This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിഡോസ്‌കോപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലിഡോസ്‌കോപ്പ്‌

Kaleidoscope

പ്രതിഫലനതത്ത്വത്തെ അടിസ്ഥാനമാക്കി ദര്‍പ്പണങ്ങള്‍ കൊണ്ടുനിര്‍മിക്കാവുന്ന പ്രകാശികോപകരണം. കുട്ടികള്‍ ഒരു കളിക്കോപ്പായും ചിത്രകാരന്മാരും ശില്‌പകലാവിദഗ്‌ധരും തങ്ങളുടെ കലാരൂപങ്ങള്‍ക്കുള്ള മാതൃക ലഭ്യമാക്കുന്നതിനു വേണ്ടുന്ന ഒരുപകരണമായും കാലിഡോസ്‌കോപ്പ്‌ ഉപയോഗിക്കാറുണ്ട്‌. സ്‌കോട്ടിഷ്‌ ഭൗതികജ്ഞനായ സര്‍ ഡേവിഡ്‌ ബ്രുസ്റ്റര്‍ 1816ല്‍ ഈ ഉപകരണം കണ്ടുപിടിക്കുകയും 1817ല്‍ ഇതിന്റെ നിര്‍മാണത്തിനുള്ള പേറ്റന്റ്‌ സമ്പാദിക്കുകയും ചെയ്‌തു. "സുന്ദരരൂപങ്ങളുടെ സൂക്ഷിപ്പുകാരന്‍' എന്നര്‍ഥം വരുന്ന ഗ്രീക്‌ പദസമുച്ചയത്തില്‍ (kalos,eidos,skopein) നിന്നാണ്‌ ഈ ഉപകരണത്തിന്‌ കാലിഡോസ്‌കോപ്പ്‌ എന്ന പേര്‍ ലഭിച്ചത്‌.

കാലിഡോസ്‌കോപ്പ്‌

പ്രതിഫലനതത്ത്വപ്രകാരം കോണത്തില്‍ വച്ചിരിക്കുന്ന രണ്ടു കണ്ണാടികള്‍ക്കിടയ്‌ക്കു ഒരു വസ്‌തുവയ്‌ക്കുകയാണെങ്കില്‍ ലഭ്യമാകുന്ന പ്രതിബിംബങ്ങളുടടെ എണ്ണം ആയിരിക്കും. ഉദാഹരണമായി, ദര്‍പ്പണങ്ങള്‍ക്കിടയ്‌ക്കുള്ള കോണം എങ്കില്‍ പ്രതിബിംബങ്ങളുടെ എണ്ണം 5 ആയിരിക്കും. കാലിഡോസ്‌കോപ്പില്‍ 30 സെന്റിമീറ്ററോ അതില്‍ കുറവോ നീളമുള്ള രണ്ടോ മൂന്നോ സമതല ദര്‍പ്പണങ്ങള്‍ യോ 45º യോ ചരിവില്‍വരത്തക്കവണ്ണം ക്രമീകരിച്ചിരിക്കും. ഈ ദര്‍പ്പണങ്ങള്‍ അതിന്റെ അത്രതന്നെ നീളമുള്ള ഒരു കുഴലില്‍ വച്ചശേഷം കുഴലിന്റെ ഒരറ്റം സുതാര്യമായ (transparent)ഒരു ചെറിയ ഗ്ലാസ്‌പ്ലേറ്റുകൊണ്ടും മറ്റേ അറ്റം അര്‍ധതാര്യമായ ((translucent)ഒരു ഗ്ലാസ്‌ പ്ലേറ്റുകൊണ്ടും അടയ്‌ക്കുന്നു. കുഴലിനകത്ത്‌ പല നിറത്തിലും ആകൃതിയിലും ഉള്ള ചെറിയ കുപ്പിച്ചില്ലുകള്‍ ഇട്ടോ അര്‍ധതാര്യ ഗ്ലാസ്‌പ്ലേറ്റ്‌ വയ്‌ക്കുന്ന ഭാഗത്ത്‌ ഒരു കാചം ഉറപ്പിച്ചോ കാലിഡോസ്‌കോപ്പ്‌ നിര്‍മിക്കാം. കുഴലിന്റെ സുതാര്യമായ വശത്തുകൂടി നോക്കുമ്പോള്‍, മറുവശത്ത്‌ നല്ല ധവളപ്രകാശം വീഴുന്നുണ്ടെങ്കില്‍, പല നിറങ്ങളിലുള്ള സമപാര്‍ശ്വരൂപങ്ങള്‍ അടങ്ങിയ ഒരു ഡിസൈന്‍ കുഴലില്‍ കാണപ്പെടുന്നു. ഒരു ദര്‍പ്പണംമൂലം ലഭ്യമാകുന്ന പ്രതിബിംബം മറ്റൊരു ദര്‍പ്പണം പ്രതിഫലിക്കുന്നതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. കുഴലിനെ ചലിപ്പിച്ച്‌ അകത്തെ ചില്ലുകളുടെ സ്ഥാനം മാറ്റുകയാണെങ്കില്‍ ലഭ്യമാകുന്ന രൂപവും മാറുന്നതായി കാണാം. കുപ്പിച്ചില്ലുകളുടെ സ്ഥാനങ്ങള്‍ക്ക്‌ പലവിധത്തിലുള്ള മാറ്റം വരുത്താവുന്നതിനാല്‍ ഡിസൈനും അതനുസരിച്ച്‌ മാറുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍