This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിപ്പയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലിപ്പയര്‍

Egyptian Clover

ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം പയര്‍ച്ചെടി. ശാസ്‌ത്രനാമം: ട്രഫോളിയം അലക്‌സാന്‍ഡ്രിനം (Trifolium alexandrinum). ഒരു ചിരന്തന (perennial) സസ്യമായ കാലിപ്പയര്‍ ഒരു ആവരണ വിളയായും, മണ്ണിന്റെ ധാതുപുഷ്‌ടി വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധിയും കാലിത്തീറ്റയായും ആണ്‌ കൃഷി ചെയ്യാറുള്ളത്‌. ഇതിന്റെ ജന്മദേശം ഈജിപ്‌ത്‌അഥവാ സിറിയ ആണെന്ന്‌ കരുതപ്പെടുന്നു.

കാലിപ്പയര്‍

കാലിപ്പയറിന്റെ കാണ്‌ഡം നീളമേറിയതാണ്‌. ഇത്‌ നിവര്‍ന്നു നില്‌ക്കുന്നതോ ആരോഹണ സ്വഭാവമുള്ളതോ ആവാം. ശാഖോപശാഖകളായി വളരുന്ന ഈ സസ്യത്തിന്‌ നിരവധി പത്രങ്ങള്‍ കാണപ്പെടുന്നു. പത്രങ്ങള്‍ ദീര്‍ഘചതുരാകൃതിയിലുള്ളതോ ദീര്‍ഘവൃത്താകൃതിയിലുള്ളതോ ആയിരിക്കും. ഇവ ദന്തികായുക്തങ്ങള്‍ (denticulate) ആണ്‌. അനുപര്‍ണം (stipules) പര്‍ണവൃന്ത (petiole)ങ്ങളില്‍ നിന്ന്‌ സ്വതന്ത്രങ്ങളായിരിക്കും.

ഇന്ത്യയില്‍ മണ്ണിന്റെ ഫലപുഷ്‌ടി വര്‍ധിപ്പിക്കാനും കാലിത്തീറ്റയ്‌ക്കുമായാണ്‌ കാലിപ്പയര്‍ സാധാരണയായി കൃഷിചെയ്യുന്നത്‌. ഒരു ശീതകാലവിളയായി കൃഷി ചെയ്യപ്പെടുന്ന ഇതിന്റെ വിളവെടുപ്പുകാലം ഡിസംബര്‍ മുതല്‍ മേയ്‌ വരെയാണ്‌. ഒരേ ചെടിയില്‍നിന്ന്‌ നിരവധി പ്രാവശ്യം വിളവെടുക്കാനാകും. പയര്‍മണികള്‍ക്ക്‌ മഞ്ഞനിറമാണ്‌. സമൃദ്ധമായി മാംസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത്‌ പോഷകമൂല്യത്തില്‍ ഉയര്‍ന്നുനില്‌ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍