This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറ്റിക്കോള്‍ അമീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറ്റിക്കോള്‍ അമീനുകള്‍

Catechol amines

അഡ്രിനാലിന്‍, നോര്‍ ആഡ്രിനാലിന്‍ തുടങ്ങി നൈട്രജന്‍ അടങ്ങിയ ഏതാനും കാര്‍ബണിക പദാര്‍ഥങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‌. ഇത്തരം യൗഗികങ്ങള്‍ പ്രധാനമായും സസ്‌തനികള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ കേന്ദ്രസിരാവ്യൂഹത്തിലും ചില ജന്തുക്കളിലും ഏതാനും പ്രാണികളിലും കണ്ടെത്തിയിട്ടുണ്ട്‌. സസ്‌തനികളില്‍ കാണുന്ന അഡ്രിനാലിന്‍ (എപ്പിനെഫ്രിന്‍), നോര്‍ അഡ്രിനാലിന്‍ (നോര്‍ എപ്പിനെഫ്രിന്‍) എന്നിവയാണ്‌ ഏറ്റവും പ്രധാനപ്പെട്ടവ. ഫീനൈല്‍ അലാനില്‍ നിന്നു സംശ്ലേഷിക്കുന്ന ഈ കാറ്റിക്കോള്‍ അമീനുകള്‍ അഡ്രിനാല്‍ മെഡുലയില്‍നിന്നു രക്തത്തിലേക്കു കലരുന്നു. രണ്ടിന്റെയും ഘടനകള്‍ തമ്മില്‍ ഏറെ വ്യത്യാസമില്ല. രക്തസമ്മര്‍ദം, രക്തചംക്രമണവ്യവസ്ഥ, ഓക്‌സിജന്‍ സ്വാംശീകരണത്തിലെ താപവര്‍ധനവ്‌, പഞ്ചസാര, കൊഴുപ്പ്‌ എന്നിവയുടെ ഉപാപചയം എന്നിവയെ മുഖ്യമായും നിയന്ത്രിക്കുന്നത്‌ കാറ്റിക്കോള്‍ അമീനുകളാണ്‌. ന്യൂറോട്രാന്‍സ്‌മിറ്റര്‍ ഹോര്‍മോണുകളായും ഇവ പ്രവര്‍ത്തിക്കുന്നു. മേല്‍ സൂചിപ്പിച്ച രണ്ടു കാറ്റിക്കോള്‍ അമീനുകള്‍ ഒഴികെ മറ്റുള്ളവയുടെയെല്ലാം അര്‍ധായുസ്സില്‍ വമ്പിച്ച വ്യത്യാസങ്ങളുണ്ട്‌. ഉദാ. ഒക്‌ടോപാമീനിന്‌ വളരെ ചെറിയ അര്‍ധായുസ്സാണെങ്കില്‍ ആല്‍ഫാമെഥില്‍ നോര്‍ അഡ്രിനാലിന്റെ അര്‍ധായുസ്സ്‌ അതിദീര്‍ഘമാണ്‌. തൈറോയിഡ്‌ ഗ്രന്ഥികള്‍ സാധാരണയില്‍ക്കവിഞ്ഞു പ്രവര്‍ത്തിക്കുന്നവരില്‍ (hyperthyroidism) കൊാറ്റിക്കോള്‍ അമീനുകളുടെ അളവ്‌ സാധാരണയില്‍ കുറയാം. എന്നാല്‍ തൈറോയിഡ്‌ ഗ്രന്ഥികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കാത്തവരില്‍ (hypothyroidism) ഈ അളവ്‌ കൂടിയിരിക്കും.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍