This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണലൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ണലൈറ്റ്‌

Carnallite

കാര്‍ണലൈറ്റ്‌

അന്തരീക്ഷാര്‍ദ്രതയില്‍ ദ്രവീകരിക്കുന്ന ഒരു വെളുത്ത ഹാലൈഡ്‌ ധാതു. രാസവളങ്ങളിലെ മുഖ്യഘടകമായ പൊട്ടാസ്യത്തിന്റെ നിഷ്‌കര്‍ഷണത്തിനായി കാര്‍ണലൈറ്റ്‌ ഉപയോഗപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ജലയോജിത ക്ലോറൈഡ്‌ ധാതുവാണിത്‌; KMg Cl3. 6 H2O. ധാതു പരലുകള്‍ക്ക്‌ സാധാരണമായുള്ള നിറം വെളുപ്പാണെങ്കിലും, വര്‍ണരഹിതമായും മാലിന്യങ്ങള്‍ കൂടുതലായി ഉള്‍ക്കൊള്ളുമ്പോള്‍ മഞ്ഞ, നീല, ചുവപ്പ്‌ തുടങ്ങിയ നിറങ്ങളിലും കാണപ്പെടാം. പരലുകള്‍ക്ക്‌ തിളക്കമുള്ള സ്‌നിഗ്‌ധദ്യുതിയുണ്ട്‌. കാര്‍ണലൈറ്റിന്റെ ദീര്‍ഘാകാര സമചതുര്‍ഭുജപരലുകള്‍ വിദളന രഹിതമാണ്‌. ധാതുപ്രായേണ മൃദുവാണ്‌; കാഠിന്യം 1 ആപേക്ഷിക സാന്ദ്രത 1.6. തുറന്നുവച്ചാല്‍ അലിഞ്ഞുപോകുന്നതിനാല്‍ കാര്‍ണലൈറ്റ്‌ അടച്ചു സൂക്ഷിക്കപ്പെടുന്നു. സുതാര്യമോ, അര്‍ധതാര്യമോ ആയ പരലുകളുടെ അപവര്‍ത്തനാങ്കം 1.461.49 ആണ്‌. കയ്‌പുരസമുള്ള കാര്‍ണലൈറ്റ്‌ ധാതു അവസാദശിലകളില്‍ ഹാലൈറ്റ്‌, സില്‍വൈന്‍ എന്നിവയോടൊപ്പം ലവണ (evaporite) നിക്ഷേപങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ജര്‍മനികളുടെ ഉത്തരമേഖല, സ്‌പെയിന്‍, ടുണീഷ്യ, സോവിയറ്റ്‌ യൂണിയന്‍, കാനഡ, യു.എസ്‌. എന്നിവിടങ്ങളില്‍ കാര്‍ണലൈറ്റിന്റെ നിക്ഷേപങ്ങളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍