This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാങ്കോല്‍ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാങ്കോല്‍ ക്ഷേത്രം

തളിപ്പറമ്പ്‌ താലൂക്കില്‍പ്പെട്ട കാങ്കോല്‍ വില്ലേജിലുള്ള ഒരു പൗരാണിക ശിവക്ഷേത്രം. പയ്യന്നൂരില്‍ നിന്ന്‌ സു. 8 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പ്രാചീന ഗാനങ്ങളില്‍ പ്രസ്‌താവിച്ചു കാണുന്ന "യാഗം കൊഴുവല്‍' എന്ന പദമാണ്‌ "കാങ്കോല്‍' എന്നായി രൂപാന്തരപ്പെട്ടത്‌ എന്നു പറയപ്പെടുന്നു. ദക്ഷാരിയായ ശിവനാണ്‌ പ്രസ്‌തുത ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി. വിഗ്രഹ പ്രതിഷ്‌ഠ നടത്തിയത്‌ പരശുരാമനാണെന്നാണ്‌ ഐതിഹ്യം. താന്ത്രിക കര്‍മങ്ങള്‍ നടത്തുന്നത്‌ തരണനല്ലൂര്‍ നമ്പൂതിരിപ്പാടാണ്‌. ഉത്‌സവം ശിവരാത്രി ആകുന്നു. കേരളമാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ കാങ്കോല്‍ ക്ഷേത്രത്തെപ്പറ്റിയുള്ള പരാമര്‍ശം കാണാം. കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന്‌ ബന്ധമുണ്ട്‌. ഈ ക്ഷേത്രത്തിന്റെ ഊരാളനായ കാങ്കോല്‍ പൊതുവാള്‍, കൊട്ടിയൂര്‌ ഉത്‌സവത്തിന്‌ പോകണമെന്നാണ്‌ വ്യവസ്ഥ.

കാങ്കോല്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ളതാണ്‌ "കാങ്കോല്‍ക്കളരി'. ഇപ്പോള്‍ ഹിന്ദുധര്‍മസ്ഥാപന ബോര്‍ഡാണ്‌ ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത്‌.

(എം.വി. വിഷ്‌ണു നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍