This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഹന്‍, ആൽബർട്ട്‌ (1869-1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഹന്‍, ആൽബർട്ട്‌ (1869-1942)

Kahn, Albert

ആല്‍ബര്‍ട്ട്‌ കാഹന്‍

ജര്‍മന്‍-അമേരിക്കന്‍ വ്യാവസായിക വാസ്‌തുശില്‌പി. ഫാക്‌ടറി കെട്ടിടങ്ങള്‍ക്ക്‌ തടിക്കുപകരം പ്രബലിത കോണ്‍ക്രീറ്റ്‌ ഉപയോഗിക്കുന്ന വാസ്‌തുശില്‌പശൈലി ആവിഷ്‌കരിച്ച കാഹന്‍ പലപ്പോഴും "സെട്രായിറ്റിന്റെ ശില്‌പി' എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. 1869 മാ. 21-ന്‌ ജര്‍മനിയിലെ വെസ്റ്റ്‌ ഫേലിയായില്‍ ജനിച്ച കാഹന്‍ മാതാപിതാക്കളോടൊപ്പം 1881-ല്‍ യു. എസ്സില്‍ കുടിയേറി. വ്യവസായങ്ങളില്‍ യന്ത്രഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഉത്‌പാദനവിഭാഗത്തിനുവേണ്ടി ഇദ്ദേഹം ഡിസൈന്‍ ചെയ്‌ത കെട്ടിടങ്ങളുടെ നിര്‍മാണത്തിന്‌ പ്രബലിത കോണ്‍ക്രീറ്റാണ്‌ വ്യാപകമായി ഉപയോഗപ്പെടുത്തിയത്‌. ഇതോടെ ഒട്ടേറെ വ്യാവസായിക കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിന്‌ കാഹന്‍ നിയുക്തനായി. തുടര്‍ന്ന്‌, 40 വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം ഫാക്‌ടറിക്കെട്ടിടങ്ങള്‍ കാഹന്‍ ഡിസൈന്‍ ചെയ്യുകയുണ്ടായി. പ്രസിദ്ധ ഓട്ടോമോട്ടീവ്‌ വ്യവസായിയായ ഫോര്‍ഡിനുവേണ്ടി ഡിസൈന്‍ ചെയ്‌ത എണ്ണൂറിലധികം വ്യാവസായിക കെട്ടിടങ്ങളില്‍ ദി ഗ്രറ്റ്‌ വില്ലേറ്റന്‍ പ്ലാന്റിന്റെ കെട്ടിടം ഏറ്റവും ശ്രദ്ധേയമാണ്‌.

ഒന്നാംലോകയുദ്ധകാലത്ത്‌ യു.എസ്സിനു വേണ്ടി നിരവധി വ്യോമ-നാവികത്താവളങ്ങള്‍ ഡിസൈന്‍ ചെയ്‌തത്‌ കാഹനായിരുന്നു. യു.എസ്സിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ (2006) ഇദ്ദേഹത്തിന്റെ 60-ഓളം കെട്ടിടങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1942 ഡി. 2-ന്‌ ഡിട്രായിറ്റില്‍ വച്ച്‌ കാഹന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍