This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരയ്‌ക്കലമ്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരയ്‌ക്കലമ്മ

1. പ്രാചീന തമിഴ്‌ കവയിത്രി. ശിവനടിയാര്‍ എന്ന സ്ഥാനം നല്‌കപ്പെട്ടിട്ടുള്ള 63 ഭക്തരില്‍ ഒരാള്‍ കാരയ്‌ക്കലമ്മയായിരുന്നു. മഹാഭക്തയും കവയിത്രിയും ആയ കാരയ്‌ക്കലമ്മ ചോളദേശത്താണ്‌ വസിച്ചിരുന്നതെന്നും അവര്‍ ചെന്തമിഴ്‌ ഭാഷയില്‍ ചില ശിവസ്‌തോത്രങ്ങള്‍ രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇരട്ടൈ മണിമാലൈ, തിരുവാലങ്കാട്‌ മൂത്തത്തിരുപ്പതികം, അര്‍പ്പുവതത്തിരുന്താതി തുടങ്ങിയ ശിവസ്‌തുതികള്‍ ഇവരുടെ കൃതികളാണെന്നു വിശ്വസിച്ചു പോരുന്നു. പരമശിവന്‍ ഇവരെ "അമ്മേ' എന്നു സംബോധന ചെയ്‌തു എന്നും അതുകൊണ്ടാണ്‌ ഇവര്‍ക്കു കാരയ്‌ക്കലമ്മ എന്ന പദവി ലഭിച്ചത്‌ എന്നും ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നു.

2. "പറയിപെറ്റ പന്തിരുകുലം' എന്ന പുരാവൃത്തത്തില്‍ പണ്ഡിതനായ വരരുചിക്ക്‌ പറയസ്‌ത്രീയില്‍ ജനിച്ച 12 മക്കളിലെ ഏക സ്‌ത്രീയുടെ പേരും കാരയ്‌ക്കലമ്മ എന്നായിരുന്നു.

(പ്രാഫ. യേശുദാസന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍