This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഥോഡ്‌ രശ്‌മിദോലകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഥോഡ്‌ രശ്‌മിദോലകം

Cathode-ray Oscilloscope

സമയാനുസരണം വ്യതിയാനം സംഭവിക്കുന്ന ഒരു സിഗ്നലോ പൊട്ടന്‍ഷ്യല്‍ വ്യത്യാസമോ ദൃശ്യമാക്കാനും വ്യതിയാന നിരക്ക്‌ അളക്കാനും മറ്റൊരു സിഗ്നലുമായി താരതമ്യം ചെയ്യാനും ഉപയോഗിക്കുന്ന ഇലക്‌ട്രാണിക ഉപകരണം. ഇതിലെ മുഖ്യഭാഗം ഒരു കാഥോഡ്‌ റേ ട്യൂബ്‌ ആണ്‌. ഇതിലെ "ഇലക്‌ട്രാണ്‍ ഗണ്‍' സംവിധാനം ഉന്നതവേഗമുള്ള ഒരു ഇലക്‌ട്രാണ്‍ ബീം സൃഷ്‌ടിക്കുന്നു. ഇലക്‌ട്രാണ്‍ ഗണ്ണിലെ തപ്‌തകാഥോഡ്‌ പുറപ്പെടുവിക്കുന്ന ഇലക്‌ട്രാണുകള്‍ ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ നിലനിര്‍ത്തിയിരിക്കുന്ന പ്ലേറ്റുകളിലെ ദ്വാരങ്ങളി(H1, H2)ലൂടെ കടന്നുവരുമ്പോള്‍ ഉയര്‍ന്ന വേഗതയുള്ള ഒരു നേര്‍ത്ത ബീമായി മാറിയിരിക്കും. പ്ലേറ്റുകള്‍ നല്‌കിയ പൊട്ടന്‍ഷ്യല്‍ V0 ആണെങ്കില്‍, ഇലക്‌ട്രാണ്‍ പ്രവേഗം ആയിരിക്കും (e-ഇലക്‌ട്രാണിന്റെ ചാര്‍ജ്‌, mഅതിന്റെ പിണ്ഡം) ഈ ബീം ഒരു ഫ്‌ളൂറസന്റ്‌ സ്‌ക്രീന്‍ "S'-ല്‍ പതിക്കുമ്പോള്‍ അത്‌ ദൃശ്യമാകുന്നു. ഈ സംവിധാനമാകെ വായുശൂന്യമാക്കിയ ഒരു ഗ്ലാസ്‌ ട്യൂബിനകത്തായിരിക്കും.

ബീമിന്റെ പഥത്തില്‍ വച്ചിരിക്കുന്ന രണ്ട്‌ പ്ലേറ്റുകളാണ്‌ Y1, Y2. ദൃശ്യമാക്കേണ്ട/അളക്കേണ്ട സിഗ്നല്‍ (പൊട്ടന്‍ഷ്യല്‍ രൂപത്തില്‍) നല്‌കേണ്ടത്‌ ഈ പ്ലേറ്റുകളിലാണ്‌. സിഗ്നല്‍ ബീമിനെ ഥദിശയില്‍ വ്യതിചലിപ്പിക്കുന്നതുകൊണ്ട്‌ ഇവയെ Y പ്ലേറ്റുകള്‍ എന്നു വിളിക്കുന്നു. Y പ്ലേറ്റുകള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ Vy ആണെങ്കില്‍ അതു സൃഷ്‌ടിക്കുന്ന വൈദ്യുതക്ഷേത്രം Ey=Vr/d ആയിരിക്കും. ഇത്‌ ഓരോ ഇലക്‌ട്രാണിലും Ey ബലം പ്രയോഗിക്കുന്നതുമൂലം Y-ദിശയിലനുഭവപ്പെടുന്ന ത്വരണം ay= eVy/md.

X1, X2 എന്ന രണ്ടാമതൊരു സെറ്റ്‌ പ്ലേറ്റുകള്‍ (തപ്ലേറ്റുകള്‍) കൂടി CRO-യില്‍ ഉണ്ടായിരിക്കും. ഇവയ്‌ക്കിടയില്‍ Vx പൊട്ടന്‍ഷ്യല്‍ നല്‌കിയാല്‍, മുന്‍പറഞ്ഞതിനു സമാനമായി തദിശയില്‍ (തിരശ്ചീനദിശയില്‍) വ്യതിചലനമുണ്ടാകും. Vy, Vx പൊട്ടന്‍ഷ്യലുകള്‍ ഒന്നിച്ചു നല്‌കിയാല്‍ സ്‌ക്രീനില്‍ തെളിയുന്ന ചിത്രം രണ്ടിന്റെയും പരിണത വ്യതിയാനമായിരിക്കും. ലിസാജോ ചിത്രങ്ങള്‍ എന്ന്‌ഇവയെ വിളിക്കാം. Vx-ന്റെ സ്ഥാനത്ത്‌ ഒരു സോ ടൂത്ത്‌ (saw tooth) പൊട്ടന്‍ഷ്യല്‍ ആണു നല്‌കുന്നതെങ്കില്‍ അതൊരു സമയാടിത്തറ (time base) ആയി വര്‍ത്തിക്കുകയും Y പ്ലേറ്റുകളില്‍ പ്രയോഗിച്ച സിഗ്നലിന്റെ ശരിയായരൂപം സ്‌ക്രീനില്‍ ദൃശ്യമാവുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍