This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്രാ, ഫ്രാങ്ക്‌ (1897 - 1991)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപ്രാ, ഫ്രാങ്ക്‌ (1897 - 1991)

Capra, Frank

ഫ്രാങ്ക്‌ കാപ്രാ

യു.എസ്സിലെ ചലച്ചിത്രസംവിധായകന്‍. ഇദ്ദേഹം 1897 മേയ്‌ 18ന്‌ ഇറ്റലിയില്‍ പാലെര്‍മോ എന്ന സ്ഥലത്തു ജനിച്ചു. 1903ലാണ്‌ യു.എസ്സില്‍ കുടിയേറിപ്പാര്‍ത്തത്‌. കാലിഫോര്‍ണിയയിലെ "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി'യില്‍ അധ്യയനം നടത്തിയശേഷം ഒരു എക്‌സ്റ്റ്രാ നടനായി ചലച്ചിത്രജീവിതം ആരംഭിച്ച കാപ്രാ 1921ല്‍ സംവിധാന രംഗത്തേക്കു കടന്നു. ആദ്യത്തെ "സ്വനചിത്ര സംവിധായകന്‍' എന്നനിലയിലും ആദ്യത്തെ ഹോളിവുഡ്‌ സംവിധായകന്‍ എന്ന നിലയിലും കാപ്രാ പ്രശസ്‌തിയാര്‍ജിക്കുകയുണ്ടായി. സാമൂഹ്യവിമര്‍ശനം സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ധര്‍മമാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. കൊളംബിയ പിക്‌ച്ചേഴ്‌സ്‌ തലവനായ ഹാരി കോഹനുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ച 11 വര്‍ഷമാണ്‌ കാപ്രായുടെ സര്‍ഗപ്രതിഭയ്‌ക്ക്‌ തിളങ്ങാന്‍ അവസരം കിട്ടിയ കാലം. 25 ചിത്രങ്ങള്‍ ഈ കാലയളവില്‍ അദ്ദേഹം നിര്‍മിച്ചു. അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചയുടെ ഇരുണ്ട ദിനങ്ങളില്‍ എഴുത്തുകാരഌം സഹനിര്‍മാതാവുമായ റോബര്‍ട്ട്‌ റിസ്‌ക്കിനോടൊപ്പം പ്രവര്‍ത്തിച്ച 20 വര്‍ഷത്തിനിടയില്‍ അദ്ദേഹം നിര്‍മിച്ച "ഇറ്റ്‌ ഹാപ്പെന്‍ഡ്‌ ഒണ്‍ നൈറ്റ്‌' (1934), "മിസ്റ്റര്‍ ഡീഡ്‌സ്‌ ഗോസ്‌ റ്റു ടൗണ്‍' (1936), "ലോസ്റ്റ്‌ ഹൊറൈസണ്‍' (1937), "യു കാണ്‍ട്‌ ടേക്ക്‌ ഇറ്റ്‌ വീത്ത്‌ യൂ' (1938) ചിത്രങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടുകയുണ്ടായി. എന്നാല്‍ റിസ്‌ക്കിന്റെ പങ്കാളിത്തത്തോടെ കാപ്രാ ഒരുക്കിയ "മിസ്റ്റര്‍ സ്‌മിത്ത്‌ ഗോസ്റ്റു വാഷിംഗ്‌ടണ്‍' (1939), "ഇറ്റ്‌ ഇസ്‌ എ വണ്ടര്‍ഫുള്‍ ലൈഫ്‌' (1946) എന്നീ ചിത്രങ്ങളിലാണ്‌ കാപ്രായുടെ ചലച്ചിത്രസൃഷ്‌ടിയുടെ പ്രധാന മുദ്രകളായ സാമൂഹ്യ വിമര്‍ശനവും, സ്വാതന്ത്യ്രബോധവും, മാനവികതയും മുറ്റിനില്‍ക്കുന്നതെന്ന്‌ നിരൂപകര്‍ അഭിപ്രായപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ യു.എസ്‌. സിഗ്നല്‍ കോറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം യുദ്ധപ്രചാരണത്തിനായി രൂപപ്പെടുത്തിയ "വൈ വി ഫൈറ്റ്‌'എന്ന ഡോക്കുമെന്ററി പരമ്പര സിനിമാ മാധ്യമത്തിന്റെ അതുല്യ പ്രചാരണബോധന സാധ്യതകള്‍ വെളിപ്പെടുത്തുന്ന സൃഷ്‌ടികള്‍ എന്ന നിലയ്‌ക്ക്‌ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.

എല്ലാക്കാലത്തെയും ജനസമ്മതനായ ചലച്ചിത്ര സ്രഷ്‌ടാവ്‌ എന്ന ബഹുമതി നേടിയ ഈ ആചാര്യന്‍ 1991ല്‍ അന്തരിച്ചു. ദ്‌ നെയിം എബവ്‌ ദ്‌ ടൈറ്റില്‍ എന്ന ആത്മകഥയില്‍ ഇദ്ദേഹം അവകാശപ്പെടുന്നത്‌ പോലെ തന്റെ സൃഷ്‌ടികളെക്കാളും ഉയരെയാണ്‌ കാപ്രായുടെ പദവി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍