This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ ചലച്ചിത്രാത്സവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ ചലച്ചിത്രാത്സവം

Cannes Film Festival

64-ാമത്‌ കാന്‍ ഫെസ്റ്റിവലിന്റെ (2011) ഒഫീഷ്യല്‍ പോസ്റ്റര്‍

തെക്കുകിഴക്കന്‍ ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരത്ത്‌ സ്ഥിതിചെയ്യുന്ന കാന്‍ നഗരത്തില്‍ വച്ച്‌ വര്‍ഷന്തോറും നടത്തുന്ന ചലച്ചിത്രാത്സവം. അന്താരാഷ്‌ട്ര നിലവാരമുള്ള ബര്‍ലിന്‍, അമേരിക്കന്‍, ചിക്കാഗോ ഇന്ത്യന്‍, എഡിന്‍ബറോ, കാര്‍ലോവിവേരി, ലൊക്കാര്‍നോ, ലണ്ടന്‍, മോണ്‍ട്രീയല്‍, മോസ്‌കോ തുടങ്ങിയ ചലച്ചിത്രാത്സവങ്ങളില്‍ അഗ്രിമ പദവി വഹിക്കുന്നത്‌ കാന്‍ചലച്ചിത്രാത്സവമാണ്‌. 1947ലാണ്‌ ഇതിന്റെ ആരംഭം. പ്രകൃതി മനോഹരമായ കാന്‍പട്ടണം ഫ്രാന്‍സിലെ മികച്ച തുറമുഖം, വിനോദസഞ്ചാര കേന്ദ്രം എന്നീ നിലകളിലും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

കാന്‍ ഫെസ്റ്റിവല്‍ ഏറ്റവും മികച്ച ചിത്രത്തിന്‌ നല്‌കുന്ന "ഗോള്‍ഡന്‍ പാം' ബഹുമതി സിനിമാരംഗത്തെ സമുന്നത അംഗീകാരമായി പരിഗണിക്കപ്പെട്ടുപോരുന്നു. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ക്ക്‌ പ്രത്യേക സമ്മാനം നല്‌കുന്നു. 1956ല്‍ മികച്ച മനുഷ്യ കഥാനുഗാനത്തിനുള്ള അവാര്‍ഡ്‌ സത്യജിത്ത്‌ റേയുടെ "പഥേര്‍പാഞ്ചാലി'ക്കാണ്‌ ലഭിച്ചത്‌. ജപ്പാന്‍, സ്വീഡന്‍, ഫ്രാന്‍സ്‌, ഇറ്റലി, ഇന്ത്യ, ചൈന, കൊറിയ, ശ്രീലങ്ക തുടങ്ങിയ അനേകം രാജ്യങ്ങളിലെ ചലച്ചിത്രരംഗത്തെ നവാഗതര്‍ക്ക്‌ ഈ ഫെസ്റ്റിവല്‍ അംഗീകാരം നല്‌കിയിട്ടുണ്ട്‌. ഡോക്കുമെന്ററി, ഷോര്‍ട്ട്‌ ഫിലിം, അനിമേഷന്‍ തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യമുള്ള നിരവധി ചിത്രങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ചലച്ചിത്രകലാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ്‌ ജൂറി പാനല്‍ നിശ്ചയിക്കുന്നത്‌. നിരവധി ഇന്ത്യന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ഈ മേളയില്‍ വിശിഷ്‌ടാതിഥികളായി പങ്കെടുത്തിട്ടുണ്ട്‌. 2005ലെ സമിതിയില്‍ എമില്‍കസ്‌റ്റ്യൂറിക്ക, ജോണ്‍വൂ ഫാത്തിഅക്‌ന്‍, ടോമിമോറിസണ്‍ എന്നിവരോടൊപ്പം ഇന്ത്യയില്‍നിന്ന്‌ ചലച്ചിത്രനടി നന്ദിതാദാസും പാനല്‍ അംഗമായിരുന്നു. ഇന്ത്യന്‍ സിനിമാതാരം ഐശ്വര്യാറായ്‌ 2006ലെ മേളയില്‍ ജൂറിഅംഗമായും വിശിഷ്‌ടസന്ദര്‍ശകയായും പങ്കെടുത്തു.

ആല്‍ഫ്രഡ്‌ ഹിച്ച്‌കോക്ക്‌, ചാര്‍ലിചാപ്ലിന്‍, ഇംഗ്‌മാര്‍ ബര്‍ഗ്‌മാന്‍ തുടങ്ങിയ അനേകം സംവിധായകര്‍ കാന്‍ ബഹുമതി നേടിയിട്ടുണ്ട്‌. ടെറന്‍സ്‌ മലിക്‌ (Terrence Malick) സംവിധാനം ചെയ്‌ത "ദ്‌ ട്രീ ഒഫ്‌ ലൈഫ്‌' (The Tree of Life) എന്ന അമേരിക്കന്‍ ചിത്രമാണ്‌ 2011ലെ കാന്‍ ചലച്ചിത്രാത്സവത്തില്‍ ഗോള്‍ഡന്‍ പാം കരസ്ഥമാക്കിയത്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍