This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാണ്‍പൂർ സർവകലാശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാണ്‍പൂര്‍ സര്‍വകലാശാല
ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയിലെ കല്യാണ്‍പൂര്‍ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. 1965-ലെ കാണ്‍പൂര്‍ മീററ്റ് സര്‍വകലാശാലാ ആക്റ്റ് പ്രകാരം നിലവില്‍വന്ന ഈ സ്ഥാപനം 1966 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1973-ല്‍ അംഗീകരിച്ചു നടപ്പാക്കിയതും പിന്നീട് 1974-ല്‍ പരിഷ്കരിക്കപ്പെട്ടതുമായ ഉത്തര്‍പ്രദേശ് സ്റ്റേറ്റ് സര്‍വകലാശാലാ ആക്റ്റ് അനുസരിച്ചാണ് ഈ സര്‍വകലാശാല പ്രവര്‍ത്തിച്ചുവരുന്നത്. ഛത്രപതി ഷാഹുജി മഹാരാജ് സര്‍വകലാശാല, കാണ്‍പൂര്‍ എന്നാണ് ഈ സര്‍വകലാശാല ഔദ്യോഗികമായി അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ 15 ജില്ലകളിലായി 350 ലേറെ കോളജുകള്‍ ഈ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നു.