This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിദാസ റോയ്‌ (1889 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളിദാസ റോയ്‌ (1889 - 1975)

ബംഗാളി കവിയും സാഹിത്യനിരൂപകനും. 1889-ല്‍ ബര്‍ദ്വാന്‍ ജില്ലയിലെ കറുയി എന്ന പ്രദേശത്തു ജനിച്ചു. കല്‍ക്കത്താ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ സമകാലികനായിരുന്ന ഈ കവി പ്രതിഭാശാലിയും സ്വതന്ത്രചിന്തകനും ആണ്‌. ഇദ്ദേഹം 25-ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കുന്ദ്‌ (1907), കിസലയ്‌ (1911), പര്‍ണപുട്‌ (1914), വ്രജവേണു (1915), ബല്ലരീ (1916), ഗാഥാഞ്‌ജലി (1957), സന്ധ്യാമണി (1958), ഹേമവതീ (1936) എന്നിവ കാവ്യഗ്രന്ഥങ്ങളും; ഗീതഗോവിന്ദ്‌, ഗീതാലഹരി, ശകുന്തളാ, കുമാരസംഭവ്‌, മേഘദൂത്‌ എന്നിവ വിവര്‍ത്തന രൂപത്തിലുള്ള കൃതികളും; പ്രാചീന ബംഗസാഹിത്യ (1949), ബംഗസാഹിത്യ പരിചയ്‌ (1950), പദാവലീ പരിചയ്‌ എന്നിവ നിരൂപണപ്രബന്ധങ്ങളുമാണ്‌.

ഇദ്ദേഹത്തിന്റെ കവിത വൈഷ്‌ണവ ഭാവഗന്ധംകൊണ്ട്‌ സുവാസിതമാണ്‌. പ്രകൃതിവന്ദനത്തില്‍ കവി വാചാലനാകുന്നു. ജീവിതത്തിന്റെ അഗാധതലത്തിലൂടെയുള്ള കവിയുടെ പ്രയാണം അനുഭവൈകവേദ്യമത്ര. 1975-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍