This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍സിഡണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‍സിഡണി

Chalcedony

കാല്‍സിഡണി

സിലിക്കയുടെ ബഹുരൂപ ധാതുക്കളില്‍ ഒന്ന്‌. മുഖ്യമായും ക്വാര്‍ട്ട്‌സിന്റെ സൂക്ഷ്‌മ പരലുകളാല്‍ രൂപംകൊണ്ടിരിക്കുന്ന കാല്‍സിഡണിയെ ഗൂഢക്രിസ്റ്റലീയ (cryptocrystalline) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാസരചന SiO2. സാധാരണയായി സൂക്ഷ്‌മപരലുകള്‍ ചേര്‍ന്ന തന്തുരൂപത്തിലാണ്‌ കാല്‍സിഡണി അവസ്ഥിതമാവുന്നത്‌. ഇരുമ്പ്‌, മാങ്‌ഗനീസ്‌ തുടങ്ങിയവ മാലിന്യങ്ങളായി ജാലിക ഘടനയില്‍ കടന്നുകൂടുമ്പോള്‍ കാല്‍സിഡണി പല വര്‍ണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. വര്‍ണങ്ങളെ ആസ്‌പദമാക്കി ഇതിനെ പലതായി തിരിച്ചിട്ടുണ്ട്‌. ഇവയില്‍ ചുവന്നതോ, അര്‍ധതാര്യമോ ആയ കാര്‍നീലിയന്‍; ചുവപ്പോ, ഓറഞ്ചോ കലര്‍ന്ന തവിട്ടു നിറത്തിലുള്ള സാര്‍ഡ്‌; ആപ്പിള്‍പച്ച വര്‍ണത്തിലുള്ള ക്രസോപ്രസ്‌ എന്നിവയെ രത്‌നങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നോ. ക്വാര്‍ട്ട്‌സ്‌, രത്‌നക്കല്ലുകള്‍

മിക്കവാറും ചെര്‍ട്ട്‌ എന്നയിനം അവസാദശിലയുടെ ഒരു രൂപമായിട്ടാണ്‌ കാല്‍സിഡണി അവസ്ഥിതമാവുന്നത്‌. കാല്‍സിഡണിയുടെ കാഠിന്യം 6.57 ആണ്‌; ആപേക്ഷിക സാന്ദ്രത 2.572.64. മെഴുകിന്റേതിനു സമാനമായ ദ്യുതിയുള്ള ഈ ധാതുവിന്റെ മറ്റു പല ഭൗതിക പ്രകൃതികളും ക്വാര്‍ട്ട്‌സിന്റേതിനോടു സദൃശമാണ്‌. എക്‌സ്‌റേവിഭംഗന പ്രവിധികളിലൂടെയും ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പിലൂടെയുള്ള നിരീക്ഷണങ്ങളിലൂടെയുമാണ്‌ ഈ ധാതുവിന്റെ അതിസൂക്ഷ്‌മമായ ആന്തരികഘടനയെക്കുറിച്ചുള്ള പഠനം നടന്നത്‌. അതിസൂക്ഷ്‌മമായ ക്വാര്‍ട്ട്‌സ്‌ പരലുകളും അവയ്‌ക്കിടയില്‍ സൂക്ഷ്‌മസുഷിരങ്ങളും ചേര്‍ന്നതാണ്‌ കാല്‍സിഡണിയുടെ ജാലിക ഘടന. ക്വാര്‍ട്ട്‌സ്‌ പരലുകളുടെ കൂട്ടത്തില്‍ കണ്ടേക്കാവുന്ന അമോര്‍ഫസ്‌ (അക്രിസ്റ്റലീകൃത) സിലിക്കയുടെ അംശം 10 ശതമാനത്തിലും കുറവാണ്‌. സുഷിരങ്ങളുടെ സാന്നിധ്യംമൂലം കാല്‍സിഡണിയുടെ പ്രാകാശിക ഗുണങ്ങള്‍ നിര്‍ണയിക്കുക തന്നെ പ്രയാസമാണ്‌.

ഭൂവിജ്ഞാനപരമായി പ്രായമേറിയ കാല്‍സിഡണി താരതമ്യേന വലുപ്പമേറിയ ക്വാര്‍ട്ട്‌സ്‌ പരലുകളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. കാല്‍സിഡണിയുടെ ബാഹ്യപാളികളില്‍ ഘടനാന്തരം വ്യക്തമാണ്‌. കാല്‍സിഡണിയുടെ ഒരു മുഖ്യയിനമായ അഗേറ്റില്‍ പല മേഖലകളിലും വ്യക്തമായ വര്‍ണവ്യത്യാസവും മറ്റും കാണപ്പെടുന്നു. ഇക്കാരണത്താല്‍ അഗേറ്റ്‌ ഒരു ആഡംബരവസ്‌തുവായിത്തിര്‍ന്നിട്ടുണ്ട്‌. നോ: അഗേറ്റ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍