This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമൂ (737-806)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമൂ (737-806)

Kammu

കാമൂ ചക്രവര്‍ത്തി-പെയിന്റിങ്‌

ജപ്പാനിലെ അന്‍പതാമത്തെ ചക്രവര്‍ത്തി. കോനിന്‍ ചക്രവര്‍ത്തിയുടെ പുത്രനായി എ.ഡി. 737ല്‍ ജനിച്ചു. 35-ാമത്തെ വയസ്സില്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട കാമൂ 44-ാം വയസ്സില്‍ സിംഹാസനാരൂഢനായി. ജപ്പാന്റെ തലസ്ഥാനം നാറാ (Nara)യില്‍ നിന്ന്‌ ഹിയാനി(ഇപ്പോഴത്തെ ക്യോട്ടോ)ലേക്ക്‌ മാറ്റി സ്ഥാപിച്ച ചക്രവര്‍ത്തി എന്ന നിലയിലാണ്‌ കാമൂ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്‌. ഒരു തികഞ്ഞ ബുദ്ധമത വിശ്വാസിയായിരുന്നെങ്കിലും ബുദ്ധമത പൗരോഹിത്യത്തിന്റെ രാഷ്‌ട്രീയ മുന്നേറ്റം കാമൂ ഇഷ്‌ടപ്പെട്ടിരുന്നില്ല. ബുദ്ധമതവിഹാരങ്ങളുടെ അമിതമായ രാഷ്‌ട്രീയ സ്വാധീനതയില്‍നിന്നു രക്ഷപ്പെടാനായിരിക്കണം ഈ തലസ്ഥാനമാറ്റം എന്ന്‌ കരുതപ്പെടുന്നു. 784ല്‍ രാജധാനി താത്‌കാലികമായി നഗോക്കയിലേക്ക്‌ മാറ്റി. പിന്നീട്‌ 10 വര്‍ഷങ്ങള്‍ക്കു ശേഷം, 794ലാണ്‌ ഹിയാനിലേക്ക്‌ സ്ഥിരമായി തലസ്ഥാനം മാറ്റിയത്‌.

ഹിയാനില്‍ ഇദ്ദേഹം സൈന്യത്തെ വിനിയോഗിച്ച്‌ സാമ്രാജ്യ വിപുലീകരണത്തിനുള്ള ശക്തമായ ശ്രമങ്ങള്‍ നടത്തി. ജാപ്പനീസ്‌ സാമ്രാജ്യം വിപുലീകരിക്കാന്‍ കാമൂ നടത്തിയ ഈ ശ്രമങ്ങളും ഇദ്ദേഹം കൈക്കൊണ്ട ശക്തമായ ഭരണനിലപാടുകളും ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളിലൊരാള്‍ എന്ന ഖ്യാതി കാമുവിന്‌ നേടിക്കൊടുത്തു. ക്യോട്ടോയുടെ സ്ഥാപകനെന്ന നിലയില്‍ കാമൂ ഹിയാന്‍ കാലഘട്ടത്തിന്‌ (794-1185) അടിത്തറ പാകി. ബൗദ്ധവിഹാരങ്ങള്‍ അന്യായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നതും മറ്റും രാജശാസനങ്ങള്‍മൂലം തടഞ്ഞു. 25 വര്‍ഷത്തെ ഭരണത്തിനു ശേഷം 806ല്‍ കാമൂ അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AE%E0%B5%82_(737-806)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍