This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍വേ, ഇരാവതി (1905 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍വേ, ഇരാവതി (1905 - 70)

ഇരാവതി കാര്‍വേ

മറാഠി സാഹിത്യകാരി. സാമൂഹ്യശാസ്‌ത്രജ്ഞയും നരവംശവിജ്ഞാനിയുമായ ഇരാവതി കാര്‍വേ 1905 ഡി. 15ന്‌ ബ്രഹ്മദേശത്തു ജനിച്ചു. ബോംബെ സര്‍വകലാശാലയിലും ബെര്‍ലിന്‍ സര്‍വകലാശാലയിലും വിദ്യാഭ്യാസം ചെയ്‌തു. പിഎച്ച്‌. ഡി. ബിരുദം നേടി. ഇന്ത്യയിലും വിദേശത്തും പ്രാഫസറായിരുന്നു. പരിപൂര്‍ത്തി (ലഘു ഉപന്യാസങ്ങള്‍1949), മറാത്തി ലോകാം ചി സംസ്‌കൃതി (സാമൂഹ്യശാസ്‌ത്രപരവും സാംസ്‌കാരികവുമായ ഗവേഷണ പ്രബന്ധം1955), യുഗാങ്ക്‌ എന്നിവയാണ്‌ കാര്‍വേയുടെ പ്രമുഖ കൃതികള്‍. മഹാഭാരതത്തെ അധികരിച്ച്‌ രചിച്ച യുഗാങ്കിന്‌ 1967ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. ഗ്രന്ഥകര്‍ത്തൃി തന്നെ ആ കൃതി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ഇംഗ്ലീഷില്‍ രചിച്ചിട്ടുള്ള അവരുടെ പ്രശസ്‌തമായ കൃതി കിന്‍ഷിപ്‌ ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ ആണ്‌. 1970 ആഗ. 11നു അവര്‍ നിര്യാതയായി.

(ഡോ. പ്രഭാകര്‍ മാച്വേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍