This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനൂന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനൂന്‍

Qanun

നിയമങ്ങള്‍ എന്നര്‍ഥം വരുന്ന അറബിപദം. ഈ പദത്തിന്റെ മൂലം ഗ്രീക്‌ ആണ്‌. ഇസ്‌ലാം നിയമവ്യവസ്ഥയുടെ അടിസ്ഥാനം "ഷരീ അത്താ'ണെങ്കിലും ഭരണാവശ്യാര്‍ഥം അതതുകാലത്ത്‌, പുതിയ നിയമങ്ങള്‍ (കാനൂന്‍) നിര്‍മിച്ചിരുന്നു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ആദ്യകാലം മുതല്‌ക്കുതന്നെ ഭൂനികുതി രേഖപ്പെടുത്തിയ രജിസ്റ്ററിനെ "കാനൂനുല്‍ ഖറാജ്‌' എന്നാണ്‌ പറഞ്ഞിരുന്നത്‌. തുര്‍ക്കി സുല്‍ത്താന്മാരുടെ കാലത്ത്‌ ഭരണപരവും നീതിന്യായപരവും സാമ്പത്തികവുമായ നിയമങ്ങളെ കാനൂന്‍ എന്നു വിളിച്ചിരുന്നു. ആധിപത്യം ശക്തിപ്പെടുത്താന്‍ സ്വന്തം നിയമസംഹിത തന്നെ ആവശ്യമാണെന്ന്‌ ഇവര്‍ കരുതി. മധ്യേഷ്യയിലെയും ഇന്ത്യയിലെയും മുസ്‌ലിംരാജാക്കന്മാര്‍ ഷരീഅത്തുമായി ബന്ധപ്പെടാത്ത വിധത്തില്‍ സൈനികം, നീതിന്യായം എന്നീ വിഷയങ്ങളില്‍ ധാരാളം നിയമങ്ങള്‍ നിര്‍മിച്ചിരുന്നു. 19-ാം ശതകത്തില്‍ പാശ്ചാത്യസ്വാധീനത വ്യാപകമായപ്പോള്‍ മതേതര നിയമങ്ങളെ കാനൂന്‍ എന്ന്‌ വിളിച്ചുപോന്നു. സിറിയ, ഇറാഖ്‌, ഈജിപ്‌ത്‌ മുതലായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ഭരണനിയമങ്ങള്‍ക്കുപുറമേ ഷരീഅത്തില്‍നിന്നും എടുത്തെഴുതിയ നിയമങ്ങള്‍ വ്യവഹരിക്കാഌം കാനൂന്‍ എന്ന പദം ഉപയോഗിക്കാറുണ്ട്‌.

മലയാളത്തില്‍ ഇത്‌ "കാനൂനാ', "കാനോനാ', "കാനോന്‍' എന്നിങ്ങനെ രൂപാന്തരപ്പെട്ടിട്ടുണ്ട്‌. ഉദാ. (1) സുനഹദോസിലെ കാനോനകള്‍. (2) അത കാനൂനാകള്‍ക്കതക്കവണ്ണം ഔവണ്ണം ആം (ഉദയംപേരൂര്‍ സുന്നഹദോസ്‌ കാനോനകള്‍പുറം 187). "കാനൂന്‍' എന്ന പാഠഭേദവും പ്രചാരത്തില്‍ ഉണ്ട്‌. ഉദാ.കാനൂന്‍ കല്‌പനകള്‍ (ഗുണ്ടര്‍ട്ട്‌ മലയാളംഇംഗ്ലീഷ്‌ നിഘണ്ടുപുറം 243).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8%E0%B5%82%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍