This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ഡല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ഡല

Candela

പ്രകാശതീവ്രതയുടെ അളവ്‌ സൂചിപ്പിക്കുന്ന ഒരു ഏകകം. ആദ്യകാലങ്ങളില്‍ തീവ്രത അളക്കുന്നതിനുള്ള ഏകകം "കാന്‍ഡില്‍' ആയിരുന്നു. ആറിലൊന്ന്‌ പൗണ്ട്‌ തൂക്കമുള്ളതും മണിക്കൂറില്‍ 120 ഗ്രയിന്‍ മെഴുക്‌ എന്ന തോതില്‍ കത്തുന്നതും സ്‌പേം മാഗ്നറ്റിക്‌ മെഴുകുകൊണ്ട്‌ ഉണ്ടാക്കിയതുമായ ഒരു മെഴുകുതിരി പ്രമാണകാന്‍ഡില്‍ ആയും പ്രമാണകാന്‍ഡിലിന്റെ പ്രദീപനക്ഷമത കാന്‍ഡില്‍ ശക്തി (candle power) ആയും നിര്‍വചിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം ഒരു കാന്‍ഡിലിന്റെ പ്രദീപനക്ഷമത, വായുവിന്റെ മര്‍ദത്തെയും നാടയുടെ നീളത്തെയും ആശ്രയിച്ചിരിക്കുന്നതായി കണ്ടതിനാല്‍ പ്രമാണകാന്‍ഡിലിനു പകരം ബ്രിട്ടനില്‍ സൂക്ഷിച്ചിട്ടുള്ള വെര്‍ണന്‍ ഹാര്‍കോര്‍ട്ട്‌ പെന്റേന്‍ ലാമ്പ്‌ (Vernon Harcourt Pentane lamp) ഉപയോഗിക്കുവാന്‍ തുടങ്ങി. 1000ത്തില്‍ 8 ഭാഗം നീരാവിയടങ്ങിയതും 76 സെ.മീ. മര്‍ദത്തിലുള്ളതുമായ വായുവില്‍ കത്തുന്ന പെന്റേന്‍ ലാമ്പിന്റെ പ്രദീപനക്ഷമത പ്രമാണകാന്‍ഡിലിന്റെ പത്തിരട്ടിയാണ്‌.

1909ല്‍ ഫ്രാന്‍സ്‌, ബ്രിട്ടന്‍, യു.എസ്‌. എന്നീ രാജ്യങ്ങളിലെ മാത്രാമാനകീകരണ ലബോറട്ടറികളുടെ തീരുമാനമനുസരിച്ച്‌ അന്താരാഷ്‌ട്ര കാന്‍ഡില്‍ എന്നൊരു മാത്ര നിലവില്‍ വന്നു. 1937ല്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓണ്‍വെയ്‌റ്റ്‌സ്‌ ആന്‍ഡ്‌ മെഷേഴ്‌സ്‌ ശിപാര്‍ശ ചെയ്‌തതനുസരിച്ച്‌ പ്രകാശതീവ്രത അളക്കുന്നതിന്‌ അംഗീകരിക്കപ്പെട്ട ഏകകമാണ്‌ കാന്‍ഡല. എന്നാല്‍ രണ്ടാം ലോകയുദ്ധംമൂലം 1948നു ശേഷമേ ഇതുപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. പ്ലാറ്റിനത്തിന്റെ ദ്രവണാങ്ക(melting point)ത്തില്‍ വര്‍ത്തിക്കുന്ന ഒരു കൃഷ്‌ണവസ്‌തു (black body) വിന്റെ ഒരു ച. സെ.മീറ്ററില്‍ നിന്നുള്ള പ്രകാശതീവ്രതയുടെ 60ല്‍ ഒരു ഭാഗമായി ഈ ഏകകം നിര്‍വചിക്കപ്പെട്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍