This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിഡോണിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലിഡോണിയ

Caledonia

ഉത്തരബ്രിട്ടന്‌ റോമന്‍കാലത്തുണ്ടായിരുന്ന പേര്‌. സാഹിത്യങ്ങളില്‍, ഇപ്പോഴും സ്‌കോട്ട്‌ലന്‍ഡ്‌ ഈ പേരില്‍ അറിയപ്പെടുന്നു; ഇവിടെ കാലിഡോണ്‍ എന്നൊരു പ്രവിശ്യയും ഇതേ പേരില്‍ ഒരു ജനവിഭാഗവും ഉണ്ടായിരുന്നു. സാഹിത്യസൃഷ്‌ടികളില്‍ ഈ പദങ്ങളൊക്കെ ധാരാളം ഉപയോഗിച്ചിട്ടുണ്ട്‌. കാനഡയില്‍ ഒണ്ടാറിയോ സംസ്ഥാനത്തെ ഒരു പ്രധാന റെയില്‍വേ കേന്ദ്രത്തിനും കാലിഡോണിയ എന്നു പേരു നല്‌കിക്കാണുന്നു.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍