This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസിം മുഹമ്മദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസിം മുഹമ്മദ്‌

സിന്‍ഡ്‌ ഭരിച്ചിരുന്ന അറബി സൈനികനേതാവ്‌. 695-ല്‍ ജനിച്ചു. ഇദ്ദേഹം ചെറുപ്പത്തില്‍ ത്തന്നെ ബലൂചിസ്‌താനിലെ ഭരണാധികാരിയായി. അറബി പ്രദേശമായിരുന്ന ചക്കാറന്റെ അതിര്‍ത്തി പ്രദേശങ്ങളിലും, കടല്‍ ത്തീരങ്ങളിലും ഗോത്രവര്‍ഗക്കാരായ കൊള്ളക്കാരുടെ ശല്യം അമര്‍ച്ച ചെയ്യാന്‍ പേര്‍ഷ്യന്‍ ഗവര്‍ണറായ ഹജ്ജാജ്‌ സിന്‍ഡിലെ രാജാവായിരുന്ന ദാഹിറിനോട്‌ ആവശ്യപ്പെട്ടു. ദാഹിര്‍ ഇത്‌ അനുസരിച്ചില്ല. തുടര്‍ന്ന്‌ കാസിം ഇതിനു നിയോഗിതനായി. കാസിമിന്റെ സിന്‍ഡാക്രമണം ഇന്ത്യാചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭവമാണ്‌. 12,000 ഭടന്മാരോടും 3,000 ഒട്ടകങ്ങളോടുംകൂടി കരമാര്‍ഗമായും കടല്‍ മാര്‍ഗമായും ആണ്‌ കാസിം സിന്‍ഡ്‌ ആക്രമിച്ചത്‌. ദേബാള്‍ ആക്രമിച്ചശേഷം നീറൂണ്‍ പിടിച്ചടക്കി; ദാഹിര്‍ വധിക്കപ്പെട്ടു. ഈ യുദ്ധത്തില്‍ കാസിം പ്രദര്‍ശിപ്പിച്ച ധീരതയും സാഹസികതയും അദ്‌ഭുതാവഹമായിരുന്നു. പിന്നീട്‌ ഉത്തരസിന്‍ഡിലെ മുള്‍ത്താനും കീഴ്‌പ്പെടുത്തി. നീതിപൂര്‍വകവും സമാധാനപരവുമായ ഭരണം സ്ഥാപിച്ച്‌ സിന്‍ഡിലെ തദ്ദേശീയരുടെ സ്‌നേഹാദരങ്ങള്‍ക്ക്‌ ഇദ്ദേഹം പാത്രീഭൂതനായി.

കാസിമിന്റെ വിജയത്തെതുടര്‍ന്ന്‌ ഖലീഫയായ സുലൈമാന്റെ തെറ്റിദ്ധാരണമൂലം കാസിം വധിക്കപ്പെട്ടു. കാസിമിന്റെ യുദ്ധപരാക്രമങ്ങള്‍ ഒരു കെട്ടുകഥയായി ഇന്നും അവശേഷിക്കുന്നു.

(പ്രാഫ. സെയ്യദ്‌ മൊഹിയുദ്ദിന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍