This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാങ്കയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാങ്കയം

പണിവര്‍ഗത്തില്‍പ്പെടുത്തിയിട്ടുള്ള ഒരിനം സ്വദേശിക്കന്നുകാലി. കോയമ്പത്തൂരിലെ കാങ്കയം ഡിവിഷനിലാണ്‌ ഈ ഇനം ധാരാളമായി കാണപ്പെടുന്നത്‌.

പരേതനായ റാവുബഹദൂര്‍ നല്ലതമ്പി സര്‍ക്കാര്‍ മന്നാടിയാരുടെ ശ്രമഫലമായി ഉരുത്തിരിഞ്ഞതാണ്‌ ഈ കന്നുകാലി ജീനസ്‌. "കങ്കനാട്‌' എന്നും "കൊങ്ക്‌' എന്നും കൂടി ഇതിന്‌ പേരുകളുണ്ട്‌. ചെറിയ തലയും, വലിയ കൊമ്പും, ഒതുങ്ങി കരുത്തുറ്റ ശരീരവും ഇതിന്റെ പ്രത്യേകതകളാണ്‌. പശുക്കളുടെ നിറം തൂവെള്ളയോ, ചാരം കലര്‍ന്ന വെള്ളയോ ആയിരിക്കും. വിത്തുകാളയുടെ നെറ്റി, കഴുത്ത്‌, പൂഞ്ഞ്‌, പുറന്തുട എന്നീ ഭാഗങ്ങള്‍ കറുത്തിരിക്കും. ജനിച്ചയുടന്‍ കന്നുക്കുട്ടികളുടെ നിറം ചുവപ്പാണ്‌. എന്നാല്‍ മൂന്നു നാലു മാസം പ്രായമാകുന്നതോടെ ചുവപ്പുനിറം മാറി ചാരനിറമാകുന്നു. എരുതാകുന്നതോടെ കൂടുതല്‍ വെളുപ്പായിത്തീരുന്നു. ആദ്യം മുകളിലേക്കു വളരുന്ന കൊമ്പുകള്‍ പിന്നെ വശത്തേക്കും അല്‌പം അകത്തേക്കും വളഞ്ഞു കാണപ്പെടുന്നു. സാമാന്യം കുറുകിയ കഴുത്ത്‌, പാകത്തിനുള്ള താട, വീതി കൂടിയ കറുത്ത മുഞ്ഞി, നീളം കൂടിയ വാല്‍, കറുത്ത വാല്‍രോമം എന്നിവ വര്‍ഗശുദ്ധിയുടെ ലക്ഷണങ്ങളാണ്‌.

എരുതുകള്‍ പണിക്കു പറ്റിയവയാണ്‌. പശുക്കളെയും ഉഴവുപണിക്കുപയോഗിക്കുക അപൂര്‍വമല്ല. ക്ഷീരോത്‌പാദനശേഷി താരതമ്യേന കുറവാണ്‌. ശരാശരി ക്ഷീരോത്‌പാദനം 675 കി.ഗ്രാം ആണ്‌.

സേലത്തുള്ള ഗവണ്‍മെന്റ്‌ ലൈവ്‌സ്‌റ്റോക്ക്‌ റിസര്‍ച്ച്‌ സ്റ്റേഷന്‍, പഴയകോട്ടയിലെ കാറ്റില്‍ ബ്രീഡിങ്‌ ഫാം എന്നിവിടങ്ങളില്‍ ഈ ജീനസില്‍പ്പെട്ട കന്നുകാലികളെ ശാസ്‌ത്രീയമായി വളര്‍ത്തിവരുന്നു. നോ: കന്നുകാലികള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍