This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിസഭാരഞ്‌ജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിസഭാരഞ്‌ജനം

ചങ്ങനാശ്ശേരി ലക്ഷ്‌മീപുരത്തു കൊട്ടാരത്തില്‍ രവിവര്‍മകോയിത്തമ്പുരാന്‍ (1862-1900) എഴുതിയ ഒരു ഭാഷാനാടകം. കോട്ടയത്തുവച്ച്‌ 1892 ഡി.ല്‍ നടന്ന കവിസമാജത്തെ ആസ്‌പദമാക്കി രചിച്ചതാണ്‌ (1893) പ്രസ്‌തുത ഗ്രന്ഥം. അഞ്ചങ്കം ഉള്ള ഈ കൃതി പൂര്‍ണമാണ്‌. നാടകീയമാക്കാന്‍ വൈഷമ്യമുള്ള ഒരു സംഭവത്തെപ്പറ്റിയാണ്‌ പ്രതിപാദനം. പദ്യമായാലും ഗദ്യമായാലും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും അതതു കഥാപാത്രങ്ങളുടെ ശൈലിയിലാണ്‌ നിബന്ധിച്ചിരിക്കുന്നത്‌. നാടകകൃത്തും ഒരു കഥാപാത്രമായിരിക്കുന്നു. നായകന്‍ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയാണ്‌. വില്വട്ടത്തു രാഘവന്‍ നമ്പ്യാര്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വെണ്‍മണിമഹന്‍, ഏ.ആര്‍. രാജരാജവര്‍മ, മാവേലിക്കര ഉദയവര്‍മ, നിധിയിരിക്കല്‍ മാണിക്കത്തനാര്‍, പുന്നശ്ശേരി നമ്പി നീലകണ്‌ഠശര്‍മ, മറിയപ്പള്ളി വലിയതമ്പുരാന്‍, കുമാരമംഗലത്തു നീലകണ്‌ഠന്‍ നമ്പൂതിരി മുതലായവരാണ്‌ ഇതരകഥാപാത്രങ്ങള്‍. വില്വട്ടത്തിന്റെ ഫലിതമാണ്‌ നാടകത്തിനു ഹാസ്യരസം ചേര്‍ക്കുന്നത്‌. പുന്നശ്ശേരിയുടെ അന്യാദൃശമായ വാഗ്‌വിലാസത്തെപ്പറ്റിയുള്ള പരാമര്‍ശം, നാടകം വായിക്കുന്നവരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോകുകയില്ല. ഈ ദൃശ്യകാവ്യത്തിന്‌ ഏ.ആര്‍. രാജരാജവര്‍മ "കവിസഭാരഞ്‌ജനഭാഷ്യം' എന്ന പേരില്‍ ഒരു മണ്ഡനനിരൂപണം എഴുതിയിട്ടുണ്ട്‌. നാടകത്തിലെ അംഗിയായ രസം വീരമാണെന്നും "ആരംഭവീരം' എന്നോ "കാര്യവീരം' എന്നോ ആ രസത്തെ വിശേഷിപ്പിക്കാമെന്നും ഏ.ആര്‍. പ്രസ്‌താവിച്ചിട്ടുണ്ട്‌. ഈ മാതിരിയിലുള്ള ഒരു ദൃശ്യകാവ്യം മറ്റൊരു ഭാഷയിലും കാണാനിടയില്ല.

കമ്പിത്തപാലിനെപ്പറ്റി വെണ്‍മണി മഹന്‍ പറയുന്ന ഒരു ഭാഗം ഈ വാങ്‌മയത്തില്‍ ഉണ്ട്‌:

"പാരാവാരം കടന്നിട്ടധികമകലെയു
ള്ളന്തരീക്ഷത്തിലുണ്ടാ
മോരോ വൃത്താന്തമെല്ലാമരഞൊടിയിടകൊ
ണ്ടിന്നു നന്നായ്‌ ഗ്രഹിപ്പാന്‍
വേറേ മറ്റെന്തു മാര്‍ഗം? ശിവശിവ ശിവനേ
വമ്പെഴും കമ്പിതന്നില്‍
ച്ചേരും വേഗം നിനയ്‌ക്കുന്നളവിലിഹ മനോ
വേഗവും തോറ്റു പോകും'.
 <nowiki>
എന്നിങ്ങനെ വെണ്‍മണിയുടെ കവിതാശൈലിയില്‍ത്തന്നെ ആ ഭാഗം ശ്ലോകത്തിലാക്കിയിരിക്കുന്നു. 

(എം.പി. അപ്പന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍