കുടപോലെയുള്ള കമാനത്തോടെ ഉണ്ടാക്കിയിട്ടുള്ള മന്ദിരങ്ങളെ "കിയോസ്‌ക്‌ മോസ്‌ക്‌' എന്നുവിളിക്കുന്നു. അമേരിക്കയില്‍ പബ്ലിക്‌ പാര്‍ക്കുകളിലാണ്‌ കിയോസ്‌ക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ഇവ ബാന്റ്‌സ്റ്റാന്റായും ഉപയോഗിക്കപ്പെടുന്നു. യൂറോപ്പിലും ഇന്ത്യയിലും പൊതുപാര്‍ക്കുകളിലും വ്യാപാരസ്ഥലങ്ങളിലും കിയോസ്‌ക്കുകള്‍ കാണാം. റേഡിയോ-റ്റി.വി. പ്രവര്‍ത്തിപ്പിക്കാനും, ലഘുഭക്ഷണ സാധനങ്ങള്‍ വില്‍ ക്കാനും ടിക്കറ്റ്‌ കൗണ്ടറായും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ആകര്‍ഷകമായ ഈ മാടങ്ങള്‍ ഉപയോഗിച്ചുവരുന്നു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍