This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിയാസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിയാസ്‌

"താരതമ്യപ്പെടുത്തല്‍ ', "പ്രമാണത്തിനനുസൃതമാക്കല്‍ ' എന്നെല്ലാം അര്‍ഥമുള്ള ഒരു അറബി പദം. മുസ്‌ലിം നിയമശാസ്‌ത്രത്തിന്റെ അവലംബങ്ങളിലൊന്നാണ്‌ കിയാസ്‌. ഖുര്‍ആന്‍, ഹദീസ്‌ എന്നിവയെ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന നിഗമനങ്ങള്‍ക്കാണ്‌ "കിയാസ്‌' എന്നു പറയുന്നത്‌. മുഹമ്മദുനബി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അനുയായികള്‍ ആവശ്യാനുസരണം നിഗമനങ്ങളുണ്ടാക്കിയിരുന്നു; ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമായ നിര്‍ദേശം ലഭിക്കാത്തപ്പോഴും മുഹമ്മദുനബിയില്‍ നിന്ന്‌ ഉപദേശം നേടാന്‍ സൗകര്യം ലഭിക്കാത്തപ്പോഴുമാണ്‌ നിഗമനങ്ങളുണ്ടാക്കിയിരുന്നത്‌. നബി ഇത്‌ അംഗീകരിക്കുകയും ചെയ്‌തിരുന്നു.

(പ്രാഫ. വി. മുഹമ്മദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍