This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്തം

Magnet

ലാടകാന്തം

കാന്തികക്ഷേത്രം സൃഷ്‌ടിക്കുന്ന ഒരു വസ്‌തു/സംവിധാനം. വൈദ്യുത ജനറേറ്ററുകള്‍, മോട്ടോറുകള്‍, മനുഷ്യപ്രയത്‌നം ലഘൂകരിക്കുന്ന നിരവധി യന്ത്രങ്ങള്‍, സംഗീതം, ചിത്രം, വിവരങ്ങള്‍ മുതലായവ ആലേഖനം ചെയ്യാഌം പുനഃസൃഷ്‌ടിക്കാനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇവയ്‌ക്ക്‌ ഉപയോഗമുണ്ട്‌. ഒരു കാന്തം സൃഷ്‌ടിക്കുന്ന കാന്തികക്ഷേത്രത്തിന്‌ ദൂരെ സ്ഥിതിചെയ്യുന്ന മറ്റൊരു കാന്തത്തെയോ ചാര്‍ജിത കണത്തെയോ വൈദ്യുതപ്രവാഹത്തെയോ സ്വാധീനിക്കാന്‍ കഴിയും.

കാന്തങ്ങളെ സ്ഥിരകാന്തങ്ങളെന്നും വൈദ്യുതകാന്തങ്ങളെന്നും രണ്ടായി തിരിക്കാം. സ്ഥിരകാന്തനിര്‍മിതിക്ക്‌ കഠിനകാന്തികവസ്‌തുക്കള്‍ (Hard Magnetic materials) ആണുപയോഗിക്കുന്നത്‌ (ഉദാ. കാര്‍ബണ്‍, ഇരുമ്പ്‌, അല്‍നികോ മുതലായവ). ഇവയെ ഒരിക്കല്‍ കാന്തീകരിച്ചു കഴിഞ്ഞാല്‍പ്പിന്നെ കാന്തികത എളുപ്പം നഷ്‌ടപ്പെടുന്നില്ല. കാന്തദണ്ഡ്‌ (Bar magnet), ലോടകാന്തം (Horse Shoe magnet), കോന്തത്തകിട്‌ (Circular magnet) തുടങ്ങിയ വിവിധരൂപങ്ങളില്‍ ഇവ ലഭ്യമാണ്‌.

കാന്തനിര്‍മിത കളിപ്പാട്ടം

വൈദ്യുതി പ്രവഹിക്കുന്ന ചാലകച്ചുരുളുകളും സോളിനോയിഡുകളുമാണ്‌ വൈദ്യുതകാന്തങ്ങളായി പ്രവര്‍ത്തിക്കുന്നത്‌. ചുറ്റുകള്‍ക്കുള്ളില്‍ പച്ചിരുമ്പുപോലുള്ള മൃദുകാന്തിക വസ്‌തുക്കള്‍കൊണ്ടുള്ള കോറോ (Core) വായുകോറോ (air core) ആയിരിക്കും. പച്ചിരുമ്പ്‌ കോറുള്ള കാന്തങ്ങള്‍ക്ക്‌ 2T വരെ കാന്തികക്ഷേത്രം സൃഷ്‌ടിക്കാന്‍ കഴിയും. ചെറിയ അളവില്‍ വൈദ്യുതി മതി എന്നതാണിവയുടെ മെച്ചം. വായുകോര്‍ കാന്തങ്ങള്‍ക്ക്‌ ക്ഷേത്രപരിധിയില്ല; പക്ഷേ, ഉയര്‍ന്ന പ്രവാഹതീവ്രതയും ഊര്‍ജനഷ്‌ടവും ഉണ്ടായിരിക്കും. താപനഷ്‌ടം ഒഴിവാക്കാന്‍ അതിചാലകങ്ങള്‍ ഉപയോഗിച്ചാല്‍ കഴിയും. ആധുനിക കണികാത്വരിത്രങ്ങളിലും (particle accelerator) മറ്റും അതിചാലക കാന്തങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.

ശക്തികൂടിയ കാന്തങ്ങളിലെല്ലാം (ഇരുമ്പ്‌ കോര്‍ ആയാലും വായുകോര്‍ ആയാലും താപം നീക്കാനുള്ള ശീതീകരണ സംവിധാനം ഉണ്ടായിരിക്കണം. കൂടാതെ വര്‍ധിച്ച കാന്തികമര്‍ദം താങ്ങാനുള്ള ശേഷി സോളിനോയിഡ്‌ നിര്‍മിച്ചിരിക്കുന്ന പദാര്‍ഥത്തിഌം താങ്ങുകള്‍ക്കും ഉണ്ടാകണം. (10 ടെസ്‌ല ക്ഷേത്രം സൃഷ്‌ടിക്കുന്ന ഒരു കാന്തത്തിന്റെ കാമ്പില്‍ ~40 മെഗാ പാസ്‌കല്‍ മര്‍ദം അനുഭവപ്പെടും). കാന്തങ്ങളുടെ വലുപ്പവും ഭാരവും കൂട്ടുന്ന പ്രധാന ഘടകം ഇവയാണ്‌. അതിചാലകകാന്തങ്ങള്‍ നിര്‍മിക്കാന്‍ സാധാരണയായി ഉപയോഗിച്ചുവരുന്നത്‌ നിയോബിയംടൈറ്റാനിയം കൂട്ടുലോഹം (9T വരെ), നിയോബിയം ടിന്‍ (Nb3Sn-9T യ്‌ക്കു മുകളില്‍) എന്നിവയാണ്‌. 108 A/m2 വരെ പ്രവാഹ സാന്ദ്രതയില്‍ ഇവ താപം ഉത്‌പാദിപ്പിക്കുന്നില്ല. ദ്രാവക ഹീലിയത്തിന്റെ താപനിലയില്‍ (4.2 K) വേണം ഇവ സൂക്ഷിക്കാന്‍. മുന്‍പറഞ്ഞ അതിചാലക പദാര്‍ഥങ്ങളെ നേര്‍ത്ത കമ്പികളാക്കിയെടുത്ത്‌, അനേകം എണ്ണം ചേര്‍ത്ത്‌ പിരിച്ച്‌, തടിച്ച കോപ്പര്‍ കമ്പികള്‍ക്കുള്ളില്‍ നിക്ഷേപിച്ചാണ്‌ കാന്തം നിര്‍മിക്കാനുള്ള ചാലകങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്‌.

35ഠ യില്‍ക്കൂടുതല്‍ ഫ്‌ളക്‌സ്‌ സാന്ദ്രതകോറില്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഹൈബ്രിഡ്‌ കാന്തങ്ങള്‍ (Hybrid magnets)നിര്‍മിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജലംകൊണ്ട്‌ ശീതീകരിച്ച ശക്തിയേറിയ ഒരു കാന്തം ഉള്ളിലും അതിചാലകകാന്തം അതിനു ചുറ്റും പുറത്തുമുള്ള ഒരു സംവിധാനമാണിത്‌. കൂടുതല്‍ കൂടുതല്‍ ശക്തിയുള്ള കാന്തങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമം ലോകത്തെല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍