This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിട്ടുണ്ണി, സി.എ. (1907 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിട്ടുണ്ണി, സി.എ. (1907 - 64)

സി.എ. കിട്ടുണ്ണി

കേരളീയ സാഹിത്യകാരന്‍. 1907-ല്‍ തൃശൂരില്‍ ജനിച്ചു. മാതാപിതാക്കന്മാരുടെ സംരക്ഷണയില്‍ വളരാന്‍ ഭാഗ്യം ലഭിക്കാതെപോയ കിട്ടുണ്ണിക്കു പല ജീവിതക്ലേശങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. സ്വന്തം പ്രയത്‌നം കൊണ്ടുനേടിയ വിജ്ഞാനവുമായി പല തൊഴിലുകളിലും ഏര്‍പ്പെട്ട്‌ അവസാനം തൃശൂരില്‍ ആശാന്‍ പ്രസ്‌ സ്ഥാപിച്ചു. ഇദ്ദേഹം 22 വര്‍ഷം തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറും ഒരു ടേം വൈസ്‌ ചെയര്‍മാനായും ആയിരുന്നു. നോവലിസ്റ്റ്‌, കഥാകൃത്ത്‌, ബാലസാഹിത്യരചയിതാവ്‌, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഇദ്ദേഹം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്‌. പെന്‍ഷന്‍ കോണ്‍സ്റ്റബിള്‍, അനാഥബാലിക, റിക്ഷാക്കാരന്‍, കഥാലോകം, കഥാലത, ആശുപത്രിയില്‍ , കിഞ്ചനവര്‍ത്തമാനം, തുയിലുണര്‍ത്തല്‍ , അണ്ണാറക്കണ്ണന്‍, വാപ്പാടെ മോറ്‌, പിശാച്‌, പത്രാസപ്പാപ്പന്‍, കാകാ, തോക്കും തൊപ്പിയും, കൊടിയും പടയും, സ്വാതന്ത്യ്രദിനത്തില്‍ , അമ്പത്തേഴാളെ കൊന്നു, ആരോമലുണ്ണി, ശുദ്ധതയ്‌ക്കു പനങ്കഴു, കമ്പക്കാരന്‍, ഒമ്പതുമുറി, കാലചക്രഗതിയില്‍ , കത്തുന്നതിരികള്‍, നെടുവീര്‍പ്പ്‌, ശാന്തിഭൂമി, മുടന്തന്‍ മുയല്‍ , ദരിദ്രഗായകന്‍ എന്നിവ അതില്‍ പ്പെടുന്നു. മനുഷ്യത്വത്തിന്റെ മനോജ്ഞചിത്രങ്ങളാണ്‌ കിട്ടുണ്ണിയുടെ കഥകളില്‍ കാണുന്നത്‌. ആരോമലുണ്ണിയുടെ പ്രസിദ്ധീകരണത്തോടെ ഇദ്ദേഹം ശ്രദ്ധേയനായ സാഹിത്യകാരനായിത്തീര്‍ന്നു. "അനുഭവങ്ങളുടെ ഊഷ്‌മളമായ ചിത്രീകരണമെന്നാണ്‌ കിട്ടുണ്ണിയുടെ സാഹിത്യപ്രപഞ്ചത്തെ ഒരു നിരൂപകന്‍ വിലയിരുത്തിയത്‌. മുടന്തനായ മുയല്‍ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ്‌ (1958) നേടുകയുണ്ടായി. ഇദ്ദേഹം 1964 മാ. 8-ന്‌ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍) a

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍