This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്‌

ആമസോണ്‍ മഴക്കാടുകള്‍

വൃക്ഷങ്ങളും വള്ളികളും ചെടികളും തിങ്ങിനിറഞ്ഞ നിമ്‌നോന്നത ഭൂമി. ഐക്യരാഷ്‌ട്രസഭയുടെ ഘടകവിഭാഗമായ ഭക്ഷ്യകാര്‍ഷികസംഘടന (FAO) നല്‌കിയിട്ടുള്ള നിര്‍വചനമനുസരിച്ച്‌ മരങ്ങള്‍ക്ക്‌ പ്രാമുഖ്യമുള്ളതും സസ്യജാലങ്ങള്‍ തിങ്ങിനിറഞ്ഞതുമായ ഒരു പ്രദേശമാണ്‌ കാട്‌. ജന്തുജാലങ്ങള്‍ക്ക്‌ അഭയം നല്‌കുകയും കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന കാട്‌ ഒരു ജൈവ വ്യൂഹമാണ്‌. അതില്‍ സൂക്ഷ്‌മമായ ബാക്‌റ്റീരിയ മുതല്‍ കൂറ്റന്‍ മരങ്ങള്‍ വരെ ഉള്‍പ്പെടും. തോട്ടങ്ങളും മറ്റും ഈ നിര്‍വചന പരിധിയില്‍പ്പെടുന്നില്ല. ഒരു നിര്‍ദിഷ്‌ട ജൈവസമൂഹവും ഭൗതികഘടകങ്ങളും അടങ്ങിയതാണ്‌ ഈ പരിസ്ഥിതി വ്യവസ്ഥ. നിരവധി നൂറ്റാണ്ടുകളുടെ വികാസപരിണാമങ്ങള്‍ക്കു വിധേയമായി പരമകാഷ്‌ഠയിലെത്തുന്ന ജൈവ പ്രതിഭാസമാണിത്‌. ആദിമകാലത്ത്‌ ഭൂമിയില്‍ ധ്രുവമേഖലയൊഴിച്ചുള്ള മറ്റെല്ലായിടത്തും നിബിഡവനങ്ങളായിരുന്നു. കാലക്രമേണ ഇവയില്‍ പകുതിയോളം സ്ഥലം കൃഷിക്കും പാര്‍പ്പിടം പണിയാനും കന്നുകാലികളെ വളര്‍ത്താനുമായി മനുഷ്യന്‍ വെട്ടിത്തെളിച്ചു, കാനഡയിലെയും വടക്കന്‍ യൂറോപ്പിലെയും സൈബീരിയയിലെയും പൈന്‍ മരങ്ങളും ദേവദാരു വൃക്ഷങ്ങളും തെക്കേ അമേരിക്കയിലെയും മധ്യ ആഫ്രിക്കയിലെയും തെക്കു കിഴക്കന്‍ ഏഷ്യയിലെയും കാടുകളും പാരമ്പര്യവനങ്ങളുടെ തുടര്‍ച്ചയാണ്‌.

ഇലപൊഴിയും കാട്‌

ഭൂമധ്യരേഖയ്‌ക്കു ഇരുവശത്തും പത്തു ഡിഗ്രി അക്ഷാംശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ കാട്‌ സമൃദ്ധമായി വളരുന്നു. മഴക്കാടുകളെന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. കഠിനശൈത്യമോ താപമോ ഇല്ലാത്തതും ഇടവിട്ട്‌ മഴപെയ്യുന്നതും ഇവിടെ സസ്യജാലങ്ങള്‍ക്കു വളരാന്‍ പറ്റിയ അനുകൂലകാലാവസ്ഥ ഒരുക്കുന്നു. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടത്തിലാണ്‌ ഏറ്റവും വലിയ മഴക്കാടുകള്‍ ഉള്ളത്‌. ആഫ്രിക്കയില്‍ ഗിനിയാ ഉള്‍ക്കടല്‍ത്തീരം മുതല്‍ കോംഗോ നദീതടം വരെ മഴക്കാടുകള്‍ വ്യാപിച്ച്‌ കിടക്കുന്നു. ഏഷ്യയില്‍ മലയ, ഇന്തോനേഷ്യ, ഇന്തോചൈന എന്നീ രാജ്യങ്ങളിലാണ്‌ മഴക്കാടുള്ളത്‌.

പൈന്‍ മരക്കാട്‌

മഴയെ അടിസ്ഥാനമാക്കി, കടുത്ത ഈര്‍പ്പമുള്ളത് കുറഞ്ഞ ഈര്‍പ്പമുള്ളത്‌, വരണ്ടത്‌ എന്നിങ്ങനെയും, മരങ്ങളുടെ സ്വഭാവമനുസരിച്ച്‌, വിസ്‌തൃത ഇലകളുള്ളവ, അറ്റം കൂര്‍ത്ത ഇലകളുള്ളവ(coniferous), ഇലപൊഴിക്കുന്നവ (deciduous)എന്നിങ്ങനെയും കാടുകളെ തരംതിരിച്ചിട്ടുണ്ട്‌. മണ്ണ്‌, വംശപരമായ പ്രത്യേകതകള്‍, സസ്യങ്ങളുടെ പരിണാമദശകള്‍ തുടങ്ങിയവ പരിഗണിച്ച്‌ വേറെയും ഉപവിഭാഗങ്ങളുണ്ട്‌. മരങ്ങള്‍ ചെറുതും പ്രദേശം ഇടയ്‌ക്കിടെ ഊഷരവും ആണെങ്കില്‍ അവയെ കുറ്റിക്കാടുകളെന്നോ തരിശുഭൂമിയെന്നോ വ്യവഹരിക്കുന്നു. സര്‍ എച്ച്‌.ജി. ചാമ്പ്യനാണ്‌ 1936-ല്‍ ഇന്ത്യയിലെ വനങ്ങളെ ആദ്യമായി ശാസ്‌ത്രീയാടിസ്ഥാനത്തില്‍ തരംതിരിച്ചത്‌. ഈ വര്‍ഗീകരണത്തില്‍ തൃപ്‌തി തോന്നാത്തതിനാല്‍ അദ്ദേഹം പ്രശസ്‌തവനശാസ്‌ത്ര വിദഗ്‌ധനായിരുന്ന എസ്‌. കെ. സേത്തുമായിച്ചേര്‍ന്ന്‌ 1962-ല്‍ അത്‌ നവീകരിച്ചു. ഭൗമതാപനില, ഭൂമിയുടെ കിടപ്പ്‌, വൃക്ഷങ്ങളുടെ വിതാനം എന്നിവയെ ആധാരമാക്കിയായിരുന്നു ഈ തരംതിരിവ്‌.

–കേരളത്തില്‍ മൊത്തം വനത്തിന്റെ വിസ്‌തീര്‍ണം സു. 11265 ച.കി.മീ. ആണ്‌-സംസ്ഥാനത്തിന്റെ ആകെ വിസ്‌തൃതിയുടെ 28.98 ശ.മാ.. ഇതില്‍ 9284.857 ച.കി.മീ. റിസര്‍വ്‌ ഫോറസ്റ്റും 1834.48 ച.കി.മീ. നിക്ഷിപ്‌തവനഭൂമിയുമാണ്‌. സഹ്യപര്‍വതനിരകളിലെ വനങ്ങള്‍ക്ക്‌ ജൈവ വൈവിധ്യത്തിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യത്തിലും സവിശേഷ പ്രാധാന്യമുണ്ട്‌. ഇവയില്‍ ഉഷ്‌ണമേഖലാഹരിതവനങ്ങളും മണ്ണിന്‌ ആര്‍ദ്രതയില്ലാത്ത ഇലപൊഴിയും കാടുകളും ഉള്‍പ്പെടും. തടി, ഈറ്റ, മുള, വിറക്‌ എന്നിവയാണ്‌ പ്രധാന വനവിഭവങ്ങള്‍. ഏതാണ്ട്‌ 2395 ച.കി.മീ. സ്ഥലത്തായി വന്യമൃഗസംരക്ഷണത്തിനുള്ള രണ്ട്‌ ദേശീയ പാര്‍ക്കുകളും, 12-വന്യമൃഗ വിഹാര കേന്ദ്രങ്ങളും, ഒരു ബയോസ്‌ഫിയര്‍ റിസര്‍വും സ്ഥാപിച്ചിട്ടുണ്ട്‌.

മനുഷ്യരുടെ സാമൂഹ്യജീവിതത്തില്‍ കാടുകള്‍ നിര്‍ണായകസ്ഥാനം വഹിക്കുന്നു. എന്നാല്‍ നഗരവത്‌കരണത്തിന്റെയും വ്യവസായവത്‌കരണത്തിന്റെയും വളര്‍ച്ചയോടെ വനസമ്പത്ത്‌ ലോകത്താകെ കുറഞ്ഞുവരികയാണ്‌. മണ്ണൊലിപ്പ്‌, വരള്‍ച്ച, അനാവര്‍ഷം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവ്‌ തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ വഴിതെളിക്കുന്നു. കാടുകളുടെ സംരക്ഷണത്തിന്‌ മിക്ക ലോകരാഷ്‌ട്രങ്ങളും ഇന്ന്‌ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുക വഴി വനനശീകരണം പരമാവധി കുറയ്‌ക്കുകയും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന "സാമൂഹ്യവനവത്‌കരണം' (Social forestry) പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്‌ത്‌ സസ്യസമ്പത്ത്‌ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന്‌ ആഗോളതലത്തില്‍ പ്രയോഗത്തിലുണ്ട്‌.

(തോട്ടം രാജശേഖരന്‍) pg|thumb|കാട്ടുഴുന്ന്‌]] നിലത്തു പടര്‍ന്നോ താങ്ങുചെടികളില്‍ ചുറ്റിയോ വളരുന്ന ഏകവര്‍ഷിയായ ഈ വള്ളിച്ചെടി ഇന്ത്യയിലുടനീളമുണ്ട്‌. നീളം കുറഞ്ഞ നേര്‍ത്ത കാണ്ഡത്തില്‍നിന്നു നാലു മീറ്ററോ അതില്‍ ക്കൂടുതലോ നീളമുള്ള നിരവധി ശാഖകള്‍ വളര്‍ന്നു പടരുന്നു. തവിട്ടു കലര്‍ന്ന ചുവപ്പു നിറത്തോടുകൂടിയ നിരവധി ചെറുലോമങ്ങളാല്‍ ആവൃതമാണ്‌ ശാഖകള്‍. നീണ്ട പത്രവൃന്തത്തോടുകൂടിയ ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ ഇലയും 5-10 സെ.മീ. വീതം നീളമുള്ള മൂന്ന്‌ പര്‍ണകങ്ങള്‍ ചേര്‍ന്നതാണ്‌. രോമാവൃതമായ ഓരോ പര്‍ണകത്തിന്റെ ചുവട്ടിലും പര്‍ണവൃന്തതല്‌പം (pulvinus) കാണാം. പര്‍ണകങ്ങള്‍ക്ക്‌ ആകൃതിയിലും വലുപ്പത്തിലും വളരെയധികം വ്യത്യാസമുണ്ട്‌. ചിലതിന്‌ പയറിന്റെ ഇലയുടെ ആകൃതിയാണുള്ളത്‌. പൂക്കളുണ്ടാവുന്ന ഭാഗത്തെ പര്‍ണകങ്ങള്‍ വീതി കുറഞ്ഞു നീണ്ടതും പട്ടുപോലെ മൃദുവും ആയിരിക്കും. സെപ്‌റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ്‌ പൂക്കാലം. 10-12 പൂക്കള്‍ അസീമാക്ഷമഞ്‌ജരിയില്‍ ക്രമീകരിച്ചിട്ടുള്ള പൂങ്കുലകള്‍ പത്ര കക്ഷ്യങ്ങളില്‍ കാണാം. പുഷ്‌പവൃന്തത്തിന്‌ 5-18 സെ.മീ. നീളമുണ്ടായിരിക്കും. മഞ്ഞനിറമുള്ള ഓരോ പൂവിന്റെ ഞെട്ടിനും നാല്‌ മി.മീ.-ല്‍ അധികം നീളമില്ല. സഹപത്രകങ്ങള്‍ക്ക്‌ ആറ്‌ മി.മീ. നീളമുണ്ടായിരിക്കും. അഞ്ച്‌ വിദളങ്ങള്‍ ചേര്‍ന്ന വിദളപുടവും പയറിന്‍ പൂവിലേതുപോലെ ക്രമീകൃതമായ അഞ്ച്‌ ദളങ്ങള്‍ ചേര്‍ന്ന ദളപുടവുമാണ്‌ പൂവിലുള്ളത്‌. കേസരങ്ങള്‍ ദ്വിസന്ധി (diadelphous) രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഒരു അണ്ഡപര്‍ണം മാത്രമടങ്ങിയതാണ്‌ ജനിപുടം. അണ്ഡാശയത്തില്‍ നിരവധി ബീജാണ്ഡങ്ങള്‍ കാണുന്നു. നീളംകൂടിയ വര്‍ത്തിക കീല്‍ദളങ്ങളാല്‍ പൊതിയപ്പെട്ടിരിക്കും. 5-10 സെ.മീ. നീളമുള്ള ശിംബം ആണ്‌ ഫലം. പുറന്തോടില്‍ മൃദുലോമങ്ങളുണ്ട്‌. ഉള്ളില്‍ ഉഴുന്നുമണികളോളം വലുപ്പവും കടുംചാരനിറവുമുള്ള 10-15 വിത്തുകള്‍ കാണാം. ഇവ പോഷകമൂല്യം വളരെയുള്ളതാണ്‌. വിത്തുകളും സസ്യം സമൂലവും ഔഷധത്തിനായി ഉപയോഗിക്കുന്നു.

""മാഷപര്‍ണീ ഹിമാതിക്താ രൂക്ഷാ ശുക്രവലാസകൃത്‌
	മധുരാ ഗ്രാഹിണീ ശോഥ വാതപിത്തജ്വരാസ്രജിത്‌''
എന്ന്‌ ഭാവപ്രകാശത്തിലും
	""മാഷപര്‍ണീ രസേ തിക്താ ശീതളാരക്തപിത്തജിത്‌
	കഫശുക്രകരീബല്യാ ഹന്തി ദാഹജ്വരാനിലാന്‍''
 

എന്ന്‌ കാട്ടുഴുന്നിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. നോ. കാട്ടുപയര്‍

ചിറയ്‌ക്കല്‍, കോട്ടയം, കുറുമ്പ്രനാട്‌ എന്നീ രാജകുടുംബങ്ങളുടെ ഔദ്യോഗിക തന്ത്രികള്‍ കാട്ടുമാടം നമ്പൂതിരിപ്പാടന്മാരാണ്‌. കാട്ടുമാടത്തിലെ പരദേവതകള്‍ "പയ്യൂര്‍ മല മുത്തശ്യമ്മ' എന്ന ഭദ്രകാളിയും പളറ്റിക്കുന്നത്തു (കണ്ണൂര്‍) ഭഗവതി (ദുര്‍ഗ)യുമാണ്‌. ശൈവ-വൈഷ്‌ണവസങ്കരമായ കുട്ടിച്ചാത്തന്‍ ഈ മനക്കാരുടെ രക്ഷാപുരുഷനാണെന്നു വിശ്വസിക്കപ്പെടുന്നു. ചാത്തന്‍ ദോഷത്തിന്‌ അവസാനത്തെ പരിഹാരം ലഭിക്കുന്നത്‌ ഈ മനയില്‍നിന്നുമാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്‌.

മൂത്തേടത്തു കാട്ടുമാടത്തില്‍ പല മഹാന്മാരും ജനിച്ചിട്ടുണ്ട്‌. കവിയും സാഹിത്യരസികനുമായ പൂര്‍ണസരസ്വതിയാണ്‌ അവരില്‍ പ്രമുഖന്‍. എ.ഡി. 8-ാം ശതകത്തില്‍ പ്രസിദ്ധനായ ഒരു ഭിഷഗ്വരനും ഈ മനയില്‍ ജീവിച്ചിരുന്നതായി രേഖകളുണ്ട്‌. നാരായണന്‍ (സു. 8-ാം ശ.), നീലകണ്‌ഠന്‍, അഗ്നിശര്‍മന്‍ (9-ാം ശ.), കുമാരന്‍ (1879-1949) എന്നീ പ്രസിദ്ധ മന്ത്രവാദികള്‍ ഈ മനയിലെ സന്തതികളാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍