This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണോസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ണോസിന്‍

Carnosine

ബീറ്റ അലാനിന്‍, ഹിസ്റ്റിഡീന്‍ എന്നീ അമിനോ അമ്ലങ്ങളുടെ ഡൈപെപ്‌റ്റൈഡ്‌. മാംസപേശികളിലും മസ്‌തിഷ്‌ക കലകളിലും ആണ്‌ ഈ ഡൈപെപ്‌റ്റൈഡ്‌ സാന്ദ്രീകൃതമായിരിക്കുന്നത്‌. രാസനാമം: (2S)2[3അമിനോ1ഓക്‌സോപ്രാപൈല്‍)അമിനോ]3(3Hഇമിഡസോള്‍4ഐല്‍) പ്രാപനോയിക്‌ അമ്ലം.

പ്രയോജനകരമായ നിരവധി ആന്റിഓക്‌സിഡന്റ്‌ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്‍ണോസിന്‍, പ്രതിക്രിയാക്ഷമമായ ഓക്‌സിജന്‍ സ്‌പീഷീസുകളെയും കോശസ്‌തരങ്ങളിലെ കൊഴുപ്പമ്ലങ്ങളുടെ പെര്‍ഓക്‌സീകരണംമൂലം രൂപപ്പെടുന്ന a,b അപൂരിത ആല്‍ഡിഹൈഡുകളെയും നീക്കംചെയ്യുന്നു. അതുപോലെ ഗ്ലൈക്കേഷനെ പ്രതിരോധിക്കാനും ലോഹ അയോണുകളെ കീലേറ്റുചെയ്യാനും കാര്‍ണോസിനു പ്രാപ്‌തിയുണ്ട്‌. ദീര്‍ഘകാലമായി നടക്കുന്ന ഗ്ലൈക്കോളിസിസ്‌ വാര്‍ധക്യസഹജമായ ലക്ഷണങ്ങളെ ത്വരിതപ്പെടുത്തുന്നതായി കരുതപ്പെടുന്നു. വാര്‍ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കുന്ന ചികിത്സയ്‌ക്ക്‌ കാര്‍ണോസിന്റെ ആന്റിഓക്‌സിഡന്റ്‌, ആന്റിഗ്ലൈക്കേഷന്‍, ലോഹകീലേഷന്‍ എന്നീ ഗുണധര്‍മങ്ങള്‍ പ്രയോജനപ്പെടുത്തിവരുന്നു. കാര്‍ണോസിന്‍ അടങ്ങുന്ന ക്രീമുകളാണ്‌ ത്വക്കിലുണ്ടാകുന്ന ചുളിവുകള്‍ മാറ്റുന്നതിന്‌ ഉപയോഗിക്കുന്നത്‌. തിമിര ചികിത്സയ്‌ക്ക്‌ ചഅസറ്റൈല്‍ കാര്‍ണോസിന്‍ ഫലപ്രദമാണെന്ന്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍