This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്റ്റലര്‍ ഈ റിപ്പോള്‍, എമിലിയോ (1832-99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്റ്റലര്‍ ഈ റിപ്പോള്‍, എമിലിയോ (1832-99)

Castelar Y Ripoll, Emilio

എമിലിയോ കസ്റ്റലര്‍ ഈ റിപ്പോള്‍

സ്‌പാനിഷ്‌ റിപ്പബ്ലിക്കന്‍ ഭരണതന്ത്രജ്ഞന്‍. 1832ല്‍ കാഡിസില്‍ ജനിച്ചു. മാഡ്രിഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കസ്‌റ്റല, 21 വയസ്സായപ്പോള്‍ത്തന്നെ "ഡോക്ടര്‍ ഒഫ്‌ ഫിലോസഫി' ബിരുദം നേടി. പ്രഖ്യാതനായ ഒരു വാഗ്‌മിയായിരുന്ന ഇദ്ദേഹം, മാഡ്രിഡ്‌ യൂണിവേഴ്‌സിറ്റിയില്‍ കുറേക്കാലം ചരിത്രവിഭാഗം പ്രാഫസറായിരുന്നു. സ്‌പാനിഷ്‌ വിപ്ലവകാലത്ത്‌ (1866) വധശിക്ഷയില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ട ഇദ്ദേഹം ഫ്രാന്‍സിലേക്ക്‌ പലായനം ചെയ്‌തു. 1868ല്‍ സ്‌പെയിനില്‍ മടങ്ങിയെത്തിയ ഇദ്ദേഹം രാഷ്‌ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനം നേടി. ഇദ്ദേഹം ഒന്നാം സ്‌പാനിഷ്‌ റിപ്പബ്ലിക്കിന്റെ പ്രസിഡന്റും (1873 സെപ്‌. 7 മുതല്‍ 1874 ജനു. 3 വരെ) റിപ്പബ്ലിക്‌ പുനഃ സ്ഥാപനത്തിന്‌ ശേഷം തുടര്‍ച്ചയായി പാര്‍ലമെന്റംഗവുമായിരുന്നു. ഒരു നല്ല എഴുത്തുകാരനായിരുന്ന ഇദ്ദേഹത്തിന്‍െറ സംഭാവനയായി നൂറോളം ഗ്രന്ഥങ്ങളുണ്ട്‌. 1899ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍