This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസിം, അബ്‌ദുൽകരിം (1914 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസിം, അബ്‌ദുൽകരിം (1914 - 63)

Qasim, Abdul Karim

അബ്‌ദുല്‍ കരിം കാസിം

ഇറാഖിലെ മുന്‍ പ്രധാനമന്ത്രി (1958-63). 1914-ല്‍ ബാഗ്‌ദാദില്‍ ജനിച്ചു. 20-ാമത്തെ വയസ്സില്‍ , ബാഗ്‌ദാദ്‌ മിലിറ്ററി കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം, സെക്കന്റ്‌ ലെഫ്‌റ്റനന്റായി പട്ടാളത്തില്‍ ചേര്‍ന്നു. 1939-ല്‍ മിലിറ്ററി കോളജിലെ ഇന്‍സ്‌ട്രക്‌റ്ററായി. 1941-ല്‍ ഇറാഖ്‌ സ്റ്റാഫ്‌ കോളജില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം അറബി ഇസ്രയേല്‍ യുദ്ധകാലത്ത്‌ മേജര്‍, ബറ്റാലിയന്‍ കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1955-ല്‍ ഇദ്ദേഹം ബ്രിഗേഡിയര്‍ ജനറലായി ഉയര്‍ന്നു. അബ്‌ദുല്‍ സലാം ആരിഫുമായി ചേര്‍ന്ന്‌ ഇദ്ദേഹം ഒരു സൈനിക നീക്കത്തിനു വേണ്ട പദ്ധതി തയ്യാറാക്കുകയും 1958 ജൂല. 13-14 തീയതികളില്‍ നടത്തിയ സൈനിക കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്‌തു. ഫൈസല്‍ രാജാവിനെയും മറ്റു രാജകുടുംബാംഗങ്ങളെയും വധിച്ചശേഷം കാസിം പ്രധാനമന്ത്രിയും വിപ്ലവ ഭരണകൂടത്തിലെ രാജ്യസുരക്ഷാ മന്ത്രിയുമായി. 1961 സെപ്‌തംബറിലെ കുര്‍ദിഷ്‌ വിപ്ലവവും 1962-ലെ വിദ്യാര്‍ഥി കലാപവും കാസിമിന്റെ ഭരണകൂടത്തെ ഉലയ്‌ക്കുകയും 1963 ഫെ. 8-ന്‌ വ്യോമസേന നടത്തിയ വിപ്ലവത്തോടെ കാസിം ഗവണ്‍മെന്റ്‌ നിലംപതിക്കുകയും ചെയ്‌തു. 1963 ഫെ. 9-നു ഇദ്ദേഹം വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍