This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളീചരണ്‍, എൽവിന്‍ ഐസക്ക്‌ (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളീചരണ്‍, എൽവിന്‍ ഐസക്ക്‌ (1949 - )

Kallicharran, Alvin Issac

എല്‍വിന്‍ ഐസക്ക്‌ കാളീചരണ്‍

വെസ്റ്റ്‌ഇന്‍ഡീസ്‌ ക്രിക്കറ്റ്‌താരം. കല്‍ക്കത്തയില്‍നിന്ന്‌ വെസ്റ്റ്‌ ഇന്‍ഡീസിലേക്ക്‌ കുടിയേറിയവരാണ്‌ ഇദ്ദേഹത്തിന്റെ പൂര്‍വികര്‍. ക്രിക്കറ്റ്‌ പ്രമികളുടെ ഇടയില്‍ "കല്ലി' എന്നറിയപ്പെടുന്ന ഇദ്ദേഹം 1949 മാ. 21-നു ഗയാനയില്‍ ജനിച്ചു. വാണിജ്യതത്ത്വം ഐച്ഛികമായെടുത്തു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാളീചരണിന്‌ ബാല്യത്തില്‍ത്തന്നെ ക്രിക്കറ്റ്‌ കളിയോട്‌ ആഭിമുഖ്യമുണ്ടായിരുന്നു.

ഗയാനാടീമിലെ അംഗമായി 1966-ല്‍ ക്രിക്കറ്റ്‌ മത്സരരംഗത്തു കടന്ന കാളീചരണ്‍ പിന്നീട്‌ ഗയാനാ ടീമിന്റെ സ്‌കിപ്പര്‍ ആയി. വെസ്റ്റ്‌ഇന്‍ഡീസിലെ മികച്ച കളിക്കാരിലൊരാളായ കന്‍ഹായ്‌ ആണ്‌ ഇദ്ദേഹത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ രംഗത്തേക്ക്‌ ആകര്‍ഷിച്ചത്‌. 1972-ല്‍ ന്യൂസിലന്‍ഡില്‍വച്ചു നടന്ന ന്യൂസിലന്‍ഡ്‌-വെസ്റ്റ്‌ ഇന്‍ഡീസ്‌ മത്സരത്തിലൂടെയാണ്‌ ഇദ്ദേഹം ടെസ്റ്റ്‌ ക്രിക്കറ്റ്‌ രംഗത്തെത്തിയത്‌. ഇദ്ദേഹം 1973-74-ല്‍ ഇംഗ്ലണ്ടിനെതിരായി ബാംഗ്ലൂരിലും 1975-76-ല്‍ ഭാരതത്തിനെതിരായി പോര്‍ട്ട്‌ ഒഫ്‌ സ്‌പെയിനിലും 77-78-ല്‍ ആസ്റ്റ്രലിയയ്‌ക്കെതിരായി ബ്രിസ്‌ബേന്‍, ജമേക്ക എന്നിവിടങ്ങളിലും കളിച്ച്‌ കൂറ്റന്‍ സ്‌കോറുകള്‍ നേടിയിട്ടുണ്ട്‌. 1978-79-ല്‍ ഭാരതത്തിനെതിരെ നേടിയ 187 റണ്‍സാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 1975-ലും 79-ലും ലോകകപ്പ്‌ നേടിയ വെസ്റ്റിന്‍ഡീസ്‌ ടീമില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍