This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരിങ്‌ടണ്‍,റിച്ചാര്‍ഡ്‌ ക്രിസ്റ്റഫര്‍ (1826-75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരിങ്‌ടണ്‍, റിച്ചാര്‍ഡ്‌ ക്രിസ്റ്റഫര്‍ (1826-75)

Carrington, Richard Christopher

ബ്രിട്ടീഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1826 മേയ്‌ 26നു ലണ്ടനിലെ ചെല്‍സിയായില്‍ ജനിച്ചു. കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ വിദ്യാഭ്യാസം ചെയ്‌തശേഷം 1849-52 കാലയളവില്‍ ഡര്‍ഹാം സര്‍വകലാശാലയില്‍ ജ്യോതിശ്ശാസ്‌ത്ര നിരീക്ഷകനായി. 1853ല്‍ സ്വന്തമായ ഒരു നിരീക്ഷണശാല റെഡ്‌ഹില്ലില്‍ ഇദ്ദേഹം സ്ഥാപിച്ചു. "മെറിഡിയന്‍ ചക്രം' ഉപയോഗപ്പെടുത്തി ഇദ്ദേഹം പരിധ്രുവതാരകളുടെ സ്ഥാനം നിര്‍ണയിക്കുകയും ഈ നിരീക്ഷണഫലങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു നക്ഷത്രക്കാറ്റലോഗ്‌ തയ്യാറാക്കുകയും ചെയ്‌തു. നക്ഷത്രങ്ങളുടെ യഥാര്‍ഥചലനം നിര്‍ണയിക്കുന്നതിന്‌ ഈ കാറ്റലോഗ്‌ വളരെ സഹായകമായി. സൂര്യകളങ്കങ്ങളുടെ (Sun-spots) സ്ഥാനം നിര്‍ണയിച്ചതാണ്‌ (1853-61) കാരിങ്‌ടണിന്റെ ഏറ്റവും മികച്ച സംഭാവന. കൂടാതെ "സൂര്യചിത്രീയ അക്ഷാംശ' (heliographic latitude) ത്തിന്‌ അനുസൃതമായി സൂര്യന്റെ ചക്രണകാലവും വര്‍ധിക്കുന്നു എന്നും ഇദ്ദേഹം കണ്ടുപിടിച്ചു. ഇന്ന്‌ സൗരപ്രജ്വാല (solar flame) എന്ന പേരിലറിയപ്പെടുന്നതും സൂര്യനില്‍ പെട്ടെന്നുണ്ടാകുന്നതുമായ ഉദ്‌ഗാരത്തെ ആദ്യമായി നിരീക്ഷിച്ചതും കാരിങ്‌ടണ്‍ ആണ്‌. 1875 ന. 27ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍