This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്തവിരൂപണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്തവിരൂപണം

Magnetostriction

കാന്തവത്‌കരണത്താല്‍ അയസ്‌കാന്തിക (ferro magnetic) പദാര്‍ഥത്തിന്റെ ദൈര്‍ഘ്യത്തിനു വരുന്ന വ്യത്യാസം. ആദ്യകാലത്തെ പരീക്ഷണങ്ങള്‍ ഈ പ്രഭാവത്തെക്കുറിച്ച്‌ വേണ്ടത്ര വെളിച്ചം നല്‌കുന്നവയായിരുന്നില്ല. ആ പരീക്ഷണങ്ങള്‍ക്ക്‌ ഉപയോഗിച്ച അയസ്‌കാന്തിക പദാര്‍ഥങ്ങളില്‍ സൂക്ഷ്‌മ പരലുകളുടെ അനിശ്ചിതഘടനയുള്ള സമന്വയങ്ങളാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ 1925ല്‍ ഇരുമ്പിന്റെ ഒറ്റപ്പരലുകളിലും 1926ല്‍ നിക്കലിന്റെ ഒറ്റപ്പരലുകളിലും നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഇതിനെപ്പറ്റി സുനിശ്ചിതമായ അറിവുനേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഘനമാന രൂപമുള്ള (cubic) ഇരുമ്പുപരലില്‍ നടത്തിയ പരീക്ഷണംകൊണ്ട്‌ കാന്തികക്ഷേത്രത്തിന്റെ തീവ്രതയ്‌ക്കനുസരിച്ച്‌ പരലിന്റെ നീളം വ്യത്യാസപ്പെടുന്നുവെന്ന്‌ ഗ്രഹിക്കാന്‍ കഴിഞ്ഞു. മൂന്നു രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്‌. പരലില്‍ (1,0,0); (1,1,0); (1,1,1) എന്നീ സൂചികകള്‍ ഉള്ള തലങ്ങള്‍ അഥവാ അക്ഷങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. ഇരുമ്പുപരലില്‍ കാന്തവത്‌കരണം ഏറ്റവും കൂടുതല്‍ (1,0,0) അക്ഷത്തിലും; ഏറ്റവും കുറവ്‌ (1,1,1) അക്ഷത്തിലുമാണ്‌; എളുപ്പം കാന്തവത്‌കരണം നടക്കുന്ന ലക്ഷ്യത്തില്‍ പരലിന്റെ നീളം വര്‍ധിക്കുന്നു; (1,1,0) അക്ഷത്തില്‍ നീളം ആദ്യം വര്‍ധിക്കുകയും പിന്നീട്‌ കുറയുകയും ചെയ്യുന്നു. (1,1,1) അക്ഷത്തില്‍ നീളം കുറയുകയാണ്‌. കാന്തികമണ്ഡലത്തിന്‌ ഉയര്‍ന്ന തീവ്രതയുള്ളപ്പോള്‍ നീളം വര്‍ധിക്കുന്നത്‌ മിക്കവാറും തീവ്രതയ്‌ക്ക്‌ ആനുപാതികമായിട്ടാണ്‌. നിക്കല്‍ പരലില്‍ മൂന്ന്‌ ദിശകളിലും (1,1,1); (1,1,0); (1,0,0) സങ്കോചമാണ്‌ നടക്കുന്നത്‌. അല്‌പമായ തീവ്രതയില്‍ ആരംഭിച്ച്‌ കാന്തവത്‌കരണം പൂര്‍ണമാകുന്നതുവരെ സങ്കോചം ക്രമേണ കൂടി വരുന്നു.

അയസ്‌കാന്തിക പരലുകളുടെ താപനില "ക്യൂറിബിന്ദു' കടക്കുമ്പോള്‍ സാധാരണ കാന്തവിരൂപണപ്രഭാവത്തില്‍ കാണുന്നതില്‍ക്കൂടുതലായി, എന്നാല്‍ അതേ തോതില്‍ത്തന്നെ പരലില്‍ സംഗതമായ നീളവ്യത്യാസം കാണുന്നു. അയസ്‌കാന്തിക പദാര്‍ഥങ്ങളില്‍ നിരീക്ഷിച്ചിട്ടുള്ള വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ കാന്തവിരൂപണം, കാന്തവത്‌കരണം ജനിപ്പിക്കുന്ന ബലങ്ങളുടെ ഫലമാണെന്നു കരുതാനാവില്ല. ഹൈസന്‍ബര്‍ഗിന്റെ അയസ്‌കാന്തികത്തെക്കുറിച്ചുള്ള ക്വാണ്ടം സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഫൗളറും കപിറ്റ്‌സയും കാന്തവിരൂപണത്തെക്കുറിച്ചും ബന്ധപ്പെട്ട മറ്റു പ്രതിഭാസങ്ങളെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. നോ. കാന്തത

(പ്രാഫ. എസ്‌. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍