This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഡ്‌, ജോണ്‍ (1775 - 1851)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിഡ്‌, ജോണ്‍ (1775 - 1851)

Kidd, John

ബ്രിട്ടീഷുകാരനായ രസതന്ത്രജ്ഞന്‍, ഭിഷഗ്വരന്‍, ഭൂവിജ്ഞാനി. 1775 സെപ്‌. 10-ന്‌ ലണ്ടനില്‍ ജനിച്ചു. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ 1800-ല്‍ എം. ഡി. ബിരുദം നേടിയശേഷം ഇദ്ദേഹം 1803-ല്‍ അവിടത്തെ രസതന്ത്രവിഭാഗത്തില്‍ പ്രാഫസറായി. 1818-ല്‍ റോയല്‍ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സില്‍ ഫെല്ലോഷിപ്പും 1822-ല്‍ റോയല്‍ സൊസൈറ്റിയില്‍ ഫെല്ലോഷിപ്പും ഇദ്ദേഹത്തിനു ലഭിച്ചു. കോള്‍ടാറില്‍ നിന്ന്‌ നാഫ്‌ത്തലിന്‍ ഉത്‌പാദിപ്പിക്കാമെന്നു തെളിയിച്ചത്‌ (1819) ആണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടുത്തം. 1851 സെപ്‌. 7-ന്‌ ഓക്‌സ്‌ഫഡില്‍ ഇദ്ദേഹം നിര്യാതനായി. ഔട്ട്‌ലൈന്‍സ്‌ ഒഫ്‌ മിനറളോജി (1809), എ ജിയോളജിക്കല്‍ എസ്സേ ഓണ്‍ ദി ഇംപെര്‍ഫെക്‌ട്‌ എവിഡന്‍സ്‌ ഇന്‍ സപ്പോര്‍ട്ട്‌ ഒഫ്‌ ദ്‌ തിയറി ഒഫ്‌ ദി എര്‍ത്‌ (1815) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍