This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകെമോണോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകെമോണോ

Kakemono

ജാപ്പനീസ്‌ ചിത്രങ്ങളില്‍ കണ്ടുവരാറുള്ള ചിത്രകലാസവിശേഷത. ചിത്രങ്ങളുടെ കടലാസ്‌ ചുരുളുകളെയാണ്‌ പൊതുവില്‍ കാകെമോണോ എന്നു പറയുന്നത്‌. കാലിഗ്രാഫിയുടെ ഒരു രൂപഭേദമായി കാകെമോണോയെ കണക്കാക്കാം.

ചിത്രങ്ങളുടെ രണ്ടു വശങ്ങളിലും കടലാസ്‌ ചുരുളുകള്‍ കൊണ്ടുള്ള റോളറുകള്‍ ഘടിപ്പിച്ചശേഷം അവയെ പട്ടുതുണിയോ, ബ്രാക്കേഡോ കൊണ്ട്‌ ഭംഗി പിടിപ്പിക്കുന്നു. പുഷ്‌പങ്ങളാലും ചിത്രങ്ങളാലും മോടിപിടിപ്പിക്കപ്പെട്ടിട്ടുള്ള ശയ്യാഗൃഹങ്ങളില്‍ കാണാറുള്ള ടോകോമോണോകളിലാണ്‌ കാകെമോണോ ചിത്രങ്ങള്‍ ഘടിപ്പിക്കാറുള്ളത്‌.

പരമ്പരാഗതമായ സംഭവങ്ങള്‍, നിത്യജീവിതസംഭവങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ചിത്രങ്ങളും വ്യക്തികളുടെ ചിത്രങ്ങളും ആണ്‌ കാകെമോണോ ചിത്രങ്ങളില്‍ക്കൂടി പ്രദര്‍ശിപ്പിക്കാറുള്ളത്‌. ഈ ചിത്രങ്ങള്‍ ആവശ്യാനുസരണം മാറ്റി ഇടാവുന്നതാണ്‌. ഭംഗിയായി ഇവയെ ചുരുട്ടി എടുക്കുകയും ഇതിലേക്കായി പ്രത്യേകം നിര്‍മിക്കപ്പെട്ട പെട്ടികളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ചായ സത്‌കാരത്തിനുവേണ്ടി ജപ്പാനില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള മുറികളുടെ ചുവരുകള്‍, പങ്കെടുക്കാന്‍ വരുന്ന വ്യക്തികളുടെ ചിത്രങ്ങളോ, സന്ദര്‍ഭത്തിനനുസൃതമായ മറ്റു ചിത്രങ്ങളോ കൊണ്ട്‌ അലങ്കരിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍