This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകപാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകപാദം

താളത്തിന്റെ പ്രക്രിയകളില്‍ ഉപയോഗിക്കുന്ന ഷഡംഗങ്ങളിലെ ഒരു പ്രധാന അംഗം. കാകപദം എന്ന പേരിലും ഇതറിയപ്പെടുന്നു.

"അനുദ്രുതോ ദ്രുതശ്‌ചൈവ ലഘുര്‍ ഗുരു പ്ലുതസ്‌തഥാ
കാകപാദം തഥാപ്രാക്തം താളാംഗമിതി ഷഡ്‌വിധം'.
 

ഈ ശ്ലോകത്തില്‍ ഷഡംഗങ്ങളുടെ പേരുകളാണ്‌ നല്‌കപ്പെട്ടിട്ടുള്ളത്‌. 4 ലഘുക്കള്‍ ചേര്‍ന്ന കാകപാദത്തിന്‌ 16 അക്ഷരകാലമുണ്ട്‌. 4 അക്ഷരകാലം വീതമുള്ള, 4 മാത്രകളുള്ള കാകപാദത്തിന്റെ അടയാളം + ആണ്‌. മൊത്തം 16 അക്ഷരകാലമുള്ള ഇതിലെ ക്രിയാംഗങ്ങള്‍ ഗാഡ (അടി ആലമ), പേതാകാ, കൃഷ്യാ, സര്‍പിണി എന്നിവയാണ്‌. ഗാഡ എന്ന അംഗത്തിന്റെ പ്രക്രിയ ഒരു കൈപ്പത്തിയില്‍ മറ്റേ കൈപ്പത്തികൊണ്ടടിക്കുക എന്നതാണ്‌. "പതാക'യില്‍ വലതു കൈ ഉയര്‍ത്തുകയും, "കൃഷ്യ'യില്‍ വലതുകൈ വലത്തു നിന്നും ഇടതു വശത്തേക്കു വീശുകയും, "സര്‍പ്പിണി'യില്‍ വലതുകൈ ഇടത്തു നിന്നും വലതു വശത്തേക്കു വീശുകയും ആണ്‌ ചെയ്യുന്നത്‌. ഗാഡയുടെ സ്ഥാനത്തു കൈ താഴോട്ടു വീശുന്ന ക്രിയയോടു കൂടിയ "പതിതാ' എന്ന അംഗം ഉള്‍ക്കൊള്ളിച്ചും ഈ താളത്തിന്റെ വിവരണം കാണുന്നുണ്ട്‌.

ഷോഡശാംഗങ്ങളില്‍ പ്രധാനപ്പെട്ട താള അംഗമായ കാകപാദം, ഏറ്റവും കൂടുതല്‍ അക്ഷരകാലമുള്ളതാണ്‌. 108 താളപദ്ധതിയിലെ സിംഹനന്ദനതാള (128 അക്ഷരകാലം, 32-ാമത്തേത്‌) ത്തില്‍ മാത്രമേ കാകപാദാംഗങ്ങള്‍ പ്രയോഗിക്കുന്നുള്ളു. 6 ഗുരു (8), 3 പ്ലുത (8), 2 ദ്രുതം (0), 6 ലഘു (1), 1 കാകപാദം (+) എന്നിവയാണ്‌ ഈ താളത്തിലെ അംഗങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%95%E0%B4%AA%E0%B4%BE%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍