This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌

Archbishop of Canterburry

കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌ ആസ്ഥാനമന്ദിരം-ലണ്ടന്‍

ആംഗ്ലിക്കന്‍ സഭയുടെ ഭരണകേന്ദ്രമായ കാന്റര്‍ബറിയുടെ ആര്‍ച്ച്‌ബിഷപ്പ്‌. പഴയ ഇംഗ്ലണ്ടിലെ ചെഷയര്‍, യോര്‍ക്ക്‌ഷെയര്‍ പ്രദേശങ്ങളുടെ തെക്കുഭാഗം അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. കാന്റര്‍ബറിയിലെ ഔദ്യോഗിക ആസ്ഥാനത്തിനു പുറമേ ലണ്ടനിലെ ലാംബത്ത്‌ കൊട്ടാരവും ആര്‍ച്ച്‌ബിഷപ്പിന്റെ അവകാശത്തില്‍പ്പെട്ടതാണ്‌.

ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള എല്ലാ ഭദ്രാസനപ്പള്ളികളുടെയും നേതാവായി ഒരു മെത്രാപ്പൊലീത്തയെ അംഗീകരിച്ചിട്ടില്ലെങ്കിലും കാന്റര്‍ബറി മെത്രാപ്പൊലീത്തയെ നേതാവായി പരിഗണിച്ചുവരുന്നു. പത്തുവര്‍ഷത്തിലൊരിക്കല്‍ ലാംബത്ത്‌ കൊട്ടാരത്തില്‍ നടക്കാറുള്ള ആംഗ്ലിക്കന്‍ സഭാ മെത്രാപ്പൊലീത്തമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷപദവി അലങ്കരിക്കുന്നത്‌ ഇദ്ദേഹമാണ്‌.

ഇംഗ്ലണ്ടിലെ ആംഗ്ലോസാക്‌സന്‍ വിഭാഗക്കാരെ ക്രിസ്‌തുമതത്തില്‍ ചേര്‍ക്കാനായി പോപ്പ്‌ഗ്രിഗറി ഒന്നാമന്‍ റോമില്‍നിന്ന്‌ നിയോഗിച്ച ബനിഡിക്‌റ്റ്‌ സംഘത്തിലെ സന്ന്യാസിയായിരുന്ന സെയ്‌ന്റ്‌ അഗസ്‌തീന്‍ ആണ്‌ കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ച്‌ ബിഷപ്പ്‌. 597ല്‍ ഇംഗ്ലണ്ടിലെത്തിയ അദ്ദേഹത്തെ അന്ന്‌ കെന്റ്‌ ദേശത്തെ നാടുവാഴിയായിരുന്ന എത്തീല്‍ ബ്രര്‍ഹ്‌റ്റ്‌ സ്വീകരിക്കുകയും പാര്‍ക്കാനായി കാന്റര്‍ബറിയില്‍ ഇടം അനുവദിക്കുകയും ചെയ്‌തു. മതപ്രചാരണത്തിനുള്ള അനുമതിയും രാജാവ്‌ നല്‌കി. 1933-56 കാലത്ത്‌ ആര്‍ച്ച്‌ ബിഷപ്പായിരുന്ന തോമസ്‌ക്രാന്‍മര്‍ 1934ലെ പരമാധികാര നിയമം അംഗീകരിക്കുകയും ഇംഗ്ലണ്ടിലെ ചര്‍ച്ചിന്റെ മുഖ്യ അധികാരിയായി പോപ്പിനു പകരം ഇംഗ്ലണ്ടിലെ രാജാവിനെ വാഴിക്കുകയും ചെയ്‌തു. അന്നുമുതല്‍ ഇംഗ്ലീഷ്‌ ചര്‍ച്ചിലെ സീനിയര്‍ ബിഷപ്പ്‌ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേറ്റുതുടങ്ങി. ലാംബെത്ത്‌ കൊട്ടാരത്തിലെ ലാംബെത്ത്‌ സഭയുടെ അധ്യക്ഷനെന്ന സമാന്തരപദവിയും അദ്ദേഹം വഹിക്കുന്നു. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കാന്റര്‍ബറി ചര്‍ച്ച്‌ ഇംഗ്ലണ്ടിലെ ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ നേതൃത്വം നല്‌കുന്നത്‌. 2003 മുതല്‍ റോവന്‍ വില്യംസാണ്‌ ഈ സ്ഥാനം വഹിക്കുന്നത്‌. 2010 ഒക്‌ടോബറില്‍ ഇദ്ദേഹം കേരളം സന്ദര്‍ശിക്കുകയുണ്ടായി.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍