This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂരിരംഗന്‍, ഡോ. കെ. (1940 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്‌തൂരിരംഗന്‍, ഡോ. കെ. (1940 )

ഡോ. കെ. കസ്‌തൂരിരംഗന്‍

ഐ.എസ്‌.ആര്‍.ഒ. മുന്‍ ചെയര്‍മാനും രാജ്യസഭാംഗവും. 1940 ഒ. 24ന്‌ കേരളത്തിലെ എറണാകുളത്ത്‌ ജനനം. 1961ല്‍ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഭൗതികശാസ്‌ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന്‌ അവിടെനിന്നുതന്നെ 1963ല്‍ ഇലക്‌ട്രാണിക്‌സില്‍ പ്രത്യേക പരിശീലനത്തോടെ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. 1971ല്‍ ജ്യോതിശാസ്‌ത്രത്തിലും ഖഗോളഭൗതികത്തിലും (ആസ്‌ട്രാഫിസിക്‌സ്‌) പി. എച്ച്‌ഡി സമ്പാദിച്ചു. 1963 മുതല്‍ 67 വരെ അഹമ്മദാബാദ്‌ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബില്‍ ഗവേഷകനായിരുന്നു. 1967-71 വരെ അവിടെ ഗവേഷകസഹായിയായി പ്രവര്‍ത്തിച്ചു. 197173 വരെ ഐ.എസ്‌.ആര്‍.ഒ. ഉപഗ്രഹകേന്ദ്രത്തില്‍ (സാറ്റലൈറ്റ്‌ സെന്റര്‍) ഭൗതികശാസ്‌ത്രജ്ഞനായിരുന്നു.

1974-78 വരെ "ആര്യഭട്ടപ്രാജക്‌റ്റി'ന്റെ മാനേജ്‌മെന്റ്‌ ബോര്‍ഡിന്റെ തലവനും സെക്രട്ടറിയുമായിരുന്നു. ബഹിരാകാശപേടകമായ "ഭാസ്‌കര ക' ന്റെ പ്രാജക്‌റ്റ്‌ എഞ്ചിനീയറായി 1975 മുതല്‍ 76 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1976 മുതല്‍ 80 വരെ "ഭാസ്‌കര ക'ന്റെ പ്രാജക്‌റ്റ്‌ ഡയറക്ടറായും സേവനം അനുഷ്‌ഠിച്ചു. ഐ.എസ്‌.ആര്‍.ഒ. ഉപഗ്രഹ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1986ല്‍ അതിന്റെ അസോസിയേറ്റ്‌ ഡയറക്ടറായും നിയമിക്കപ്പെട്ടു. 1990 മുതല്‍ 1994 മാര്‍ച്ച്‌ വരെ ഐ.എസ്‌. ആര്‍.ഒ. സാറ്റലൈറ്റ്‌ സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്‌ഠിച്ചു.

ഇദ്ദേഹം ഐ.എസ്‌.ആര്‍.ഒ.യുടെ ചെയര്‍മാനായിരുന്ന കാലത്താണ്‌ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളായ പി.എസ്‌.എല്‍.വി (Polar Satelite Launch Vehicle) യും ജി.എസ്‌.എല്‍.വി. (Geo synchronous Satelite Launch Vehicle) യും യഥാര്‍ഥ്യമായത്‌. ഐ.ആര്‍.എസ്‌. 1C, 1D തുടങ്ങിയ ഉപഗ്രഹങ്ങളുടെ മാതൃക ഉണ്ടാക്കുന്നതിലും അവയുടെ നിര്‍മാണത്തിലും വക്ഷേപണത്തിലും ഉടനീളം ഇദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്കാളിത്തമുണ്ടായിരുന്നു. ഇന്‍സാറ്റ്‌ 2 ഉപഗ്രഹങ്ങളുടെ സാക്ഷാത്‌കാരത്തിലും ഇന്‍സാറ്റ്‌ 3 ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു. ബഹിരാകാശരംഗത്ത്‌ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കി മാറ്റുന്നതില്‍ കസ്‌തൂരിരംഗന്റെ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രരംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയ കസ്‌തൂരിരംഗന്‍ ധാരാളം ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ശാസ്‌ത്രരംഗത്തെ സംഭാവനകളെ പരിഗണിച്ച്‌ രാഷ്‌ട്രം 1958ല്‍ പദ്‌മശ്രീയും 1992ല്‍ പദ്‌മഭൂഷനും 2000ത്തില്‍ പദ്‌മവിഭൂഷനും നല്‌കി ആദരിച്ചു.

ആറു പുസ്‌തകങ്ങള്‍ എഡിറ്റ്‌ ചെയ്യുകയും 200ലധികം പേപ്പറുകള്‍ ദേശീയഅന്താരാഷ്‌ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിരവധി ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ അധ്യക്ഷനും ചെയര്‍മാനുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. എഞ്ചിനീയറിങ്‌ വിഷയത്തിനുള്ള ശാന്തിസ്വരൂപ്‌ ഭഗ്‌നാഗര്‍ അവാര്‍ഡ്‌ (1983), എം.പി. ബിര്‍ള സ്‌മാരക ജ്യോതിശ്ശാസ്‌ത്ര അവാര്‍ഡ്‌ (1997), ആര്യഭട്ട മെഡല്‍ (2000), ഇന്ത്യന്‍ ദേശീയ സയന്‍സ്‌ (കല്‍ക്കത്ത) അക്കാദമി അവാര്‍ഡ്‌ (2001) ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ അവാര്‍ഡ്‌ ഒഫ്‌ ഓഫിസര്‍ ഒഫ്‌ ദ്‌ ലിജിയന്‍സി ഓണര്‍ (2001) തുടങ്ങിയ ദേശീയഅന്തര്‍ദേശീയ അവാര്‍ഡുകള്‍ക്ക്‌ അര്‍ഹനായിട്ടുണ്ട്‌.

ഡോ. കസ്‌തൂരിരംഗന്‌ ഇതിനകം ഇന്ത്യയിലെ 10 പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ ഓണേഴ്‌സ്‌ നല്‌കി ആദരിച്ചിട്ടുണ്ട്‌. ദേശീയതലത്തില്‍ പതിനഞ്ചും അന്തര്‍ദേശീയതലത്തില്‍ മൂന്നും ഫെല്ലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്‌. 2003 ആഗ. മുതല്‍ കസ്‌തൂരിരംഗന്‍ രാജ്യസഭാംഗമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍